പൊള്ളാച്ചി ആശുപത്രിയിൽ കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി. അൽപ്പസമയത്തിനകം മൃതദേഹങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുപോകും. ഇന്ന് ഉച്ചയോടെ മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പൊതുദര്‍ശനം. പൊതുദര്‍ശനത്തിനുശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. അര്‍ധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെയാണ് പൂര്‍ത്തിയായത്.

11:46 PM (IST) Apr 18
ദേശീയ ദുരന്ത നിവാരണ അതോറ്റിറിയുടെ പരിശോധനകൾ പൂർത്തിയായ സാഹചര്യത്തിലാണ് പ്രഖ്യാപനം. എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാണ്. തിങ്കളാഴ്ച്ച സ്കൂളുകൾ തുറക്കുമെങ്കിലും സ്കൂൾ ബസുകൾ ഉണ്ടാവില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നത്
10:51 PM (IST) Apr 18
പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധനയ്ക്ക് ഉണ്ടാകേണ്ട പവിത്രത കളഞ്ഞ് കുളിക്കുന്ന രാഷ്ട്രീയ പ്രസംഗമാണ് നടന്നതെന്ന് കോൺഗ്രസ് പറഞ്ഞു. കോൺഗ്രസിനെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞതെല്ലാം കളവാണെന്നും ജയറാം രമേശ് വിമർശിച്ചു.
09:35 PM (IST) Apr 18
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പശ്ചിമ ബംഗാൾ സ്വദേശി ഷഹദേബ് ദാസ് ഉച്ചയ്ക്ക് മരിച്ചിരുന്നു. സംഭവത്തിൽ ബേപ്പൂർ കോസ്റ്റൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബിഎൻഎസ് 194 വകുപ്പ് പ്രകാരമാണ് കേസ്.
09:35 PM (IST) Apr 18
മാടക്കത്തറയിൽ വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. 22കാരനായ നിഖില്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
08:47 PM (IST) Apr 18
താമരശ്ശേരിയിൽ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി. താമരശ്ശേരി തേക്കും തോട്ടം സ്വദേശി മുഹമ്മദ് ദിൽഷാൻ പൊലീസില്‍ പരാതി നല്‍കി.
08:42 PM (IST) Apr 18
വനിത ബില്ല് പാസ്സാകാത്തതിൽ ഞാൻ സ്ത്രീകളോട് മാപ്പു ചോദിക്കുന്നുവെന്നും കോൺഗ്രസ്, ഡിഎംകെ, ടിഎംസി തുടങ്ങിയ കക്ഷികളുടെ സ്വാർത്ഥത കാരണം ബില്ല് പരാജയപ്പെട്ടെന്നും മോദി. ബില്ല് പരാജയപ്പെട്ടപ്പോൾ കുടുംബ പാർട്ടികൾ കൈയ്യടിച്ചെന്നും മോദി
08:38 PM (IST) Apr 18
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണമെന്ന് മല്ലിഖാർജുൻ ഖർഗെയോട് ആവശ്യപ്പെട്ടതായി കെ സുധാകരൻ. പാർലമെന്റിൽ വെച്ചായിരുന്നു ഖർഗെയുമായുള്ള കൂടിക്കാഴ്ച.
08:18 PM (IST) Apr 18
ശങ്കരജയന്തി ആഘോഷത്തിനാണ് കാലടി സർവകലാശാലയിൽ ഗവർണർ എത്തുന്നത്. ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാക്കണമെന്നും പ്രത്യേക സർക്കുലറിൽ പറയുന്നു.
07:52 PM (IST) Apr 18
കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ ആണ് മരിച്ചത്. താമസിക്കുന്ന മുറിയിലെ സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ സുഹൃത്തിൽ നിന്ന് കുത്തേറ്റാണ് മരണം.
