തൃശൂർ ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഇന്ന് (24-04-26) അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഏപ്രിൽ 23, 24 തിയതികളിൽ ഉഷ്ണതരംഗസാധ്യതക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലുമാണ് തീരുമാനം. ജില്ലയിലെ താപനില 40°C വരെ ഉയരാനുള്ള സാധ്യത മുന്നറിയിപ്പുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നത്.

11:45 PM (IST) Apr 24
കടയില്‍ സാധനം വാങ്ങാനെത്തിയതായിരുന്നു പന്നൂര്‍ സ്വദേശികളായ ഇ കെ മുഹമ്മദ് റാസിഖ്, ഇഷാം മുഹമ്മദ്, സാദാത്ത് അലി എന്നിവര്‍. ഇവര്‍ക്കാണ് മര്‍ദനമേറ്റത്.
11:28 PM (IST) Apr 24
നാട്ടുകാർ ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രി ഒൻപതരയോടെ മരിച്ചു.
11:00 PM (IST) Apr 24
ആണ്‍സുഹൃത്തുമായി ഇനി ഒത്തു പോകാന്‍ കഴിയില്ലെന്ന് മരണത്തിന് മുമ്പുളള ദിവസങ്ങളില്‍ അഞ്ജന പറഞ്ഞിരുന്നെന്ന് കൂട്ടുകാരില്‍ ചിലര്‍ കുടുംബത്തിന് വിവരം നല്‍കിയിട്ടുണ്ട്. അഞ്ജന പുഴയില്‍ വീണ സമയത്ത് പാലത്തില്‍ നിന്ന് ആരോ ഒരാള്‍ ഓടിരക്ഷപ്പെട്ടെന്ന വിവരം നാട്ടുകാരില്‍ നിന്നും കിട്ടിയിട്ടുണ്ട്.
10:12 PM (IST) Apr 24
8500 രൂപയും ചില വീട്ടു സാധനങ്ങളുമാണ് നഷ്ടമായത്. അരീക്കോട് പുത്തന്‍പീടിക സ്വദേശി മിയാസ് ബാബുവാണ് പിടിയിലായത്. മറ്റ് രണ്ടുപേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഉര്‍ജ്ജിതമാക്കി.
10:08 PM (IST) Apr 24
ലക്ഷങ്ങൾ വില വരുന്ന 550 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ
09:31 PM (IST) Apr 24
സംസ്ഥാനത്ത് ചൂട് വർദ്ധിച്ച് വരുന്ന സാഹചര്യമാണ് നിലവില്‍. സൂര്യാതപമേല്‍ക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്
09:11 PM (IST) Apr 24
അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്കിടെ, ഇറാൻ വിദേശകാര്യമന്ത്രി പാക്കിസ്ഥാൻ, ഒമാൻ, റഷ്യ എന്നിവിടങ്ങളിൽ നിർണായക സന്ദർശനം നടത്തുന്നു. സമാധാന ചർച്ചകളിലേക്കുള്ള ഇറാന്‍റെ മടങ്ങിവരവാണിതെന്ന് വിലയിരുത്തപ്പെടുമ്പോൾ, പിടിച്ചെടുത്ത കപ്പൽ വിട്ടുനൽകണമെന്ന് ഇറാൻ ആവശ്യപ്പെടുകയും നാവിക ഉപരോധം ശക്തമാക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു
08:42 PM (IST) Apr 24
08:36 PM (IST) Apr 24
ചിത്രത്തിന്റെ പകർപ്പ് പുറത്തുവന്നതിൽ പ്രദീപിന് പങ്കില്ലെങ്കിലും ജാഗ്രതക്കുറവ് കാരണമായി എന്ന നിരീക്ഷണത്തെ തുടർന്നാണ് നടപടി.
08:29 PM (IST) Apr 24
പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്
07:43 PM (IST) Apr 24
കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്താൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
07:39 PM (IST) Apr 24
ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി രാജ്യസഭ എംപിമാരായ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവർ ബിജെപിയിൽ ചേർന്നു. പാർട്ടി ആസ്ഥാനത്ത് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ ഇവരെ സ്വീകരിച്ചു. ഈ കൂറുമാറ്റം പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായി എഎപിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്
07:17 PM (IST) Apr 24
കുടിവെള്ള പ്രശ്നം വാട്ടർ അതോറിറ്റിയുടെ വീഴ്ചയാണ്. കുടിവെള്ള കിയോസ്‌കിൽ പുതിയ കരാർ വിളിക്കുമെന്നും മേയർ വിവി രാജേഷ് അറിയിച്ചു.
