കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂളിനും കെഎസ്‍ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയെന്ന് കണ്ടെത്തൽ. പതിറ്റാണ്ടുകളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. അപായ ലൈനിന് കീഴെ സ്കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വർഷം സ്കൂളിന് ഫിറ്റ്നസ് നൽകിയതും മതിയായ പരിശോധന ഇല്ലാതെയാണെന്ന് കണ്ടെത്തി. അതേസമയം, സംഭവത്തിൽ പ്രധാന അധ്യാപകനെതിരെ അടക്കം നടപടി വരും. പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും. ഡിജിഇയുടെ അന്തിമ റിപ്പോർട്ട് ഇന്ന് ലഭിക്കും.

11:44 PM (IST) Jul 18
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലും കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
11:17 PM (IST) Jul 18
അഞ്ചാം ക്ലാസുകാരനെ അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് വാടകവീട്ടിൽ വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. പോത്തൻകോട് സെന്റ് തോമസ് സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്.
10:21 PM (IST) Jul 18
പച്ചാളം സ്വദേശി വില്യം എന്ന യുവാവാണ് മരിച്ചത്. അതിഗുരുതരമായി പൊള്ളലേറ്റ ദമ്പതികൾ ആശുപത്രിയിലാണ്.
09:52 PM (IST) Jul 18
പിക്ക്അപ്പ് വാൻ ശരീരത്തിൽ കയറിയിറങ്ങിയതിനെ തുടർന്നാണ് മരണമെന്നാണ് പുറത്തുവരുന്ന വിവരം.
09:03 PM (IST) Jul 18
ശിവഗംഗ സ്വദേശിയുടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച്, കന്യാകുമാരിയിലെ കടയിൽ നിന്ന് സിം കാർഡ് വാങ്ങിയെന്ന കേസിലാണ് ശിക്ഷ.
08:36 PM (IST) Jul 18
കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
08:05 PM (IST) Jul 18
കഴിഞ്ഞ ആഴ്ചയും ഇതേ പഞ്ചായത്തിലുണ്ടായ കാട്ടാന ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു
07:50 PM (IST) Jul 18
ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാകാത്ത വിഷമത്തിലായിരുന്നു നവനീതയുടെ കൂലിപ്പണിക്കാരായ മാതാപിതാക്കൾ.
07:01 PM (IST) Jul 18
കളിക്കുന്നതിനിടെ കിട്ടിയ പാമ്പിനെ കുപ്പിയിലാക്കി കുട്ടികൾ. വ്യാഴാഴ്ച രാവിലെ കുന്നോത്ത് മൂസാൻപീടികയിലാണ് സംഭവം.
07:01 PM (IST) Jul 18
പ്രശ്ന പരിഹാരത്തിനായി സിൻഡിക്കേറ്റ് വിളിക്കാനും തീരുമാനമായി
06:13 PM (IST) Jul 18
കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് വി.ശിവൻകുട്ടിയും കെ.എൻ.ബാലഗോപാലും ഉറപ്പ് നൽകി. അപകടമുണ്ടായ സ്കൂളും മന്ത്രിമാർ സന്ദർശിച്ചു.
05:20 PM (IST) Jul 18
കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടു
05:11 PM (IST) Jul 18
കെട്ടിടങ്ങൾക്ക് ഒരു പ്രശ്നവും ഇല്ലെന്ന് സർട്ടിഫിക്കറ്റിൽ പറയുന്നു.
04:49 PM (IST) Jul 18
സംസ്ഥാനത്ത് ഈ മാസം 20 വരെ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു
03:57 PM (IST) Jul 18
കേരള സർവകലാശാലയിലെ വിസി - റജിസ്ട്രാർ പോര് അവസാനിപ്പിക്കാൻ ഇടപെടുന്നതായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി
02:26 PM (IST) Jul 18
നാവായിക്കുളത്തെ എൽപി സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു
01:18 PM (IST) Jul 18
പാലക്കാട് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചയാൾക്ക് പുണെയിൽ നടത്തിയ പരിശോധനയിൽ രോഗമില്ലെന്ന് സ്ഥിരീകരിച്ചു
12:46 PM (IST) Jul 18
ആയൂരിൽ തുണിക്കടയുടമയെയും മാനേജരെയും മരിച്ച നിലയിൽ കണ്ടെത്തി
12:22 PM (IST) Jul 18
സ്കൂൾ കുട്ടികൾക്ക് നേരെ സഹപാഠിയുടെ മാതാപിതാക്കൾ പെപ്പർ സ്പ്രേ പ്രയോഗിച്ചു
12:20 PM (IST) Jul 18
കടുത്ത മാനസിക സമ്മർദ്ദത്തിലായിരുവെന്ന് ബന്ധുക്കൾ പറയുന്നു.
