Published : Apr 27, 2025, 06:59 AM ISTUpdated : Apr 27, 2025, 11:56 PM IST

Malayalam News Live: ബൈക്കിൽ പോകുമ്പോൾ കുറ്റിക്കാട്ടിൽ വെളിച്ചം കണ്ട് നോക്കി; യുവാവിന് വെടിയേറ്റു; അന്വേഷണമാരംഭിച്ച് പൊലീസ്

Summary

ഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാൻ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ഇതോടെ വെള്ളം കയറി.

Malayalam News Live: ബൈക്കിൽ പോകുമ്പോൾ കുറ്റിക്കാട്ടിൽ വെളിച്ചം കണ്ട് നോക്കി; യുവാവിന് വെടിയേറ്റു; അന്വേഷണമാരംഭിച്ച് പൊലീസ്

11:56 PM (IST) Apr 27

ബൈക്കിൽ പോകുമ്പോൾ കുറ്റിക്കാട്ടിൽ വെളിച്ചം കണ്ട് നോക്കി; യുവാവിന് വെടിയേറ്റു; അന്വേഷണമാരംഭിച്ച് പൊലീസ്

സവാദ് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കുറ്റിക്കാട്ടിനുള്ളിൽ വെളിച്ചം കണ്ട് നിർത്തി അന്വേഷിക്കുമ്പോഴാണ് വെടിയേറ്റത്.

കൂടുതൽ വായിക്കൂ

11:41 PM (IST) Apr 27

വനിത ഡോക്ടറെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം സ്വദേശിയായ പൊലീസുകാരനും എറണാകുളം സ്വദേശിയായ വനിത ഡോക്ടറും ബംബിൾ എന്നൊരു ഡേറ്റിം​ഗ് ആപ്പിലൂടെയാണ് പരിചയപ്പെടുന്നത്. 

കൂടുതൽ വായിക്കൂ

11:07 PM (IST) Apr 27

'പാകിസ്ഥാന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ പിന്തുണയ്ക്കും'; പാകിസ്ഥാനെ പിന്തുണച്ച് ചൈന

പഹൽ​ഗാം ആക്രമണത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും ചൈന ആവശ്യപ്പെട്ടു. 

കൂടുതൽ വായിക്കൂ

11:04 PM (IST) Apr 27

പാപ്പയുടെ അന്ത്യയാത്രയിൽ പൂക്കുടയെന്താനുള്ള അപൂർവ നിയോഗം മലയാളി പെൺകുട്ടിക്കും! നിയയുടെ വലിയ ഭാഗ്യം

തൃശൂർ സ്വദേശിയായ നാലാം ക്ലാസുകാരിയാണ് നിയ

കൂടുതൽ വായിക്കൂ

10:57 PM (IST) Apr 27

അന്താരാഷ്ട്ര റോമിംഗ് ആശങ്കയാവില്ല, അടിപൊളി പ്ലാനുമായി എയർടെൽ

ഈ പുതിയ എയർടെൽ റീചാർജ് പ്ലാനിൽ 189 രാജ്യങ്ങളിലെ കണക്റ്റിവിറ്റി ലഭിക്കും. അതിനാൽ വ്യത്യസ്‍ത റീചാർജ് പാക്കുകളെക്കുറിച്ചോ റോമിംഗ് സോണുകളെക്കുറിച്ചോ വിഷമിക്കേണ്ടതില്ല. ഈ പ്ലാനിൽ പരിധിയില്ലാത്ത ഡാറ്റയും ലഭ്യമാണ്.

കൂടുതൽ വായിക്കൂ

10:44 PM (IST) Apr 27

വത്തിക്കാനിൽ സെലൻസ്കിയുമായി കൂടിക്കാഴ്ച, പുടിൻ തന്റെ ഫോണും ചോർത്തുന്നുവെന്ന ആശങ്കയിൽ ട്രംപ്

യുദ്ധം അവസാനിപ്പിക്കാൻ പുടിൻ ആഗ്രഹിക്കുന്നില്ലെന്നാണ് തോന്നുന്നതെന്നും പുടിൻ തന്നെയും ടേപ്പ് ചെയ്യുന്നുവെന്നുമാണ് സംശയിക്കുന്നതെന്നുമാണ് ട്രംപ് പ്രതികരിച്ചത്

കൂടുതൽ വായിക്കൂ

10:18 PM (IST) Apr 27

വഴിയരികിൽ പ്രസവിച്ച നാടോടി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് ആംബുലൻസ് ജീവനക്കാർ

പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ച് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്.