07:04 PM (IST) Apr 24
സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച വിവരത്തെ തുടർന്ന് ആൻറി ടെററിസ്റ്റ് സ്ക്വാഡാണ് സ്ഥാപനത്തിൽ പരിശോധന നടത്തി പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
06:35 PM (IST) Apr 24
സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും
06:17 PM (IST) Apr 24
കൈകൊട്ടികളിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്രതി തമിഴ്നാട്ടിൽ നിന്നും പിടിയിലായി
06:13 PM (IST) Apr 24
ആരോപണത്തിന്റെ നിഴലിലായപ്പോൾ ആലപ്പുഴയിലെ ക്രമസമാധാനത്തിന്റെ ചുമതലയിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പിയായി ആലപ്പുഴയിൽ തുടരുകയാണ്.
06:11 PM (IST) Apr 24
തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഡിപ്പാർട്ട്മെന്റായി മാറിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആരോപിച്ചു. പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകുകയും കോൺഗ്രസ് അധ്യക്ഷന് നോട്ടീസ് അയക്കുകയും ചെയ്ത കമ്മീഷന്റെ വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി
06:03 PM (IST) Apr 24
പാര്‍ക്കിൻ്റെ മറവിലെ നികുതി വെട്ടിപ്പും അന്വേഷിക്കണമെന്നാണ് ആവശ്യം. ചൊവ്വാഴ്ചയാണ് പാര്‍ക്കിലെത്തിയ അഞ്ചുവയസ്സുകാരൻ മുഹമ്മദ് ആദം പാര്‍ക്കിനോട് ചേര്‍ന്നുള്ള ചാലിൽ വീണ് മരിച്ചത്.
05:17 PM (IST) Apr 24
ദിവ്യയും കുടുംബവും സ്വദേശമായ തൃശ്ശൂരിലേക്ക് പോയിരുന്നു. ഇന്നലെ വൈകിട്ട് തിരിച്ചെത്തിയ സമയത്താണ് മോഷണ വിവരം അറിയുന്നത്.
05:08 PM (IST) Apr 24
ദില്ലിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തിയ കേസിൽ മുൻ വീട്ടുജോലിക്കാരൻ അറസ്റ്റിൽ. കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുൻപ് ഇയാൾ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. പണം നൽകാത്തതാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി മൊഴി നൽകി
05:04 PM (IST) Apr 24
കുഴൂർ നിരവത്ത് ജോസ് എന്നയാളുടെ പറമ്പിലെ മാളത്തിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പ് പിടുത്തക്കാരൻ എത്തി ഇതിനെ പിടികൂടി. കുട്ടികൾ പുറത്ത് നിന്ന് കളിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്.
04:37 PM (IST) Apr 24
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് 73 പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽ നോട്ടീസ് നൽകി. ഗ്യാനേഷ് കുമാറിനെതിരെ 9 ഗുരുതരമായ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയറാം രമേശിന്റെ നേതൃത്വത്തിൽ ഇംപീച്ച്‌മെന്റിന് സമാനമായ നടപടികൾക്ക് നീക്കം തുടങ്ങിയത്
04:31 PM (IST) Apr 24
കൂത്താട്ടുകുളം താമരക്കാട് പ്രദേശത്ത് പ്രവർത്തിക്കുന്ന തടിമില്ലിലെ തൊഴിലാളിക്ക് സൂര്യാതപമേറ്റു
04:01 PM (IST) Apr 24
തൃശ്ശൂർ മെഡിക്കൽ കോളേജിൽ ബേൺസ് ഐസിയുവിൽ ചികിത്സയിലായിരുന്നു സതീശൻ.
03:51 PM (IST) Apr 24
വർക്കലയിൽ സ്വകാര്യ ടൂർ ഓപ്പറേറ്ററെ ആക്രമിക്കാൻ ശ്രമം എന്ന് പരാതി
03:50 PM (IST) Apr 24
ബൈക്ക് പൂർണമായും കത്തിയിട്ടില്ല. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ ഉടൻ തന്നെ തീ അണയ്ക്കുകയായിരുന്നു.
