കുടിവെള്ള പ്രശ്നം വാട്ടർ അതോറിറ്റിയുടെ വീഴ്ചയാണ്. കുടിവെള്ള കിയോസ്‌കിൽ പുതിയ കരാർ വിളിക്കുമെന്നും മേയർ വിവി രാജേഷ് അറിയിച്ചു.
തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിക്ക് തിരുവനന്തപുരം മേയർ വി. വി. രാജേഷിന്റെ മറുപടി. മേയറുടെ യോഗ്യത തീരുമാനിക്കേണ്ടത് ജനമാണ് മന്ത്രിയല്ലെന്ന് വി വി രാജേഷ്. ബംഗാളിലും ത്രിപുരയിലും ചിലർക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു. യോഗ ചെയ്താൽ ഈ പ്രശ്നം മാറുമെന്നും വി വി രാജേഷ് പറഞ്ഞു. 2030ൽ കാവിലെ പാട്ട് മത്സരത്തിൽ ഇനി കാണാമെന്നും തത്കാലം ജനവിധി ശിവൻകുട്ടി മാനിക്കണമെന്നും വിവി രാജേഷ് കൂട്ടിച്ചേർത്തു.
ശിവൻകുട്ടിക്ക് തോറ്റതിന്റെ അസഹിഷ്ണുതയാണ്. ഒരു തവണ കോർപ്പറേഷൻ ഭരണം പോയപ്പോൾ മീനിനെ പിടിച്ച് കരയിലിട്ട അവസ്ഥയാണെന്നും വിവി രാജേഷ് പറഞ്ഞു. സ്കൂളുകളിലാണ് പാമ്പ് കടി ഉണ്ടായിരുന്നത്. സ്കൂൾ തുറക്കും മുമ്പ് മന്ത്രി അക്കാര്യം പരിഹരിക്കട്ടെ. കുടിവെള്ള പ്രശ്നം വാട്ടർ അതോറിറ്റിയുടെ വീഴ്ചയാണ്. കുടിവെള്ള കിയോസ്‌കിൽ പുതിയ കരാർ വിളിക്കുമെന്നും മേയർ വിവി രാജേഷ് അറിയിച്ചു.
