കാനഡയിലെ വാൻകൂവറിൽ ഫിലിപ്പിനോ വംശജരുടെ തെരുവ് ഉത്സവത്തിനിടെ ജനക്കൂട്ടത്തിലേക്ക് കാർ  ഇടിച്ചുകയറി നിരവധി മരണം.

കാനഡ: കാനഡയിലെ വാൻകൂവറിൽ ഫിലിപ്പിനോ വംശജരുടെ തെരുവ് ഉത്സവത്തിനിടെ ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി നിരവധി മരണം. ബോധപൂർവം കാർ ഓടിച്ചു കയറ്റിയതാണെന്ന് പോലീസ് കരുതുന്നു. അക്രമി പിടിയിലായി. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. രാത്രി 8 മണിയോടെ ലാപു ലാപു എന്ന പ്രദേശിക ആഘോഷത്തിനായി ഒത്തുകൂടിയവർ ആക്രമണത്തിന് ഇരയായത്. ആക്രമണത്തിന് ശേഷം തെരുവിൽ മൃതദേഹങ്ങൾ കിടക്കുന്ന നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഊർജിത അന്വേഷണം തുടങ്ങിയതായി കനേഡിയൻ പോലീസ് പറഞ്ഞു. പ്രധാനമന്ത്രി മാർക്ക് കാർണി സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി.

Add Asianetnews as a Preferred SourcegooglePreferred

Pahalgam Attack |Asianet News Live |Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്