റോഡരികില്‍ പാര്‍ക്ക് ചെയ്ത തന്റെ വാഹനത്തിന് സമീപത്തേക്ക് നടന്നു പോകുന്നതിനിടയിലാണ് ലിബീഷ് അപകടത്തില്‍പ്പെട്ടത്

കോഴിക്കോട്: സ്ലാബില്ലാത്ത ഓടയില്‍ വീണ് ടാക്‌സി ഡ്രൈവര്‍ക്ക് പരിക്കേറ്റു. നാദാപുരം പുറമേരി സ്വദേശി മഠത്തില്‍ ലിബീഷി(35)നാണ് ആറടിയോളം താഴ്ചയുള്ള ഓടയില്‍ വീണ് സാരമായി പരിക്കേറ്റത്. വടകര-നാദാപുരം സംസ്ഥാന പാതയില്‍ കക്കംവെള്ളിയില്‍ വച്ചാണ് അപകടമുണ്ടായത്. റോഡരികില്‍ പാര്‍ക്ക് ചെയ്ത തന്റെ വാഹനത്തിന് സമീപത്തേക്ക് നടന്നു പോകുന്നതിനിടയിലാണ് ലിബീഷ് അപകടത്തില്‍പ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീഴ്ചയുടെ ആഘാതത്തില്‍ വലതു കൈയ്ക്കും കാലിനുമുള്‍പ്പെടെ പരിക്കേറ്റു. ആശുപത്രിയില്‍ എത്തിച്ച് സ്‌കാന്‍ ചെയ്തപ്പോള്‍ വലതു കൈയ്യിലെ പൊട്ടല്‍ സ്ഥിരീകരിക്കുകയായിരുന്നു. ഇടതു കാലിലെ വിരലുകള്‍ക്കും പൊട്ടലുണ്ട്. അപകടം നടന്ന സ്ഥലത്തെ ഓടയില്‍ ഒരിടത്തും സ്ലാബ് ഇട്ടിരുന്നില്ല. ഇതാണ് അപകടമുണ്ടാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം