Published : Mar 07, 2025, 07:20 AM ISTUpdated : Mar 08, 2025, 12:03 AM IST

Malayalam News Live: താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

Summary

ബുധനാഴ്ച താനൂരില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളെ സുരക്ഷിതരായി മുംബയിൽ കണ്ടെത്തി. നടപടികൾ പൂർത്തിയാക്കി കുട്ടികളെ ഇന്ന് കേരള പൊലീസിന് കൈമാറും. മഹാരാഷ്ട്രയിലെ ലോണാവാലാ സ്‌റ്റേഷനില്‍ നിന്നാണ് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്. ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് കുട്ടികളെ കണ്ടെത്തിയത്.

Malayalam News Live: താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

12:03 AM (IST) Mar 08

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരായ പരാമര്‍ശം; ചാണക്യ ന്യൂസ് ടിവി ഓണ്‍ലൈൻ ചാനൽ ഉടമ അറസ്റ്റിൽ

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ സമൂഹമാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിക്കും വിധം പരാമർശം നടത്തിയ ചാണക്യ ന്യൂസ് ടിവി ഉടമ അറസ്റ്റിൽ. നിലമ്പൂർ സ്വദേശി വി കെ ബൈജുവാണ് അറസ്റ്റിലായത്

കൂടുതൽ വായിക്കൂ

11:20 PM (IST) Mar 07

ആശമാരുടെ സമരത്തിൽ മന്ത്രിക്ക് വീഴ്ച, പിഎസ്‍സി ശമ്പള പരിഷ്കരണം എരിതീയിൽ എണ്ണയൊഴിക്കു പോലെയെന്നും വിമ‍ർശനം

സിപിഎം സംസ്ഥാന  സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് വിമര്‍ശനം. ആശാ വര്‍ക്കര്‍മാരുടെ സമരത്തിൽ ആരോഗ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് വിമര്‍ശനം. നേരത്തെ ചര്‍ച്ച നടന്നിട്ടും വേണ്ടത് ചെയ്തിട്ടില്ലെന്ന് പ്രതിനിധികള്‍ പറഞ്ഞു.

കൂടുതൽ വായിക്കൂ

11:01 PM (IST) Mar 07

സിപിഎം സംസ്ഥാന സമ്മേളനത്തിൽ ദൃശ്യാവിഷ്കാര പരിപാടിക്കെത്തിയ ആള്‍ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന  സമ്മേളനത്തില്‍ ദൃശ്യാവിഷ്കാര പരിപാടിക്ക് എത്തിയ കണ്ണൂര്‍ സ്വദേശിയെ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇകെ നായനാരുടെ വേഷം ചെയ്യാനാണ് എത്തിയത്.

കൂടുതൽ വായിക്കൂ

10:44 PM (IST) Mar 07

2027 വരെ കരാര്‍ ബാക്കി! അഡ്രിയാന്‍ ലൂണ ബാസ്റ്റേഴ്‌സില്‍ തുടരുമോ? ഉറപ്പ് പറയാതെ താരം

സീസണിലെ ആദ്യ മത്സരത്തിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ബ്ലാസ്റ്റേഴ്സിന്.

കൂടുതൽ വായിക്കൂ

10:34 PM (IST) Mar 07

അവസാന ഹോംമാച്ചില്‍ മുംബൈ സിറ്റി എഫ്‌സിയെ അട്ടിമറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

നിലവിലെ ഷീല്‍ഡ് ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയോട് സീസണിലെ ആദ്യ മത്സരത്തിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ബ്ലാസ്റ്റേഴ്സിന്.

കൂടുതൽ വായിക്കൂ

10:26 PM (IST) Mar 07

ബാങ്കോക്കിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങി, സംശയം തോന്നി കസ്റ്റംസ് യുവതികളെ പരിശോധിച്ചു,കഞ്ചാവുമായി പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു യുവതികള്‍ പിടിയിലായി. ബാങ്കോക്കിൽ നിന്നുമെത്തിയ ഇവരുടെ കയ്യിൽ നിന്ന് 1.5 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.

കൂടുതൽ വായിക്കൂ

10:24 PM (IST) Mar 07

അൻപതിന്റെ പൊന്നിൻ തിളക്കത്തിൽ 'പൊൻമാൻ'

ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

കൂടുതൽ വായിക്കൂ

09:37 PM (IST) Mar 07

മർദനമേറ്റ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം ഹൃദയാഘാതം

ബസ് ജീവനക്കാരുടെ മര്‍ദനമേറ്റത്തിന് പിന്നാലെ മലപ്പുറത്ത് ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ബസ് ജീവനക്കാര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്.

കൂടുതൽ വായിക്കൂ

09:07 PM (IST) Mar 07

സര്‍വകലാശാല നിയമഭേദഗതിയിൽ ഒടുവിൽ വഴങ്ങി ഗവര്‍ണര്‍; രണ്ടാം ബില്ലിന് മുൻകൂര്‍ അനുമതി നൽകി

സര്‍വകലാശാല നിയമഭേദഗതയിൽ ഒടുവിൽ സര്‍ക്കാരിന് വഴങ്ങി ഗവര്‍ണര്‍. നിയമഭേദഗതിയുടെ രണ്ടാം ബില്ലിന് ഗവര്‍ണര്‍ മുൻകൂര്‍ അനുമതി നൽകി. ഈ മാസം 20ന് ബിൽ അവതരിപ്പിക്കും.

കൂടുതൽ വായിക്കൂ

09:01 PM (IST) Mar 07

എതിർപ്പ് മാറുന്നു, സമസ്ത മേഖലയിലും സ്വകാര്യ നിക്ഷേപം ആര്‍ജിക്കും, നിര്‍ണായക നയം മാറ്റവുമായി സിപിഎം

സമസ്ത മേഖലയിലും സ്വകാര്യ നിക്ഷേപം അർജിക്കുന്നതിനും പൊതുമേഖലയിൽ പിപിപി മാതൃകയിൽ സ്വകാര്യ പങ്കാളിത്തം കൊണ്ട് വരുന്നതിനടക്കമുളള നിർണായക നയം മാറ്റവുമായി സിപിഎം. കൊല്ലം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയിലാണ് സ്വകാര്യ നിക്ഷേപത്തെ ചുവപ്പ് പരവതാനി വിരിച്ച് സ്വാഗതം ചെയ്യുന്നത്.

കൂടുതൽ വായിക്കൂ

08:35 PM (IST) Mar 07

മലപ്പുറത്ത് കിണറ്റിൽ വീണ് പത്തു വയസുകാരന് ദാരുണാന്ത്യം

മലപ്പുറം ചുങ്കത്തറയിൽ ആള്‍മറയില്ലാത്ത കിണറ്റിൽ വീണ് പത്തു വയസുകാരൻ മരിച്ചു. ചുങ്കത്തറ മദര്‍ വെറോണിക്ക സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥി അജ്‍വദ് ആണ് മരിച്ചത്.

കൂടുതൽ വായിക്കൂ

08:29 PM (IST) Mar 07

ന്യായമായ കൂലിയും അന്തസ്സും അവരുടെ അവകാശം; ആശാ പ്രവർത്തകർക്ക് പിന്തുണയുമായി ദിവ്യ പ്രഭ

ആശാ  പ്രവർത്തകർക്ക് പിന്തുണയുമായി നടി ദിവ്യപ്രഭ.

കൂടുതൽ വായിക്കൂ

08:11 PM (IST) Mar 07

ദക്ഷിണേന്ത്യ പുറത്ത്; ജാമിയ സര്‍വകലാശാല പ്രവേശന പരീക്ഷക്കുള്ള കേന്ദ്രങ്ങളിൽ തിരുവനന്തപുരം ഒഴിവാക്കി, പ്രതിഷേധം

ദില്ലിയിലെ ജാമിയ സർവകലാശാലയിലെ പ്രവേശന പരീക്ഷയ്ക്കുള്ള കേന്ദ്രങ്ങളിൽ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം. ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാ കേന്ദ്രമായിരുന്നു തിരുവനന്തപുരത്തേത്. നിയമപരമായി നേരിടുമെന്ന് എംഎസ്എഫ്.