കൂടുതൽ വായിക്കൂ

10:14 PM (IST) Apr 27

പുഴയോരത്ത് നട്ടുപിടിപ്പിച്ച വിളവെടുപ്പിന് പാകമായി നിന്ന 96 ചെടികൾ; രഹസ്യവിവരം കിട്ടി നശിപ്പിച്ച് ഉദ്യോഗസ്ഥര്‍

ഇടുക്കി വട്ടവട ചിലന്തിയാറിൽ എക്സൈസ് ഉദ്യോഗസ്ഥർ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു.

കൂടുതൽ വായിക്കൂ

10:05 PM (IST) Apr 27

'ബ്ലാക്ക്' ഈച്ച, ശാസ്ത്രലോകത്തെ ഭയപ്പെടുത്തി പുതിയൊരു ഈച്ച! അതും ഇന്ത്യയിൽ; കടികിട്ടിയാൽ കാഴ്ച പോകും

പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ മനുഷ്യരിൽ അന്ധതയ്ക്ക് കാരണമാകുന്ന പുതിയൊരു ഈച്ച വർഗത്തെ കണ്ടെത്തി. 'ബ്ലാക്ക്' ഈച്ചകൾ എന്നറിയപ്പെടുന്ന ഇവ, ഓങ്കോസെർക്ക വോൾവുലസ് എന്ന വിരകളുടെ വാഹകരാണ്.

കൂടുതൽ വായിക്കൂ

09:49 PM (IST) Apr 27

ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി, ലിഫ്റ്റ് നൽകി സ്വർണവും പണവും കവർന്നു, 2പേർ പിടിയിൽ

യുവാവിനെ മദ്യം  നല്‍കി ബോധം കെടുത്തിയ ശേഷം ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ്റ്റ് സ്റ്റാന്‍ഡിന് പുറക് വശം കൊണ്ട് വന്ന് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം  കഴുത്തില്‍ കിടന്ന മാലയും സ്വർണവും മോഷ്ടിച്ചതിനാണ് അറസ്റ്റ്

കൂടുതൽ വായിക്കൂ

09:47 PM (IST) Apr 27

സമയം അവസാനിച്ചു, കേരളത്തിൽ നിന്ന് 6 പേരടക്കം 537 പാകിസ്ഥാനികൾ മടങ്ങി; 850 ഇന്ത്യക്കാർ തിരിച്ചെത്തി

അതേസമയം രാജ്യം വിടണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് 3 പേർക്ക് നൽകിയ നോട്ടീസ് ഇന്ന് പൊലിസ് പിൻവലിച്ചിരുന്നു. കുടുംബമായി ദീർഘകാല വിസയിൽ കേരളത്തിൽ തങ്ങുന്നവരാണിവർ

കൂടുതൽ വായിക്കൂ

09:42 PM (IST) Apr 27

സമയപരിധി അവസാനിക്കുന്നു, ഇന്ത്യ വിടാത്ത പാക് പൗരന്മാരെ കാത്തിരിക്കുന്നത് കനത്ത ശിക്ഷ, 3 വർഷം തടവ്, 3 ലക്ഷം പിഴ

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന മാരകമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാർ എത്രയും പെട്ടന്ന് രാജ്യം വിടണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ  മുന്നറിയിപ്പ്

കൂടുതൽ വായിക്കൂ

09:35 PM (IST) Apr 27

24 മണിക്കൂർ കഴിഞ്ഞിട്ടും നിയന്ത്രിക്കാനാവാതെ അഗ്നിബാധ, ഇറാന് സഹായവുമായി റഷ്യ, ഓഫീസുകളും സ്കൂളുകളും അടച്ചു

ഇറാന്റെ വ്യാപാര മേഖലയിൽ നാഡിയായി പ്രവർത്തിക്കുന്ന തുറമുഖത്താണ് വലിയ സ്ഫോടനമുണ്ടായത്. നിർണായകമായ മേഖല കനത്ത പുകയിൽ മുങ്ങിയ അവസ്ഥയിലാണ് നിലവിലുള്ളത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിന് പിന്നാലെ മേഖലയിലെ ഓഫീസുകളും സ്കൂളുകളും അടച്ചു.

