താമരശ്ശേരിയിൽ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി. താമരശ്ശേരി തേക്കും തോട്ടം സ്വദേശി മുഹമ്മദ് ദിൽഷാൻ പൊലീസില്‍ പരാതി നല്‍കി.

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി. താമരശ്ശേരി തേക്കും തോട്ടം സ്വദേശി മുഹമ്മദ് ദിൽഷാൻ പൊലീസില്‍ പരാതി നല്‍കി. താമരശ്ശേരി ചീനി മുക്കിൽ രാത്രി 10 മണിയോടെയാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ രാത്രി ചീനിമുക്കിലെ കടയില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ സുഹൃത്തുക്കളിലൊരാളെ അവിടെ കാറിലെത്തിയ സംഘത്തില്‍പ്പെട്ട യുവാവ് വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മര്‍ദിച്ചെന്ന് മുഹമ്മദ് ദില്‍ഷാന്‍ പറയുന്നു. ഇത് തടഞ്ഞപ്പോള്‍ യുവാവ് അരയില്‍ സൂക്ഷിച്ച തോക്കെടുത്ത് ചൂണ്ടി ആദ്യം ഭീഷണിപ്പെടുത്തി. തുടന്ന് യുവാവും സംഘവും കാറില്‍ സ്ഥലം വിട്ടു. കുറച്ചു സമയത്തിന് ശേഷം കാറില്‍ വീണ്ടും അവിടെയെത്തിയ യുവാവ് പ്രശ്നങ്ങളുണ്ടാക്കുകയും മുഹമ്മദ് ദിൽഷാന്റെ ഇടതുവശത്തെ ചെവിക്ക് ആഞ്ഞടിച്ചെന്നുമാണ് പരാതി. ഇയാളുമായി മുന്‍ പരിചയമോ പ്രശ്മങ്ങളോ ഇല്ലെന്നും ദിൽഷാൻ പറയുന്നു. താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയ ദിൽഷാൻ താമരശ്ശേരി പൊലീസില്‍ പരാതി നല്‍കി. വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്ന് പൊലീസ് പ്രതികരിച്ചു.