കൂടുതൽ വായിക്കൂ

08:07 PM (IST) Mar 07

സിപിഎം സംസ്ഥാന സമ്മേളനം; പൊതുചർച്ചയിൽ എം വി ​ഗോവിന്ദന് വിമർശനം; മുഖ്യമന്ത്രിക്ക് തലോടൽ

വിമര്‍ശനങ്ങൾ ഉണ്ടാകുമ്പോൾ പ്രതിരോധിക്കാൻ പോലും ആളില്ലാതെ മുഖ്യമന്ത്രി ഒറ്റപ്പെടുകയാണ്. പദവികളെല്ലാം കണ്ണൂരുകാര്‍ക്ക് വീതം വെക്കുന്നെന്ന രൂക്ഷ വിമര്‍ശനമാണ് എംവി ഗോവിന്ദനെതിരെ ഉയര്‍ന്നത്.

കൂടുതൽ വായിക്കൂ

07:50 PM (IST) Mar 07

അനധികൃത കുടിയേറ്റത്തിൽ അമേരിക്ക തിരിച്ചയച്ച 11 ഇന്ത്യക്കാർക്ക് ഇഡി നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

ഇന്ത്യയില്‍ നിന്നും ആളുകളെ ഡങ്കി റൂട്ടുകള്‍ വഴി യുഎസിലേക്ക് എത്തിക്കുന്ന ഏജന്റുമാര്‍ക്ക് എതിരായ അന്വേഷണത്തിന്റെ ഭാഗമായാണ്  ഇഡി സമന്‍സ് അയച്ചത്. 

കൂടുതൽ വായിക്കൂ

07:36 PM (IST) Mar 07

തെലങ്കാന ടണൽ ദുരന്തം; മനുഷ്യശരീരത്തിന്റെ ​ഗന്ധമുള്ള സ്ഥലങ്ങൾ കണ്ടെത്തി കെഡാവർ നായ്ക്കൾ മായയും മർഫിയും

ഒരു മാസമെങ്കിലും നീണ്ട ശേഷമേ ദൗത്യം അവസാനിപ്പിക്കാനാകൂ എന്ന് തെരച്ചിൽ സംഘം അറിയിച്ചു. 

കൂടുതൽ വായിക്കൂ

07:32 PM (IST) Mar 07

ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി നജ്‌ല; അണ്ടര്‍ 23 വനിതാ ഏകദിനത്തില്‍ കേരളം ഹരിയാനയെ തകര്‍ത്തു

ദിയ ഗിരീഷ് 38 റണ്‍സെടുത്ത് പുറത്തായെങ്കിലും മറുവശത്ത് ഉറച്ച് നിന്ന വൈഷ്ണ എം പിയുടെ പ്രകടനമാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ നല്കിയത്.

കൂടുതൽ വായിക്കൂ

07:19 PM (IST) Mar 07

ആശാ വർക്കർമാരുടെ സമരം; കേന്ദ്ര ധനമന്ത്രിക്ക് മുന്നിൽ കണക്ക് ബോധ്യപ്പെടുത്താനാകാതെ കെ വി തോമസ്

കൂടിക്കാഴ്ചക്കെത്തിയ കെ വി തോമസിനോട്  സീതാരാമന്‍ വിശദമായ കുറിപ്പ് ഹാജരാക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  ആവശ്യപ്പെട്ടു. ബുധനാഴ്ച മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

കൂടുതൽ വായിക്കൂ

06:47 PM (IST) Mar 07

തെളിവെടുപ്പിനിടെയും കൂസലില്ലാതെ അഫാൻ; അനിയനെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയത് വിശദീകരിച്ച് പ്രതി

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പാങ്ങോട്ടെ അഫാന്‍റെ അമ്മൂമ്മ സൽമാബീവിയുടെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. തുടര്‍ന്ന് അഫാന്‍റെ വെഞ്ഞാറമൂടിലെ വീട്ടിലും തെളിവെടുപ്പ് നടന്നു. കനത്ത സുരക്ഷയിലാണ് അഫാനെ രണ്ടിടങ്ങളിലും എത്തിച്ചത്.