കൂടുതൽ വായിക്കൂ

09:29 PM (IST) Apr 27

5ലധികം വീടുകൾക്ക് ഭാ​ഗിക നഷ്ടം, 15 ഇലക്ട്രിക് പോസ്റ്റുകളും തകർന്നു; വിതുരയിൽ തകർത്തുപെയ്ത് മഴയും കാറ്റും

തൊളിക്കോട് പഞ്ചായത്തിലെ-വെള്ളക്കരിക്കകം സെറ്റിൽമെൻ്റ് ഏരിയയിലെ ചെട്ടിയാൻപാറ, കളിയാറംകോട് എന്നിവിടങ്ങളിലുണ്ടായ കനത്തമഴയിലും ശക്തമായ കാറ്റിലുമാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്. 

കൂടുതൽ വായിക്കൂ

08:45 PM (IST) Apr 27

കണ്ണീർ കാഴ്ചയായി ബന്ദർ അബ്ബാസ് തുറമുഖം, കിലോമീറ്റർ ചുറ്റളവിൽ നാശം, സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു, 28 ആയി

കണ്ടൈനറുകൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

കൂടുതൽ വായിക്കൂ

08:39 PM (IST) Apr 27

തമിഴ്നാട് മന്ത്രിസഭയിൽ അഴിച്ചുപണി; സെന്തിൽ ബാലാജിയും കെ പൊൻമുടിയും പുറത്ത്

സുപ്രീം കോടതിയുടെ അന്ത്യശാസനത്തിന പിന്നാലെയാണ് ബാലാജിയെ ഒഴിവാക്കിയിരിക്കുന്നത്. രാജി വെച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്ന് കോടതി അന്ത്യശാസനം നൽകിയിരുന്നു. 

കൂടുതൽ വായിക്കൂ

08:37 PM (IST) Apr 27

നഷ്ടമായത് കോടിയിലധികം, വെർച്വൽ കേസിൽ കേരളാ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ, സിബിഐ ഏറ്റെടുത്തു

മുംബൈയിൽ കസ്റ്റംസ് പിടികൂടിയ തൃശൂർ സ്വദേശിയുടെ പേരിലുള്ള ക്വറിയറിൽ മയക്കുമരുന്നുണ്ടെന്നുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു വിർച്ച്വൽ അറസ്റ്റ്.

കൂടുതൽ വായിക്കൂ

08:27 PM (IST) Apr 27

100 ദിവസത്തെ പെർഫോമൻസ് വിലയിരുത്തി, ലഭിച്ചത് 39ശതമാനം പിന്തുണ, ചരിത്രത്തിലെ ഏറ്റവും മോശം റേറ്റിംഗുമായി ട്രംപ്

പോളിനോട് പ്രതികരിച്ചതിൽ 55 ശതമാനം ആളുകൾ ട്രംപിന്റെ നയം അംഗീകരിക്കുന്നില്ല. 39 ശതമാനം ആളുകളാണ് ട്രംപ് പ്രസിഡന്റ് പദവി കൈകാര്യം ചെയ്യുന്നതിൽ തൃപ്തി രേഖപ്പെടുത്തിയത്. ഇതിന് മുൻപ് 100 ദിവസത്തെ പെർഫോമൻസ് വിലയിരുത്തൽ ഏറ്റവും കുറഞ്ഞ റേറ്റിംഗ് നേടിയതും ട്രംപ് ആയിരുന്നു

കൂടുതൽ വായിക്കൂ

08:23 PM (IST) Apr 27

'ഇത് എത്രമത്തെ കാമുകന്‍' ചോദ്യത്തിന് നല്‍കുന്ന ഉത്തരം വെളിപ്പെടുത്തി ശ്രുതി ഹാസന്‍

പ്രണയബന്ധങ്ങളും വേർപിരിയലുകളും തുറന്ന് പറയുന്ന ശ്രുതി ഹാസൻ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്നു. ഖേദങ്ങളെക്കുറിച്ചും മുൻ കാമുകന്മാരെക്കുറിച്ചും തുറന്നുപറയുന്ന ശ്രുതി

കൂടുതൽ വായിക്കൂ

07:30 PM (IST) Apr 27

വയനാട്ടിൽ ലഹരിക്കെതിരെ പ്രതിരോധം നീന്തൽ പരിശീലനത്തിലൂടെ

അവധിക്കാലത്ത് മൊബൈൽ ഫോണിലും ഇന്റർനെറ്റ് ഉപയോഗത്തിലും മാത്രമായി ബാല്യം ചുരുങ്ങിപ്പോകാതിരിക്കാനും കുട്ടികൾക്ക് കായികാധ്വാനം വേണമെന്ന ലക്ഷ്യമിട്ടാണ് നീന്തൽ പരിശീലനം