06:32 PM (IST) Apr 18
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ പരിശോധിച്ചത്. രാഹുൽ കാറിൽ കയറിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. തുടർന്ന് ഹെലികോപ്റ്ററിൽ പരിശോധന നടത്തി. തിരുച്ചിറപ്പള്ളി കൂടാതെ റാണിപ്പെട്ടിലും ഫ്ലയിങ് സ്‌ക്വാഡ് പരിശോധന നടത്തി.
06:24 PM (IST) Apr 18
മന്ത്രി കെ രാജനെതിരെ വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീടിൻ്റെ ഉടമസ്ഥൻ നൗഫൽ. മന്ത്രി മാർക്ക് ചെയ്തത് മാത്രം മായ്ക്കാൻ ശ്രമിച്ചെന്നും വിള്ളൽ വന്ന ഭാഗം തൊട്ടില്ലെന്നും നൗഫൽ പറയുന്നു
05:58 PM (IST) Apr 18
ഇറാനെ വിഭജിക്കാൻ വന്ന അമേരിക്കയെയും ഇസ്രയേലിനെയും ഒരുപോലെ നേരിട്ട് ഇതിഹാസം സൃഷ്ടിച്ചുവെന്ന് മുജ്തബ ഖംനഇ അഭിനന്ദിച്ചു. ശത്രുക്കൾക്ക് കനത്ത പരാജയം നൽകാൻ നാവിക സേനയും സജ്ജമാണ്. ഡ്രോണുകൾ എതിരാളികൾക്ക് മേൽ മിന്നാലിയ പതിച്ചുവെന്നും മുജ്തബ ഖംനഇയുടെ സന്ദേശത്തിൽ പറയുന്നു
05:46 PM (IST) Apr 18
വള്ളിപ്പറമ്പ് ജിഎൽപി സ്കൂളിനെ മികവിലേക്ക് കൈപിടിച്ച് ഉയർത്തിയ സന്തോഷത്തോടെ വിരമിക്കാനിരിക്കുകയായിരുന്നു പ്രധാന അധ്യാപിക അജിത ടീച്ചർ.
05:46 PM (IST) Apr 18
വാൽപ്പാറ അപകടത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ നൽകണമെന്ന് വി ഡി സതീശൻ. പരിമിതികൾക്കുള്ളിൽ നിന്ന് ചെയ്യാൻ പറ്റുന്നത് തങ്ങളും ചെയ്യുമെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
05:17 PM (IST) Apr 18
പിഡബ്ല്യുഡി, ഇലക്ട്രിക്കൽ വിഭാഗങ്ങൾ സ്വീകരിക്കേണ്ട നടപടികൾ പരിശോധിക്കണം. ആശുപത്രി അധികൃതർ നേരിട്ട് ഹാജരായി വിശദീകരിക്കണം എന്നും നിർദ്ദേശം നൽകി.
05:00 PM (IST) Apr 18
പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിൻ്റെ അതിക്രമം. സന്ദർശക പാസ് ഇല്ലാതെ രോഗിയെ കാണാൻ എത്തിയ യുവാക്കളെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞതോടെയാണ് തർക്കമുണ്ടായത്.
04:21 PM (IST) Apr 18
സർക്കാർ ദുരന്തബാധിതർക്ക് കൈമാറിയ 178 വീടുകളിൽ ഒന്നാണ് ഇത്. ഇതോടെ ചോർച്ച കണ്ടെത്തുന്ന മൂന്നാമത്തെ വീടാണിത്. നിലവിൽ രണ്ടു വീടുകളിൽ ചോർച്ച കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വെള്ളം ഇറങ്ങുന്നത് തടയാൻ നടപടികൾ തുടങ്ങിയെന്ന് ഊരാളുങ്കൽ
04:05 PM (IST) Apr 18
ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയി ദേഹാസ്വാസ്ഥ്യം ഉണ്ടായ മത്സ്യ തൊഴിലാളികളിൽ ഒരാൾ മരിച്ചു. ബോട്ടിന്റെ എഞ്ചിനിൽ ലീക്ക് കണ്ടതിനെ തുടർന്ന് പരിശോധന നടത്തുന്നതിനിടെ നാല് തൊഴിലാളികളാണ് കുഴഞ്ഞു വീണത്.
