Published : Aug 08, 2026, 05:30 AM ISTUpdated : Aug 08, 2026, 10:14 PM IST

Malayalam News Live: വന്ദേമാതരം വിവാദം - പ്രോട്ടോക്കോൾ വിഭാഗം അയച്ച നിർദേശത്തിൽ വന്ദേമാതരത്തെ കുറിച്ച് പരാമർശമില്ല; നിർദേശം ദേശീയ ഗാനം ആലപിക്കാൻ

Summary

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ എട്ട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെങ്കിലും, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

Vande Mataram Controversy

10:14 PM (IST) Aug 08

വന്ദേമാതരം വിവാദം - പ്രോട്ടോക്കോൾ വിഭാഗം അയച്ച നിർദേശത്തിൽ വന്ദേമാതരത്തെ കുറിച്ച് പരാമർശമില്ല; നിർദേശം ദേശീയ ഗാനം ആലപിക്കാൻ

സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായുള്ള ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെ ചൊല്ലി വിവാദം. പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പറയുന്നില്ല.

Read Full Story

09:10 PM (IST) Aug 08

അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം അനുവദിച്ച് കോടതി, വീണ്ടും സാമൂഹിക മാധ്യമത്തിൽ പോസ്റ്റുമായി അർജുൻ ആയങ്കി

അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം അനുവദിച്ച് കോടതി. ഊന്നുകല്ല് പൊലീസ് അറസ്റ്റ് ചെയ്ത നാല് പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതിനിടെ വീണ്ടും സാമൂഹിക മാധ്യമത്തിൽ പോസ്റ്റുമായി അർജുൻ ആയങ്കി രം​ഗത്തെത്തി.

Read Full Story

07:46 PM (IST) Aug 08

പുഴക്കലിൽ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം; മദ്യലഹരിയിലെത്തിയ യുവാക്കൾ ഒളിവിൽ

പുഴക്കലിൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. അർദ്ധരാത്രിയിൽ മദ്യലഹരിയിൽ എത്തിയ യുവാക്കളാണ് സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചത്.

Read Full Story

06:31 PM (IST) Aug 08

അർജുൻ ആയങ്കി സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്ത് പൊലീസ്; കണ്ണൂരിൽ നിന്ന് മുങ്ങിയെന്ന് സംശയം

അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ. അർജുൻ്റെ ഭാര്യയുടെ പേരിലുള്ളതാണ് വാഹനം. വാഹനം വളപ്പണത്തെ ഒരു വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.

Read Full Story

06:18 PM (IST) Aug 08

അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്ന് എം വി ജയരാജൻ; `ക്വട്ടേഷൻ സംഘത്തിന്റെ ഒരു പിന്തുണയും പാർട്ടിക്ക് ആവശ്യമില്ല'

അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്ന് എം വി ജയരാജൻ. കേസുകളിൽ പ്രതിയായ ഒരാൾ പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

06:00 PM (IST) Aug 08

കാണാതായ മത്സ്യത്തൊഴിലാളികളെ ഒൻപതാം ദിവസവും കണ്ടെത്താനായില്ല; മുതലപ്പൊഴിയിൽ തിരച്ചിൽ അവസാനിപ്പിച്ചു

തിരുവനന്തപുരത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ ഒൻപതാം ദിവസവും കണ്ടെത്താനായില്ല. മുതലപ്പൊഴിയിൽ സ്കൂബ സംഘത്തിൻ്റെ തിരച്ചിൽ പ്രതികൂല കാലാവസ്ഥ കാരണം അവസാനിപ്പിച്ചു.