കൂടുതൽ വായിക്കൂ

07:10 PM (IST) Apr 27

അട്ടപ്പാടിയിൽ വീണ്ടും ജീവനെടുത്ത് കാട്ടാന; വിറക് ശേഖരിക്കുന്നതിനിടെ ആക്രമണം, പരിക്കേറ്റയാള്‍ മരിച്ചു

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. അട്ടപ്പാടി പുതൂർ സ്വർണ ഗദ്ധ ഊരിലെ കാളിയാണ് മരിച്ചത്.  

കൂടുതൽ വായിക്കൂ

07:02 PM (IST) Apr 27

കേസരി 2നെ പ്രശംസിച്ച് ശശി തരൂർ,'പക്ഷെ അക്ഷയ് കുമാർ ഉപയോഗിക്കുന്ന വാക്കുകൾ സി ശങ്കരൻ നായർ ഉപയോഗിക്കില്ല'

കേസരി ചാപ്റ്റർ 2 അതിശയകരമായ ചിത്രമാണെന്ന് ശശി തരൂർ എംപി. എന്നാൽ ചരിത്രപരമായ വസ്തുതകളിൽ നിന്ന് സ്വാതന്ത്ര്യം എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വായിക്കൂ

06:57 PM (IST) Apr 27

ഒമാനിൽ നിന്നും കാർഗോയിൽ മലപ്പുറത്ത് എത്തിച്ചത് 1.5കിലോ എംഡിഎംഎ, ലഹരി കടത്ത് സംഘത്തിലെ 2 പേർ കൂടി പിടിയിൽ

കൊണ്ടോട്ടി സ്വദേശിയുടെ വീട്ടിൽ നിന്നാണ് പാർസലിൽ എത്തിയ ഒന്നര കിലോ എംഡിഎംഎ പിടിയിലായത്. 

കൂടുതൽ വായിക്കൂ

06:56 PM (IST) Apr 27

പഹൽ​ഗാം ഭീകരാക്രമണം; വീടുകൾ തകർക്കുന്ന നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് ഒമർ അബ്ദുള്ള, 'നിരപരാധികളെ ബാധിക്കരുത്'

കുറ്റവാളികളെ ദയയില്ലാതെ ശിക്ഷിക്കണം. നിരപരാധികളെ ഇത് ബാധിക്കരുതെന്നും ഒമർ അബ്ദുള്ള സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിച്ചു. 

കൂടുതൽ വായിക്കൂ

06:18 PM (IST) Apr 27

പോപ്പിന്റെ വിയോഗത്തിന് പിന്നാലെ ഈ ചിത്രത്തിന്‍റെ കാഴ്ചക്കാര്‍ 283% വര്‍ദ്ധിച്ചു; കാരണം ഇതാണ് !

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെത്തുടർന്ന് 2024-ൽ പുറത്തിറങ്ങിയ 'കോൺക്ലേവ്' എന്ന ചലച്ചിത്രത്തിന്റെ കാഴ്ചക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്. 

കൂടുതൽ വായിക്കൂ

06:05 PM (IST) Apr 27

സിവിൽ സർവീസ് റിസൾട്ട്, ദേശിയ ശ്രദ്ധ നേടി ഇന്റർവ്യൂ ബൂട്ട്ക്യാമ്പ്; ഐഎഎസ് അക്കാദമിയുടെ വിജയമന്ത്രം

യു പി എസ്‌ സി സിവിൽ സർവീസസ് പരീക്ഷയുടെ അവസാനവും ഏറ്റവും നിർണായക ഘട്ടവുമായ പേഴ്സണാലിറ്റി ടെസ്റ്റ് (ഇന്റർവ്യൂ) നായി വിദ്യാർത്ഥികളെ തയ്യാറെടുപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ശ്രദ്ധേയമായ കോച്ചിംഗ് പ്രോഗ്രാമാണ്  ഇന്റർവ്യൂ ബൂട്ട്ക്യാമ്പ്

കൂടുതൽ വായിക്കൂ

06:03 PM (IST) Apr 27

റേഡിയോ ജോക്കിയാകാൻ ഇഷ്ടമാണോ? പ്ലസ് ടൂ യോ​ഗ്യത മതി, രണ്ടരമാസത്തെ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

സൗണ്ട് എൻജിനീയറിംഗ്, ആർജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്സ് മോഡുലേഷൻ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നേടി ഏറെ തൊഴിൽ സാധ്യതയുള്ള സർക്കാർ അംഗീകൃത യോഗ്യത നേടാം.