12:03 PM (IST) Jul 18
തേവലക്കര ബോയ്സ് ഹൈസ്കൂൾ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും. നടപടിയെടുക്കാൻ സ്കൂൾ മാനേജ്മെൻറിന് നിർദേശം നൽകിയിട്ടുണ്ട്.
11:55 AM (IST) Jul 18
തൃശ്ശൂർ അത്താണിയിൽ റെയിൽവെ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
11:32 AM (IST) Jul 18
രാവിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തിയാണ് രാഹുൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.
11:30 AM (IST) Jul 18
യെമനിൽ മധ്യസ്ഥ ചർച്ചയ്ക്ക് പോകണമെന്ന് ആവശ്യപ്പെട്ടവരോട് സുപ്രീം കോടതി കേന്ദ്രസർക്കാരിനെ സമീപിക്കാൻ ആവശ്യപ്പെട്ടു
11:17 AM (IST) Jul 18
എഡിജിപി എം ആർ അജിത് കുമാറിനൊപ്പം മറ്റ് പൊലീസുകാരും ട്രാക്ടറിൽ പോകുന്നത് ദൃശ്യങ്ങളിൽ കാണാം.
10:32 AM (IST) Jul 18
കടമ്പനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയ കെട്ടിട ഭാഗങ്ങളാണ് തകർന്നത്.
10:26 AM (IST) Jul 18
ഇതോടെ രക്ഷിതാവ് പാമ്പ് പിടുത്തക്കാർക്ക് ഫോട്ടോ അയച്ചു കൊടുക്കുകയായിരുന്നു.
08:58 AM (IST) Jul 18
നേരത്തെ, കേന്ദ്രത്തിന് പരിമിതികളുണ്ടെന്ന് കോടതിയിൽ അറിയിച്ചിരുന്നു. വധശിക്ഷ നടപ്പിലായാൽ സങ്കടകരമാണെന്നായിരുന്നു കോടതിയുടെ പരാമർശം.
08:32 AM (IST) Jul 18
പാര്‍ട്ടിയില്‍ അജയ്യരായിരുന്ന എ- ഗ്രൂപ്പുകാരാവട്ടെ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ രാഷ്ട്രീയമായി അനാഥരാണ്.
08:02 AM (IST) Jul 18
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് കണ്ണീരോടെ വിട നൽകാൻ ഒരുങ്ങി ജൻമനാട്. വിദേശത്തുള്ള അമ്മ സുജ നാട്ടിൽ എത്തുംവരെ മൃതദ്ദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തുർക്കിയിലുള്ള അമ്മ നാളെ രാവിലെ നാട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മ എത്തുന്ന മുറയ്ക്ക് സംസ്കാര ചടങ്ങുകൾ തീരുമാനിക്കും. വിദ്യാർത്ഥിയുടെ മരണത്തിൽ സ്കൂൾ അധികൃതരുടെയും കെഎസ്ഇബിയുടെയും അടക്കം വീഴ്ച ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ ഇന്നും പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്കൂളും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്.
08:01 AM (IST) Jul 18
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഉമ്മൻചാണ്ടി സ്മൃതി സംഗമം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 12 വീടുകളുടെ താക്കോൽദാനം ചടങ്ങിൽ നടക്കും. കേൾവി ശക്തി നഷ്ടപ്പെട്ട കുട്ടികൾക്കായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ ശ്രുതിതരംഗം പദ്ധതിയുടെ രണ്ടാഘട്ടത്തിനും തുടക്കമാകും.
08:00 AM (IST) Jul 18
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ്. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ഈ മൂന്ന് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. തെക്കു കിഴക്കൻ ഉത്തർപ്രദേശിനു മുകളിൽ തീവ്ര ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്.