കെട്ടിടങ്ങൾക്ക് ഒരു പ്രശ്നവും ഇല്ലെന്ന് സർട്ടിഫിക്കറ്റിൽ പറയുന്നു.

കൊല്ലം: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച തേവലക്കര ബോയ്സ് ഹൈസ്കൂളിന് നൽകിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്. കെട്ടിടങ്ങൾക്ക് ഒരു പ്രശ്നവും ഇല്ലെന്ന് സർട്ടിഫിക്കറ്റിൽ പറയുന്നു. കെട്ടിടത്തിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത ഏതെങ്കിലും ഭാഗങ്ങളോ നിർമ്മിതികളോ ഇല്ലെന്നും അറ്റകുറ്റപ്പണികൾ എല്ലാം കൃത്യമായി നടത്തിയിട്ടുണ്ടെന്നും ഫിറ്റ്നെസ് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നു. മൈനാഗപള്ളി പഞ്ചായത്ത് ആണ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. അതേ സമയം സൈക്കിള്‍ ഷെഡിനെക്കുറിച്ച് ഇതില്‍ പരാമര്‍ശിക്കുന്നേയില്ല. അപകടകരമായ നിര്‍മിതികളില്ലെന്നും ഇതിൽ പറയുന്നു. 2025 മെയ് 29നാണ് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Midhun | Live News