കൂടുതൽ വായിക്കൂ

05:52 PM (IST) Apr 27

ശുഭം ട്രെയിലർ: നിര്‍മ്മാതാവായി സാമന്ത, ഹൊറർ കോമഡി ചിത്രത്തില്‍ അതിഥി വേഷത്തില്‍ താരം

സാമന്ത റൂത്ത് പ്രഭു നിർമ്മിക്കുന്ന ആദ്യ ചിത്രം ശുഭത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഹൊറർ കോമഡിയിൽ സാമന്ത അതിഥി വേഷത്തിലെത്തുന്നു. മെയ് 9ന് ചിത്രം റിലീസ് ചെയ്യും.

കൂടുതൽ വായിക്കൂ

05:50 PM (IST) Apr 27

ദില്ലിയിൽ ചേരിയിലുണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ വെന്തു മരിച്ചു; നിരവധി പേർക്ക് പരിക്ക്

രോഹിണിയിലെ സെക്ടർ 17 ലാണ് തീപിടുത്തം ഉണ്ടായത്. 500ലധികം വീടുകൾ കത്തി നശിച്ചതായി നിഗമനം. നിലവിൽ അഗ്നിശമനസേന തിയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

കൂടുതൽ വായിക്കൂ

05:38 PM (IST) Apr 27

വിവാഹസംഘത്തിനെ പടക്കമെറിഞ്ഞ് ആക്രമിച്ച സംഭവം; പ്രതികളെ പിന്തുടർന്ന പൊലീസുകാർക്ക് പരിക്ക്, 3 പേർ പിടിയിൽ

കൊടുവള്ളിയിൽ‌ വിവാഹസംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ 3 പ്രതികൾ പിടിയിൽ. കൊളവയൽ അസീസ്, ആട് ഷമീർ, അജ്മൽ എന്നിവരാണ് പിടിയിലായത്.

കൂടുതൽ വായിക്കൂ

05:18 PM (IST) Apr 27

ഒഴിവാക്കിയെന്ന വാർത്തയിൽ പ്രതികരിച്ച് പികെ ശ്രീമതി; 'പിണറായിയുടെ വിലക്ക് എനിക്ക് ഉണ്ടെന്ന് വരുത്താനുള്ള ശ്രമം'

പിണറായിയുടെ വിലക്ക് എനിക്ക് ഉണ്ടെന്ന് വരുത്താൻ ശ്രമം ഉണ്ടായോ എന്ന് സംശയിക്കുന്നുവെന്നും പികെ ശ്രീമതി പറഞ്ഞു. വിവാദ സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. 

കൂടുതൽ വായിക്കൂ

05:17 PM (IST) Apr 27

ഷാരൂഖ് ഖാൻ മെറ്റ് ഗാലയിൽ അരങ്ങേറ്റം കുറിക്കുന്നു? പ്രമുഖ ബ്രാന്‍റുമായി കൈ കൊടുക്കുന്നു !

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ 2025 ലെ മെറ്റ് ഗാലയിൽ അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോർട്ട്. സബ്യസാച്ചി വസ്ത്രങ്ങൾ ധരിച്ചാകും താരത്തിന്റെ മെറ്റ് ഗാലയിലെ അരങ്ങേറ്റമെന്നാണ് സൂചന.

കൂടുതൽ വായിക്കൂ

05:06 PM (IST) Apr 27

കാർ പാർക്ക് ചെയ്ത് നടന്നു, വീണത് ആറടിയോളം താഴ്ചയുള്ള ഓടയിൽ, ടാക്സി ഡ്രൈവറുടെ കയ്യൊടിഞ്ഞു

റോഡരികില്‍ പാര്‍ക്ക് ചെയ്ത തന്റെ വാഹനത്തിന് സമീപത്തേക്ക് നടന്നു പോകുന്നതിനിടയിലാണ് ലിബീഷ് അപകടത്തില്‍പ്പെട്ടത്

കൂടുതൽ വായിക്കൂ

04:50 PM (IST) Apr 27

അസത്യ പ്രചാരണത്തിനെതിരെ ഞാന്‍ മുന്നോട്ട് പോവുകയാണ്: പ്രയാഗ മാര്‍ട്ടിന്‍

തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ നടി പ്രായാഗ മാർട്ടിൻ പ്രതികരിച്ചു. ഇത്തരം ആരോപണങ്ങൾ അശ്രദ്ധയാലോ അറിവോടെയോ പ്രചരിപ്പിക്കുന്നത് മാന്യതയില്ലായ്മയാണെന്നും താരം കുറ്റപ്പെടുത്തി.