Read Full Story

05:01 PM (IST) Aug 08

കേരളത്തിലേക്കുള്ള യാത്രാനുഭവം പറഞ്ഞ് അമേരിക്കൻ അംബാസിഡർ സെർജിയോ ഗോർ; `കേരളത്തിലേക്ക് ഇനിയും വരും, കായൽ യാത്ര ആസ്വാദ്യകരം'

കേരളത്തിലേക്കുള്ള യാത്ര അനുഭവം മികച്ചതായിരുന്നു എന്ന് അമേരിക്കൻ അംബാസിഡർ സെർജിയോ ഗോർ. കേരളത്തിലേക്ക് ഇനിയും വരുമെന്നും കൂടുതൽ ആളുകളെ ഇവിടം സന്ദർശിക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

04:34 PM (IST) Aug 08

ആന പരിപാലനകേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടി കൊന്നു; സംഭവം പത്തനംതിട്ട കോന്നിയിൽ

കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനൻ എന്ന പാപ്പാനാണ് കുത്തേറ്റത്.

Read Full Story

03:55 PM (IST) Aug 08

മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവന കൊളള; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവന കൊളളയിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കഴിഞ്ഞ അഞ്ച് വർഷത്തെ രേഖകൾ പരിശോധിക്കാൻ നിർദേശം നൽകി.

Read Full Story

02:45 PM (IST) Aug 08

ഔദ്യോഗിക വാഹനം കണ്ടില്ല; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു. ആലപ്പുഴ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൻറെ ഉദ്ഘാടനത്തിന് ശേഷമാണ് ഓട്ടോറിക്ഷയിൽ മടങ്ങിയത്

Read Full Story

01:16 PM (IST) Aug 08

വിദ്യാർഥികളുടെ ക്വിസ്മൽസരത്തിൽ സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം; എഇഒമാരോട് റിപ്പോർട്ട് തേടി, പ്രതിഷേധം

വിഡി സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം വിദ്യാർഥികളുടെ ക്വിസ്മൽസരത്തിൽ ഉൾപ്പെട്ടതിൽ പരിശോധന. കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എഇഒമാരോട് റിപ്പോർട്ട് തേടി

Read Full Story

12:55 PM (IST) Aug 08

പ്രളയ ദുരിതാശ്വാസം; വാഹനത്തിന് പിഴ ചുമത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതിൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിഷേധം

പ്രളയ ദുരിതാശ്വാസത്തിൽ പങ്കെടുത്ത വാഹനത്തിന് അധിക ലൈറ്റടക്കം വച്ചതിന് പിഴ ചുമത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതിൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിഷേധം.

Read Full Story

12:33 PM (IST) Aug 08

അർജുൻ ആയെങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ; 'ആയെങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ല'

അർജുൻ ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വിജയൻ. മഴക്കെടുതി ദുരിതാശ്വാസത്തിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും ഭരണസംവിധാനങ്ങൾക്ക് ജാഗ്രത കുറവുണ്ടായെന്നും അദ്ദേഹം വിമർശിച്ചു.

Read Full Story

12:12 PM (IST) Aug 08

ശബരിമലയിലെ നെയ്യ് അഴിമതിക്കേസ് ക്രൈം ബ്രാഞ്ചിന് വിടും, ഭക്തജനങ്ങളുടെ കാശ് കട്ട ഒരാളെപ്പോലും സർക്കാർ വെറുതെ വിടില്ലെന്ന് ദേവസ്വം മന്ത്രി

വിജിലൻസ് കമ്മീഷണർ ഇന്നോ നാളെയുമായി കത്ത് നൽകുമെന്നും, അതു ലഭിച്ചാലുടൻ അന്വേഷണം ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കൈമാറുമെന്നും മന്ത്രി പറഞ്ഞു.ഭക്തജനങ്ങളുടെ പണം സംരക്ഷിക്കുന്നതിൽ സർക്കാർ കർശന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Full Story

10:51 AM (IST) Aug 08

ജെൻസികളെ കേൾക്കാൻ കോൺ​ഗ്രസിനായോ എന്ന് പരിശോധിക്കണം; സംവാദ പരിപാടിയിൽ ചോദ്യവുമായി ശശി തരൂർ എംപി