03:32 PM (IST) Apr 18
ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ കുറ്റക്കാർ. 2015 നവംബർ 23നാണ് കേസനാസ്പദമായ സംഭവം. ടെൻഷൻ ശ്രീജിത്ത്, ഷൈജു, ഷഫീഖ് പി കെ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
02:56 PM (IST) Apr 18
കേരള പൊലീസിന് അഭിനന്ദനം അറിയിച്ച് ഇഡി. ആലപ്പുഴ എസ്പിക്ക് അഡിഷണൽ ഡയറക്ടർ രാകേഷ് സുമൻ ആണ് കത്ത് നൽകിയത്.
02:38 PM (IST) Apr 18
സ്റ്റാലിനെ നീക്കാൻ മോദി ശ്രമിക്കുന്നു. അദ്ദേഹം സ്വതന്ത്രനാണ്, സ്റ്റാലിനെ സമ്മർദത്തിൽ ആക്കാൻ മോദിക്ക് കഴിയില്ല.
02:35 PM (IST) Apr 18
കുംഭമേള വൈറൽ താരമായ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വിഎച്ച്പി. വ്യാജ അഫിഡവിറ്റുകളുടെ സഹായത്തോടെ ആണ് പെൺകുട്ടിയുടെ ജനന സർട്ടിഫിക്കേറ്റ് തയാറാക്കിയതെന്നും അതാണ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയതെന്നും വിഎച്ച്പി സംസ്ഥാന സെക്രട്ടറി അനിൽ വിളയിൽ പറഞ്ഞു.
02:22 PM (IST) Apr 18
തെക്കെ ഇന്ത്യയുടെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും പ്രധാന്യം കുറയ്ക്കാൻ ശ്രമിച്ചു. എന്നാൽ അതിനെ നമ്മൾ തോൽപ്പിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
01:52 PM (IST) Apr 18
30 സഹപാഠികൾ ആണ് ഉഴമലക്കലിലെ വീട്ടിൽ എത്തിയത്. വിദ്യാർത്ഥികളെ കണ്ടപ്പോഴേക്കും പൊട്ടിക്കരയുകയായിരുന്നു നിതിന്റെ അമ്മ.
01:21 PM (IST) Apr 18
ജനുവരി 14 നാണ് കൊച്ചിയിൽ നിന്ന് അനീഷ് ബാബുവിനെ ഇ ഡി കസ്റ്റഡിയിൽ എടുത്തത്. കേസ് ഒതുക്കാൻ ഇ ഡി ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ചെന്ന് നേരെത്തെ അനീഷ് വെളിപ്പെടുത്തിയിരുന്നു.
01:12 PM (IST) Apr 18
വാൽപ്പാറ ദുരന്തത്തിന് ഇരകളായ ആറ് അധ്യാപകർ ഉൾപ്പെടെ ഒമ്പത് പേർക്ക് കണ്ണീരോടെ നാട് വിട ചൊല്ലി. മലപ്പുറം പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന പൊതു ദർശനത്തിൽ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കു കാണാനായി ആയിരങ്ങൾ ഒഴുകിയെത്തി.സംസ്കാര ചടങ്ങുകൾ ഉച്ചയോടെ വിവിധയിടങ്ങളിൽ പൂർത്തിയായി
12:33 PM (IST) Apr 18
വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിര്‍മിക്കുന്ന വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് റവന്യു മന്ത്രി കെ രാജൻ. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മന്ത്രി വീട് സന്ദര്‍ശിച്ചത്. മേൽക്കൂരയിൽ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ടെന്നും എന്നാൽ, വിള്ളൽ ഉണ്ടായിട്ടില്ലെന്നും മന്ത്രി
12:23 PM (IST) Apr 18
കണ്ണൂർ ആലക്കോട് തിമിരിയിൽ ആർ എസ് എസ് - ബി ജെ പി പ്രവർത്തകരെ ബോംബ് എറിഞ്ഞതായിരുന്നു കേസ്. പഞ്ചായത്ത് അംഗം അടക്കം 10 സി പി എം പ്രവർത്തകർക്കാണ് 25 വർഷം തടവ് വിധിച്ചത്.