കൂടുതൽ വായിക്കൂ

04:48 PM (IST) Apr 27

'ലാപു ലാപു' ആഘോഷത്തിനായി തെരുവിൽ ഒത്തുകൂടിയവർ; ഇടയിലേക്ക് കാറോടിച്ച് കയറ്റി അക്രമി, കാനഡയിൽ നിരവധി പേർ മരിച്ചു

കാനഡയിലെ വാൻകൂവറിൽ ഫിലിപ്പിനോ വംശജരുടെ തെരുവ് ഉത്സവത്തിനിടെ ജനക്കൂട്ടത്തിലേക്ക് കാർ  ഇടിച്ചുകയറി നിരവധി മരണം.

കൂടുതൽ വായിക്കൂ

04:41 PM (IST) Apr 27

കേരളം തീവ്രമാവോയിസ്റ്റ് വിമുക്ത സംസ്ഥാനമെന്ന് കേന്ദ്രം; ഫണ്ട് നഷ്ടമാകും, തണ്ടർബോള്‍ട്ട് നിരീക്ഷണം തുടരും

കേരളം, തമിഴ്നാട്, കർണാട സംസ്ഥാനങ്ങളുടെ അതിർത്തിപങ്കിടുന്ന വനമേഖല കേന്ദ്രീകരിച്ചായിരുന്ന മാവോയിസ്റ്റ് ദളം പ്രവർത്തിച്ചിരുന്നത്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിളായിരുന്നു ആദ്യഘട്ടത്തിൽ പ്രവർത്തനം സജീവം. 

കൂടുതൽ വായിക്കൂ

04:31 PM (IST) Apr 27

2 മാസം,  ഇതുവരെ പിടിച്ചത് 2 കോടിയോളം, എല്ലാം ട്രെയിൻ വഴി, ഇന്ന് മാത്രം പിടിച്ചത് 34 ലക്ഷം, 2 പേർ പിടിയിൽ

രാവിലെ ചെന്നൈയിൽ നിന്ന് വരുന്ന ചെന്നൈ എഗ്മോർ -കൊല്ലം എക്സ്പ്രസ്സ്‌ ട്രെയിനിൽ കടത്താൻ ശ്രമിച്ച 34,62 ,850 രൂപയുമായി രണ്ട് പേരാണ് പുനലൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്

കൂടുതൽ വായിക്കൂ

04:31 PM (IST) Apr 27

40 പൊതികളിലായി സൂക്ഷിച്ചിരുന്നത് ഒന്നരകിലോയിലധികം എംഡിഎംഎ; കൊണ്ടോട്ടിയിലെ ലഹരിവേട്ടയിൽ രണ്ട് പേർ കൂടി പിടിയിൽ

ബേപ്പൂർ സ്വദശി മുഹമ്മദ് സനിൽ, നെടിയിരുപ്പ് സ്വദേശി നാഫിദ് എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. ഇവർ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ കണ്ണികളാണെന്നാണ് പൊലീസിൻ്റെ നിഗമനം.

കൂടുതൽ വായിക്കൂ

04:12 PM (IST) Apr 27

ആദ്യം പനിബാധ, തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരാൾ മരിച്ചു, സ്ഥിരീകരിച്ചത് മരണാനന്തരം നടത്തിയ രക്ത പരിശോധനയിൽ 

ബന്ധുക്കൾക്കോ പ്രദേശത്തോ മറ്റ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും  ആരോഗ്യവകുപ്പ് അറിയിച്ചു. 

കൂടുതൽ വായിക്കൂ

04:07 PM (IST) Apr 27

രാജ്യദ്രോഹ പോസ്റ്റ് ഇട്ടെന്ന് പരാതി; ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ കേസ്, പരാതി നൽകിയത് ബിജെപി

മീൻകടയിലെ തൊഴിലാളിയാണ് എദ്രിഷ് അലി. ബിജെപിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. 
 

കൂടുതൽ വായിക്കൂ

More Trending News