ബൈക്ക് പൂർണമായും കത്തിയിട്ടില്ല. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ ഉടൻ തന്നെ തീ അണയ്ക്കുകയായിരുന്നു.
എറണാകുളം: പഴങ്ങനാട് ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്ത ബൈക്കിന്റെ സീറ്റ് കത്തി നശിച്ചു. റോയൽ എൻഫീൽഡ് ബൈക്കിന്റെ സീറ്റാണ് കത്തി നശിച്ചത്. കനത്ത ചൂടിൽ കത്തിയതെന്നാണ് സംശയം. ബൈക്ക് പൂർണമായും കത്തിയിട്ടില്ല. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ ഉടൻ തന്നെ തീ അണയ്ക്കുകയായിരുന്നു. അതേസമയം സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. 2024 ന് ശേഷം ആദ്യമായി കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. അടുത്ത രണ്ട് മൂന്ന് ദിവസം കൂടി ഉഷ്ണ തരംഗം തുടരുമെന്നും പാലക്കാടും കൊല്ലത്തും കഠിനമായ ചൂട് അനുഭവപ്പെടുമെന്നുമാണ് വിലയിരുത്തൽ. ഈ മാസം 26 ന് ശേഷം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. എങ്കിലും മെയ് മാസവും ചൂട് കഠിനമായിരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഉഷ്‌ണതരംഗ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടാണ്.


