മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവന കൊളളയിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കഴിഞ്ഞ അഞ്ച് വർഷത്തെ രേഖകൾ പരിശോധിക്കാൻ നിർദേശം നൽകി.

മുംബൈ: മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവന കൊളളയിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കഴിഞ്ഞ അഞ്ച് വർഷത്തെ രേഖകൾ പരിശോധിക്കാൻ നിർദേശം നൽകി. ക്ഷേത്രത്തിൽനിന്ന് പ്രതിവർഷം 18 കോടി രൂപയിലധികം നഷ്ടമായതായി മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെ ആരോപിച്ചിരുന്നു. കാണിക്കപ്പണത്തിൽ കോടികളുടെ ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്ര ട്രസ്റ്റിലെ എട്ട് അംഗങ്ങൾ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്ദെയ്ക്ക് അയച്ച കത്തും രാജ് താക്കറെ പുറത്ത് വിട്ടു. മോഷണവുമായി ബന്ധപ്പെട്ട് ഒൻപത് ജീവനക്കാരെ അറസ്റ്റ് ചെയ്തതായും ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയതായുമാണ് ക്ഷേത്ര ട്രസ്റ്റിന്റെ വിശദീകരണം. ശിവസേന ഉദ്ദവ് വിഭാഗം ഭരണസമിതിയും ജീവനക്കാരുമാണ് ക്രമക്കേടിന് പിന്നിലെന്നായിരുന്നു ട്രസ്റ്റ് ചെയ‍ർമാന്റെ വാദം. ശിവസേന ഷിൻഡേ നേതാവായ സദാ സർവാങ്കറാണ് ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ. പ്രതിവർഷം 180 കോടിയിലധികമാണ് ക്ഷേത്രത്തിലെ വരുമാനം.

YouTube video player