ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും മറുപടി അർഹിക്കുന്നില്ലെന്ന് ജി സുകുമാരൻ നായർ. പ്രസ്താവനകൾക്ക് പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്നും സുകുമാരൻ നായർ ആരോപിച്ചു.

10:14 PM (IST) Jul 13
പത്തനംതിട്ട അടൂരിൽ ഷെഹന എന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയുടെ ശരീരത്തിൽ രക്തം കണ്ടതിനെ തുടർന്ന്, സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.
10:03 PM (IST) Jul 13
കിഫ്‌ബി അഴിച്ചുപണിക്കായി സമിതിക്ക് രൂപം നൽകി സർക്കാർ. കിഫ്ബിയിൽ സമഗ്രമായി പുനഃസംഘടനക്ക് ഒരുങ്ങുകയാണ് സർക്കാർ. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ സുധാപിള്ളയെ വിദഗ്ധ സമിതിയുടെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു
09:34 PM (IST) Jul 13
പിന്നാലെ ബോക്സ് തുറന്ന് ഐസ്‌ക്രീം എടുക്കാൻ ശ്രമിച്ചതോടെയാണ് അടി തുടങ്ങിയത്. പ്രശ്നത്തിൽ കൂടുതൽ പേർ ഇടപെട്ടതോടെ കൂട്ടയടിയായി. സംഭവത്തിൽ ഇതുവരെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
09:25 PM (IST) Jul 13
കേന്ദ്രസർക്കാറിന്റെ ഉമാങ് പോർട്ടലിൽ ഗുരുതര സുരക്ഷാ പിഴവെന്ന് റിപ്പോർട്ട്. പ്രൊവിഡന്റ് ഫണ്ട് അടക്കം കൈകാര്യം ചെയ്യുന്ന പോർട്ടലിലാണ് ഗുരുതര പിഴവുകളുണ്ടെന്ന് വിദഗ്ധരെ ഉദ്ദരിച്ച് ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്തത്
09:04 PM (IST) Jul 13
നിയമനത്തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമേധാവി ഐജി അജിത ബീഗം പിഎസ്‍സി ചെയർമാനുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണവുമായി സഹകരിക്കാൻ പിഎസ്‍സി തീരുമാനിച്ചെങ്കിലും, രഹസ്യ സ്വഭാവമുള്ള രേഖകൾ കൈമാറുന്നതിൽ ഭാവിയിൽ തർക്കമുണ്ടാകാൻ സാധ്യതയുണ്ട്.
07:57 PM (IST) Jul 13
1977ൽ എകെ ആൻറണി മുഖ്യമന്ത്രിയായിരിക്കെയാണ് സർവ്വകലാശാലയുടെ കൈവശമുള്ള 15 സെൻറ് ഭൂമി എകെജി പഠന ഗവേഷണ കേന്ദ്രത്തിന് നൽകിയത്. എന്നാൽ 50 സെൻറിലേറെ ഭൂമി പഠന കേന്ദ്രം കയ്യേറിയെന്നാണ് പരാതി.
07:32 PM (IST) Jul 13
കഴിഞ്ഞ യുഡിഎഫ് സർക്കാറിന്‍റെ കാലത്ത് മലബാർ ദേവസ്വം സ്റ്റാന്‍റിംഗ് കൗൺസിലായി പ്രവർത്തിച്ച സുനിൽ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറികൂടിയാണ്.
06:54 PM (IST) Jul 13
വടക്കൻ പറവൂരിലെ ചായപ്പീടിക’ ഹോട്ടലിൽ നിന്ന് വാങ്ങിയ മുട്ടക്കറിയിൽ ഒച്ചിനെ കണ്ടെന്ന് പരാതി. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഹോട്ടലിൽ പരിശോധന നടത്തി പൂട്ടാൻ നഗരസഭ ഉത്തരവിട്ടു
06:50 PM (IST) Jul 13
തന്ത്രിക്കെതിരായ കെഎസ് രാധാകൃഷ്ണന്റെ വിമർശനത്തിൽ, അഭിപ്രായം വ്യക്തിപരമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. വാർത്താക്കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
06:30 PM (IST) Jul 13
സാമൂഹ്യ സുരക്ഷാ മിഷൻ നടത്തിയ ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ ക്രമക്കേടും ഗുരുതര വീഴ്ചയുമുണ്ടെന്ന് ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തി. മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല അച്ചടക്ക് നടപടിക്ക് റിപ്പോർട്ട് നിർദ്ദേശിച്ചു.
