മൂവാറ്റുപുഴയിൽ എക്സൈസ് പരിശോധനക്കിടെ മൂന്ന് യുവാക്കൾ 40 ഗ്രാമോളം എംഡിഎംഎയുമായി അറസ്റ്റിലായി

കൊച്ചി: എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ മൂന്ന് യുവാക്കളെ കേരള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മൂവാറ്റപുഴ പേഴക്കാപ്പിള്ളി പുന്നോപടി സ്വദേശികളായ ജാഫർ, നിസാർ, അൻസാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എംഡിഎംഎയുമായാണ് മൂവരെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ഇപ്പോൾ വ്യാപകമായി എക്സൈസ് - പൊലീസ് പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. മൂവാറ്റപുഴയിൽ ഇന്ന് പരിശോധനക്കിടെ ഹ്യുണ്ടെ വെന്യൂ കാറിൽ കണ്ട യുവാക്കളെ സംശയം തോന്നി തടഞ്ഞ് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. 40 ഗ്രാം എംഡിഎംഎയാണ് പ്രതികളുടെ കൈയ്യിൽ നിന്നും പിടികൂടിയതെന്നും എക്സൈസ് അറിയിച്ചു. ഒപ്പം പ്രതികളുടെ കൈയ്യിലുണ്ടായിരുന്ന 35000 രൂപയും ഇവർ ഉപയോഗിച്ചിരുന്ന ഹ്യുണ്ടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

YouTube video player