03:31 PM (IST) Apr 24
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വമ്പൻ വിജയം പ്രവചിച്ച് പ്രധാനമന്ത്രി. മമത ബാനർജിയുടെ ടിഎംസിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും, ഉയർന്ന പോളിംഗ് ശതമാനം ബിജെപിക്ക് അനുകൂലമാണെന്നും മോദി പറഞ്ഞു. ബിജെപി ഭരണം ഉറപ്പാണെന്നും ബംഗാളി സംസാരിക്കുന്നയാൾ മുഖ്യമന്ത്രിയാകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആത്മവിശ്വാസം പ്രകടിപ്പിച്ചു
03:03 PM (IST) Apr 24
ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്നത് വിവാദമായി. സാങ്കേതിക പ്രശ്നം മൂലമാണിതെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചതായും സുരക്ഷാ പ്രശ്നമില്ലെന്നും ദേവസ്വം പ്രസിഡന്റ് പറയുമ്പോൾ, സംഭവത്തിൽ പോലീസ് കേസെടുക്കുകയും സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്
02:46 PM (IST) Apr 24
യുക്രൈൻ-റഷ്യ യുദ്ധത്തിൽ 10 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സ്വന്തം ഇഷ്ടപ്രകാരം റഷ്യൻ സേനയിൽ ചേർന്നവരാണ് ഇവരെന്നും, യുദ്ധമേഖലയിൽ കുടുങ്ങിയ മറ്റുള്ളവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സർക്കാർ വ്യക്തമാക്കി
02:17 PM (IST) Apr 24
ജീവൻ രക്ഷിക്കുന്ന ഏക മരുന്നെങ്കിലും കാര്യമായ ലക്ഷണങ്ങളില്ലെങ്കിൽ ആന്‍റിവെനം നൽകുന്നതും എളുപ്പമല്ല. ശക്തമായ അലർജി ഉണ്ടാകാം. ഗുരുതര പ്രത്യാഘാതവും ഉണ്ടായേക്കാം.
01:43 PM (IST) Apr 24
3 മരണങ്ങളിലും പാമ്പുകടി സാധ്യത ആദ്യഘട്ടത്തിൽ സ്ഥിരീകരിച്ചിരുന്നില്ല. രോഗികൾ മരിച്ച ശേഷമാണ് പാമ്പുകടിയെന്ന് സ്ഥിരീകരിച്ചിരുന്നത്. ചൂട് കൂടിയതോടെ പാമ്പുകടി മരണങ്ങളിൽ ആശുപത്രികൾക്ക് പ്രത്യേക ജാഗ്രത ഉണ്ടാകണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
01:15 PM (IST) Apr 24
ആന്‍റിവെനം ആവശ്യത്തിന് സ്റ്റോക്കുണ്ടായിരുന്നു. ആരോഗ്യ അവസ്ഥ മോശമാകുന്നത് കണ്ടാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്നും സൂപ്രണ്ട് ഡി എം ഒക്ക് നൽകിയ വിശദീകരണത്തിലുണ്ട്.
12:50 PM (IST) Apr 24
കേരളം പ്രതീക്ഷിക്കുന്ന ഉചിതമായ തീരുമാനം ഹൈക്കമാൻഡിൽ നിന്നും ഉണ്ടാകുമെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രി തർക്കത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി മുസ്ലിംലീഗ് നേരത്തെ രംഗത്തെത്തിയിരുന്നു.
12:38 PM (IST) Apr 24
ഏഴുമാസമായ ഗർഭം അലസിപ്പിക്കാനാണ് സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്. ഗർഭം തുടരണമെന്ന് പെൺകുട്ടിയോട് പറയാനാകില്ലെന്നും ഒരു സ്ത്രീയുടെ അവകാശമാണിതെന്നും സുപ്രീംകോടതി
12:26 PM (IST) Apr 24
വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധന നടത്തുകയാണ്. വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കാണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച് പരിശോധന. പാമ്പുപിടുത്തക്കാരും സ്ഥലത്തെത്തി.
11:36 AM (IST) Apr 24
ഒളിമ്പിക്സിൽ അടക്കം നടത്തുന്നതുപോലെ വർണ്ണാഭമായ രീതിയിൽ നടത്തണം. വലിയ രീതിയിലുള്ള ശബ്ദം ഒഴിവാക്കി വർണ്ണത്തിന് പ്രാധാന്യം നൽകുന്ന രീതിയിൽ ക്രമീകരിക്കണം.
11:31 AM (IST) Apr 24
പെരമ്പൂരിൽ വിജയ് ജയിച്ചേക്കുമെന്നും ഡിഎംകെ വിലയിരുത്തി. എന്നാൽ മെയ് നാലിന് സർപ്രൈസ് വിജയം ഉണ്ടാകുമെന്നാണ് എഐഎഡിഎംകെ അവകാശവാദം. സംസ്ഥാനത്ത് 85.15 ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന അവസാന പോളിംഗ് ശതമാനം.
11:11 AM (IST) Apr 24
സെന്റ് അലോഷ്യസ് സ്ക്കുളിനു പുറകിൽ തീരദേശ പാളത്തിനു സമീപമാണ് മ്യതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമെന്നാണ് നിഗമനം. തലയ്ക്ക് മാത്രമേ പരിക്കുള്ളു.
10:48 AM (IST) Apr 24
ഖർഗെയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയ സംഭവം വിചിത്രമായ കാര്യമാണ്. അദ്ദേഹം തമിഴ്നാട്ടിൽ വച്ച് തന്നെ പരാമർശം വിശദീകരിച്ചിരുന്നു.