ജെൻസികളെ കേൾക്കാൻ കോൺ​ഗ്രസിനായോ എന്ന് പരിശോധിക്കണമെന്ന് ശശി തരൂർ എംപി. സിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്നും ഇതേപോലെ കോൺഗ്രസിന് അവരുടെ വിഷയങ്ങൾ പ്രതിഫലിപ്പിക്കാൻ ആയില്ലെന്നും ശശി തരൂർ

Read Full Story

10:33 AM (IST) Aug 08

അർജ്ജുൻ ആയങ്കിയുമായി ബന്ധം; 5 പേർ തിരുവനന്തപുരത്ത് കസ്റ്റഡിയിൽ, സംസ്ഥാനത്താകെ ആയങ്കിക്കെതിരെ 23 കേസുകൾ

ക്രിമിനൽ കേസുകളിലെ പ്രതിയായ അർജ്ജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേരെ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്തു. തുമ്പ, തമ്പാനൂർ പൊലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Read Full Story

10:18 AM (IST) Aug 08

ഗൗതം കൃഷ്ണൻ്റെ അമ്മയോട് ഡിമാന്റ് പരാമർ‌ശം; നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി ഉത്തരവ്

നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി ഉത്തരവ്. കടലിൽ കാണാതായ ഗൗതം കൃഷ്ണൻ്റെ അമ്മയുമായി നടത്തിയ ചർച്ചയിൽ ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നുണ്ടായ ഡിമാൻ്റ് പരാമർശം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്നാണ് അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലം മാറ്റിയതെന്നാണ് വിവരം.

Read Full Story

09:50 AM (IST) Aug 08

ഓസ്‌ട്രേലിയയിലേക്കുള്ള വിസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വിസ ലഭിക്കാത്തതിനാൽ മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു. ലാൽ ഒഴികെ ഉള്ള താരങ്ങൾ ഓസ്‌ട്രേലിയയിൽ എത്തിയിരുന്നു. ​ഗായിക കെ എസ്‌ ചിത്ര, മനോജ് കെ ജയൻ അടക്കമുള്ളവർ എത്തിയെങ്കിലും മോഹൻലാലിന് വിസ ലഭിച്ചിരുന്നില്ല.

Read Full Story

08:44 AM (IST) Aug 08

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്; അർജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്

ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയെങ്കിക്കെതിരെ മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് ആലുവ സൈബർ പൊലീസ് പുതിയ കേസെടുത്തു. നിലവിൽ ഒളിവിലുള്ള ആയങ്കി, പൊലീസിനെ വെല്ലുവിളിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നത് തുടരുകയാണ്.

Read Full Story

06:52 AM (IST) Aug 08

താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ ഫാക്ടറിക്കെതിരായ പ്രതിഷേധം ഇന്നും തുടരും, റോഡ് ഉപരോധം ഇന്നലെ രാത്രി താല്‍ക്കാലികമായി അവസാനിപ്പിച്ചു

മാലിന്യ ലോഡുമായി വാഹനം എത്തിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് സമരസമിതി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോഡ് കൊണ്ടുവരില്ലെന്ന് മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പൊലീസ് ഇന്നലെ സമരക്കാരെ അറിയിച്ചിരുന്നു.

Read Full Story

05:45 AM (IST) Aug 08

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; വെള്ളം തുറന്നുവിടുന്നത് കാർഷിക-കുടിവെള്ള ആവശ്യങ്ങൾക്കായി

സാധാരണ ഗതിയിൽ ജൂൺ മാസം ഒന്നാം തീയതിയാണ് കാർഷിക അവശ്യത്തിന് വെള്ളമെടുക്കാനാണ് ഷട്ടർ ഉയർത്തുക. മഴക്കുറവ് മൂലമാണ് ഇത്തവണ ഷട്ടർ തുറക്കുന്നത് താമസിച്ചത്.തമിഴ്നാട്ടിലെ ജലസേചനത്തിനായാണ് വെള്ളം തുറന്നുവിടുന്നത്.

Read Full Story

05:31 AM (IST) Aug 08

കനത്ത മഴ: ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട് , 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ എട്ട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെങ്കിലും, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

Read Full Story

More Trending News