ഖർഗെയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയ സംഭവം വിചിത്രമായ കാര്യമാണ്. അദ്ദേഹം തമിഴ്നാട്ടിൽ വച്ച് തന്നെ പരാമർശം വിശദീകരിച്ചിരുന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകളോട് താൽപര്യമില്ലെന്ന് കെ സി വേണുഗോപാൽ. താല്പര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും, ചർച്ച ചെയ്യുന്നവർ ചെയ്യട്ടെയെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഖർഗെയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയ സംഭവം വിചിത്രമായ കാര്യമാണ്. അദ്ദേഹം തമിഴ്നാട്ടിൽ വച്ച് തന്നെ പരാമർശം വിശദീകരിച്ചിരുന്നു. 24 മണിക്കൂർ മാത്രമാണ് മറുപടി നൽകാൻ സമയം നൽകിയതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ അഭിസംബോധന നഗ്നമായ ചട്ടലംഘനമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പ്രധാനമന്ത്രിക്ക് കമ്മീഷൻ ക്ലീൻ ചീട്ട് നൽകി. പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ കമ്മീഷൻ നടപടി സ്വീകരിച്ചില്ല. കമ്മീഷണറെ ഇംപീച്ച് ചെയ്യാനുള്ള കാര്യങ്ങൾ പ്രതിപക്ഷം ആലോചിക്കും. കോഴിക്കോട് സ്‌ട്രോംഗ് റൂം തുറന്ന സംഭവത്തിലെ പരാതിയിൽ നടപടിയില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.