കൂടുതൽ വായിക്കൂ

06:40 PM (IST) Mar 07

ഓട്ടോഡ്രൈവറെ ബസ് ജീവനക്കാർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ആശുപത്രിയിലെത്തിച്ച ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ മർദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലെ ദൃശ്യങ്ങൾ പുറത്ത്. 

കൂടുതൽ വായിക്കൂ

05:52 PM (IST) Mar 07

ട്രംപിൻ്റെ താരിഫുകൾക്ക് ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയെ കുലുക്കാനാകില്ല, കാരണം ഇതാണ്...

യുഎസ് നിര്‍മിത വിസ്കികളുടെ തീരുവ ഇന്ത്യ കുറച്ചാല്‍ വലിയ തോതില്‍ ഇറക്കുമതി നടക്കും എന്നതാണ് പ്രതിസന്ധി.

കൂടുതൽ വായിക്കൂ

05:44 PM (IST) Mar 07

മണ്ഡല പുനർനിർണയം; നിർണായക നീക്കവുമായി എം കെ സ്റ്റാലിൻ, ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

കേരളത്തിലെ സിപിഎം, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികൾക്കൊപ്പം ബിജെപിയെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്

കൂടുതൽ വായിക്കൂ

05:34 PM (IST) Mar 07

മാലിന്യം കനാലിന് സമീപം തള്ളുന്നു, അസഹനീയ ദുര്‍ഗന്ധവും ശബ്ദവും; അടൂരിൽ 2 വീടുകളിലായി 100ലധികം നായ്ക്കൾ, പ്രതിഷേ

ജനവാസമേഖലയിൽ വീട് വാടകയ്ക്കെടുത്ത് നായ്ക്കളെ വളര്‍ത്തുന്നതിൽ അടൂരിലും പ്രതിഷേധം. അടൂരിലെ അന്തിച്ചിറയിൽ കോഴഞ്ചേരി സ്വദേശികളായ അമ്മയും മകനുമാണ് 100ലധികം നായ്ക്കളെ രണ്ട് വാടക വീടുകളിലായി താമസിപ്പിച്ചിരിക്കുന്നത്. നായ്ക്കളുടെ ശബ്ദവും മാലിന്യവും കാരണം ബുദ്ധിമുട്ടിലാണെന്ന് നാട്ടുകാര്‍.

കൂടുതൽ വായിക്കൂ

05:21 PM (IST) Mar 07

'മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളിൽ കൂട്ടായ പ്രതിരോധം ഉണ്ടാകുന്നില്ല'; സിപിഎം പ്രവർത്തന റിപ്പോർട്ടിൻമേൽ ചർച്ച

സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയുടെ വിശദാംശങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

കൂടുതൽ വായിക്കൂ

05:19 PM (IST) Mar 07

നികുതി ഇളവ് നേടാന്‍ എന്‍ എസ് സിയും ടാക്സ് സേവിംഗ്സ് എഫ്ഡിയും; എന്താണ് പ്രധാന വ്യത്യാസങ്ങള്‍

നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റും, ടാക്സ് സേവിംഗ് ഫിക്സഡ് ഡെപ്പോസിറ്റുകളും. രണ്ട് നിക്ഷേപ പദ്ധതികളും താരതമ്യം ചെയ്തുനോക്കാം

കൂടുതൽ വായിക്കൂ

05:05 PM (IST) Mar 07

1974ന് ശേഷം ആദ്യം, സ്കൂളുകളും വിമാനത്താവളവും അടച്ചു; ആൽഫ്രഡ് ചുഴലിക്കാറ്റ് തീരംതൊടുമ്പോൾ ഓസ്ട്രേലിയയിൽ ജാഗ്രത

ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്തെ  സംബന്ധിച്ച് 50 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ചുഴലിക്കാറ്റ് ആഞ്ഞുവീശാനൊരുങ്ങുന്നത്