12:08 PM (IST) Apr 18
നിതിൻ രാജിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തിലെ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് പ്രതികളെ സൈബർ പൊലീസ് സംഘം പിടികൂടിയത്.
11:53 AM (IST) Apr 18
തീരുമാനം വൈകിക്കുന്നതിൽ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യം.
11:36 AM (IST) Apr 18
അധ്യാപകർ ഉൾപ്പടെ ഏഴ് പേരാണ് രാജിക്കത്ത് നൽകിയത്. ജീവനക്കാർ കൂട്ടത്തോടെ രാജിക്കത്ത് നൽകിയതോടെ ഡിപ്പാർട്മെന്റിന്റെ പ്രവർത്തനം അവതാളത്തിൽ ആയിരിക്കുകയാണ്.
11:15 AM (IST) Apr 18
പൊലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. സുരക്ഷ ആവശ്യപ്പെട്ടുള്ള അവരുടെ പരാതി ലഭിച്ചിട്ടുണ്ട്. ഒരു സേന മറ്റൊരു സേനയ്ക്ക് നൽകേണ്ട അടിസ്ഥാന സഹായം മാത്രമാണ് ഇപ്പോൾ നൽകിയത്.
10:46 AM (IST) Apr 18
കരസേനയുടെ ലഖ്നൗ ആസ്‌ഥാനമായ സെൻട്രൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫായി തിരുവനന്തപുരം സ്വദേശി ലഫ്. ജനറൽ സി.ജെ. ജയചന്ദ്രൻ സ്‌ഥാനമേറ്റു. തിരുവനന്തപുരം പട്ടം സ്വദേശിയായ സിജെ ജയചന്ദ്രൻ മാർ ഇവാനിയോസ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനുശേഷമാണ് നാഷണൽ ഡിഫന്‍സ് അക്കാദമിയിൽ ചേർന്നത്
10:45 AM (IST) Apr 18
ജനാധിപത്യം അട്ടിമറിക്കാനായിരുന്നു ശ്രമം. അത് പൊളിഞ്ഞതിൽ ഉള്ള നിരാശയാണ് ബിജെപിക്ക്. വനിത സംവരണം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപക പ്രചരണം നടത്തുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
10:37 AM (IST) Apr 18
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം. കേസ് അട്ടിമറിക്കാൻ കോളേജ് അധികൃതര്‍ ശ്രമിക്കുകയാണെന്നും അന്വേഷണത്തിലെ പലകാര്യത്തിലും വ്യക്തതയില്ലെന്നും കേസ് അന്വേഷണത്തിൽ തൃപ്തരല്ലെന്നും നിതിന്‍റെ സഹോദരി ഭര്‍ത്താവ് അശോക് കുമാര്‍ പറ
10:16 AM (IST) Apr 18
മത്സ്യബന്ധനത്തിന് പോയവർക്ക് ശ്വാസതടസം. ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മത്സ്യബന്ധനത്തിന് പോയ ആയിഷ ബോട്ടിലെ ജീവനക്കാർക്കാണ് ശ്വാസതടസം അനുഭവപ്പെട്ടത്.
09:44 AM (IST) Apr 18
കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ചു. പൊള്ളാച്ചിയിൽ നിന്നും പുറപ്പെട്ട ആംബുലന്‍സുകള്‍ രാവിലെ 9.15ഓടെ പെരിന്തൽമണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെത്തി. തുടര്‍ന്ന് സ്കൂള്‍ വളപ്പിൽ പൊതുദര്‍ശനം ആരംഭിച്ചു
06:28 AM (IST) Apr 18
വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ തീരാനോവായി രക്ഷപ്പെട്ട പതിനൊന്നു വയസുകാരി മസ്‌നീൻ. പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട മസ്‌നീനെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉമ്മ ഷക്കീനയുടെ മരണ വിവരം ഇനിയും മസ്നീനെ അറിയിച്ചില്ല.