ദേശീയ ദുരന്ത നിവാരണ അതോറ്റിറിയുടെ പരിശോധനകൾ പൂർത്തിയായ സാഹചര്യത്തിലാണ് പ്രഖ്യാപനം. എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാണ്. തിങ്കളാഴ്ച്ച സ്കൂളുകൾ തുറക്കുമെങ്കിലും സ്കൂൾ ബസുകൾ ഉണ്ടാവില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നത്

ദുബായ്: രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആശ്വാസമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും. ദേശീയ ദുരന്ത നിവാരണ അതോറ്റിറിയുടെ പരിശോധനകൾ പൂർത്തിയായ സാഹചര്യത്തിലാണ് പ്രഖ്യാപനം. എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാണ്. തിങ്കളാഴ്ച്ച സ്കൂളുകൾ തുറക്കുമെങ്കിലും സ്കൂൾ ബസുകൾ ഉണ്ടാവില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതോടെ സ്വന്തം നിലയ്ക്ക് ഓരോരുത്തരും കുട്ടികളെ സ്കൂളിലെത്തിക്കേണ്ട സ്ഥിതിയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, കാത്തിരിപ്പിനൊടുവിൽ ദുബായ് ഗ്ലോബൽ വില്ലേജ് തുറക്കാനുള്ള തീരുമാനം നിലവിൽ വന്നു. സംഘർഷത്തെ തുടർന്ന് ഫെബ്രുവരി 28 മുതൽ അടഞ്ഞു കിടക്കുന്ന ഗ്ലോബൽ വില്ലേജിൽ തിങ്കളാഴ്ച്ച മുതൽ സന്ദർശകർക്ക് എത്താം. വൈകിട്ട് 5 മുതൽ രാത്രി 12 മണിവരെയാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുക. ദുബായിയുടെ ടൂറിസം മേഖലയുടെ അതിശക്തമായ തിരിച്ചുവരവായി കണക്കുന്നതാണ് ഗ്ലോബൽ വില്ലേജ് തുറക്കാനുള്ള തീരുമാനം.