കൂടുതൽ വായിക്കൂ

04:45 PM (IST) Mar 07

എൽഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ തമ്മിൽ വാക്കേറ്റം; പഞ്ചായത്ത് പ്രസിഡന്‍റ് കുഴഞ്ഞുവീണു, ആരോപണവുമായി യുഡിഎഫ്

കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ എൽ ഡി എഫ്-യു ഡി എഫ് അംഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ പഞ്ചായത്ത്‌ പ്രസിഡന്‍റ് ആയിഷ ഉമ്മർ കുഴഞ്ഞു വീണു. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആയിഷയെ തലശ്ശേരിയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടുതൽ വായിക്കൂ

04:43 PM (IST) Mar 07

മാടായി കോളേജ് നിയമന വിവാദം: 8 പേരുടെ സസ്പെൻഷൻ പിൻവലിച്ച് കണ്ണൂർ ഡിസിസി

എംകെ രാഘവൻ എംപിക്കെതിരെ പ്രതിഷേധിച്ചവരെ ഡിസിസി സസ്പെൻഡ് ചെയ്തിരുന്നു. 

കൂടുതൽ വായിക്കൂ

04:11 PM (IST) Mar 07

ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ താൽപര്യമില്ലേ? ഉയർന്ന വരുമാനം ഉറപ്പാക്കാൻ ഇതാ 3 നിക്ഷേപ മാർ​​​ഗങ്ങൾ

 നിക്ഷേപകർ ആ​ഗ്രഹിക്കുന്നത് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നതും അതേസമയം അപകടസാധ്യത കുറഞ്ഞതുമായ നിക്ഷേപ മാർ​ഗങ്ങളെയാണ്.

കൂടുതൽ വായിക്കൂ

03:45 PM (IST) Mar 07

ചോദ്യപേപ്പർ ചോർച്ചാ കേസ്; മുഖ്യപ്രതി ഷുഹൈബിനെ റിമാൻഡ് ചെയ്തു; തിങ്കളാഴ്ച പൊലീസ് കസ്റ്റഡി അപേക്ഷ നൽകും

താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് എംഎസ് സൊല്യൂഷന്‍ സിഇഒ കൂടിയായ ഷുഹൈബിനെ റിമാന്‍ഡ് ചെയ്തത്. 

കൂടുതൽ വായിക്കൂ

03:25 PM (IST) Mar 07

കടയിലേക്ക് കയറാതിരിക്കാൻ ഷട്ടറിട്ടു; വഴുതിവീണ് യുവതിക്ക് പരിക്ക്, തലയിൽ 6 സ്റ്റിച്ച്, വയനാട്ടില്‍ കാട്ടുപന്നി

കാട്ടുപന്നികള്‍ ഓഫീസിലേക്ക് ഓടിക്കയറുന്നത് തടയാൻ ശ്രമിക്കവെ വഴുതി വീണ് സ്ത്രീക്ക് പരിക്കേറ്റു. 

കൂടുതൽ വായിക്കൂ

03:24 PM (IST) Mar 07

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വീണ്ടും എക്സൈസിൻ്റെ പിടിയിൽ; 300 ഗ്രാം കഞ്ചാവ് പിടികൂടി

യൂത്ത് കോൺഗ്രസ് പ്രവർത്തകനായ എസ് നസീബിനെ പത്തനംതിട്ടയിൽ 300 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടി

കൂടുതൽ വായിക്കൂ

03:13 PM (IST) Mar 07

ഉത്തരവിട്ടത് സുപ്രീംകോടതി; 12 ആഴ്ചയിൽ, സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒഴിവുള്ള സ്പെഷൽ എഡുക്കേറ്റർ തസ്തികകൾ കണ്ടെത്തണം

സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികകൾ  12 ആഴ്ചകൾക്കകം കണ്ടെത്തി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി ഉത്തരവ്

കൂടുതൽ വായിക്കൂ

03:04 PM (IST) Mar 07

കേരളത്തെ വരിഞ്ഞുമുറുക്കുന്ന ലഹരിമാഫിയയെക്കുറിച്ച് സിപിഎം സമ്മേളനം എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ല:ചെന്നിത്തല

ലഹരിമരുന്നിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് ഭയമാണ്. കാരണം അതേക്കുറിച്ച് ചര്‍ച്ച ചെയ്താല്‍ ഈ ഭീകരാവസ്ഥയ്ക്കു അറുതി വരുത്താന്‍ കഴിയാത്ത ഭരണപരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടിവരും

കൂടുതൽ വായിക്കൂ

03:00 PM (IST) Mar 07

ഒറ്റപ്പാലം സഹകരണ അർബൻ ബാങ്കിൽ വൻ തട്ടിപ്പ്: സീനിയർ അക്കൗണ്ടന്റും സിപിഎമ്മുകാരായ ബന്ധുക്കളും പ്രതികൾ

പാലക്കാട് ഒറ്റപ്പാലം സഹകരണ ബാങ്കിൽ മുക്കുപണ്ടം വെച്ച് സീനിയർ അക്കൗണ്ടൻ്റ് 45 ലക്ഷം രൂപ തട്ടി. സിപിഎമ്മുകാരായ ബന്ധുക്കളും കേസിൽ പ്രതികളെന്ന് പൊലീസ്

കൂടുതൽ വായിക്കൂ

02:41 PM (IST) Mar 07

'ആശാവർക്കർമാരുടെ സമരം മാത്രമല്ല, സംസ്ഥാനത്തെ പ്രശ്നം'; ചോദ്യങ്ങളിൽ പ്രകോപിതനായി കെവി തോമസ്

ആശാവർക്കർമാരെക്കുറിച്ച് ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ പ്രകോപിതനായി കേരളത്തിന്റെ പ്രത്യക പ്രതിനിധി കെവി തോമസ്. 

കൂടുതൽ വായിക്കൂ

02:21 PM (IST) Mar 07

വലയിൽ കുടുങ്ങി പിന്നാലെ വീട്ടിലെ പൂച്ച കടിച്ച് കീറി, അവശനിലയിലായ മൂർഖന് രക്ഷകയായി ഉഷ

തിരുനാവായയിൽ വലയിൽ കുടുങ്ങിയതിന് പിന്നാലെ പൂച്ച വളഞ്ഞിട്ട് ആക്രമിച്ചതോടെ അവശനിലയിലായിരുന്നു മൂർഖൻ. 

കൂടുതൽ വായിക്കൂ

02:18 PM (IST) Mar 07

കാറിലുണ്ടായിരുന്നത് മൂന്ന് യുവാക്കൾ, 3 പേരെയും പിടികൂടി; വാഹനം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 40 ഗ്രാം എംഡിഎംഎ

മൂവാറ്റുപുഴയിൽ എക്സൈസ് പരിശോധനക്കിടെ മൂന്ന് യുവാക്കൾ 40 ഗ്രാമോളം എംഡിഎംഎയുമായി അറസ്റ്റിലായി

കൂടുതൽ വായിക്കൂ

02:04 PM (IST) Mar 07

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാന്റെ വക്കീൽ വക്കാലത്തൊഴിഞ്ഞു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്റെ വക്കാലത്തിൽ നിന്ന് ഒഴി‍ഞ്ഞ് അഡ്വക്കേറ്റ് കെ ഉവൈസ് ഖാൻ. 

കൂടുതൽ വായിക്കൂ

01:39 PM (IST) Mar 07

തദ്ദേശ സ്വയംഭരണ വാർഡ് വിഭജനം: സംസ്ഥാനത്തോട് ചോദ്യങ്ങളുമായി സുപ്രീം കോടതി; അപ്പീൽ ഹർജിയിൽ നോട്ടീസ്

കേരളത്തിൽ തദ്ദേശ വാർഡ് വിഭജനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ലീഗ്-കോൺഗ്രസ് നേതാക്കളുടെ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ്

കൂടുതൽ വായിക്കൂ

More Trending News