06:07 PM (IST) Jul 13
കെടി ജലീൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവത്തിൽ അദ്ദേഹം കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി. കുട്ടികളെ കരുവാക്കിയെന്നും വിദ്യാഭ്യാസ തകർച്ചക്ക് മുൻ സർക്കാരും ജലീലും ഉത്തരവാദിയാണെന്നും മന്ത്രി
05:48 PM (IST) Jul 13
മണ്ണാർക്കാട്ടെ അനുമോദന ചടങ്ങിൽ വിദ്യാർത്ഥികളെ അപമാനിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി കുട്ടികൾ. കെടി ജലീൽ അപമാനിച്ചിട്ടില്ലെന്നും അധ്യാപകരെപ്പോലെയാണ് പെരുമാറിയതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
05:45 PM (IST) Jul 13
ബാലാവകാശ കമ്മീഷൻ സ്വമേധയായ കേസെടുത്തത് സ്വാഗതാർഹമാണ്. വിദ്യാർത്ഥികൾക്ക് പരാതി ഇല്ലെന്ന് പറഞ്ഞത്, അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
05:28 PM (IST) Jul 13
കുന്നംകുളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കഴുത്തു ഞെരിച്ചതിൻ്റെയും വായ പൊത്തിപ്പിടിച്ചതിൻ്റെയും ലക്ഷണങ്ങളുണ്ടെന്നും മരണം സംഭവിച്ചത് കിണറ്റിൽ വെച്ചാണെന്നും റിപ്പോർട്ടിൽ പറയുന്നു.
04:34 PM (IST) Jul 13
പരിക്കേറ്റെന്ന് പരാതിപ്പെട്ട രാജനും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. രാജന്‍ മെഡിക്കല്‍ കോളേജ് പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. സംഭവത്തില്‍ രാത്രിയോടെ കേസ്സെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
04:28 PM (IST) Jul 13
പിഎം ശ്രീ പദ്ധതി നടത്തിപ്പിൽ നിന്ന് പിൻമാറണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സമസ്ത. പദ്ധതി വ്യാപക വിമർശനത്തിനും ആക്ഷേപത്തിനും ഇടയാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്‍റെ നിഷിപ്ത താൽപര്യം നടപ്പാക്കുമെന്ന ആശങ്ക നിലനിൽക്കെ പൊതുതാൽപര്യം കണക്കിലെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും സമസ്ത
03:31 PM (IST) Jul 13
സംഭവത്തിൽ വഴിക്കടവ് പോലീസിന്റെയും ഷൊർണൂർ പോലീസിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് വ്യാപക തിരച്ചിൽ തുടരുകയാണ്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്ന് അയൽവാസികളോട് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് പുറപ്പെട്ടത് എന്നാണ് വിവരം.
02:37 PM (IST) Jul 13
മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിലാണ് കെ ടി ജലീൽ കുട്ടികളെ അപമാനിച്ചത്. മണ്ണാർക്കാട് നഗരസഭ 19, 20, 22 വാര്‍ഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ ടി ജലീൽ.
11:42 AM (IST) Jul 13
കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ ചെന്തമാര കുറ്റക്കാരൻ ആണെന്ന് കോടതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. ചെന്തമാരക്കെതിരെ ബിഎന്‍എസ് 103 (1), 126(2) വകുപ്പുകള്‍ തെളിഞ്ഞു.
10:11 AM (IST) Jul 13
കാപ്പാ തടവുകാരനായി ജയിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ നടത്താമെന്ന് സംസ്ഥാന സർക്കാർ. കാപ്പാ തടവിൽ നിന്ന് ഇടക്കാലമോചനം നൽകരുതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും.
10:10 AM (IST) Jul 13
കൊച്ചി കേന്ദ്രീകരിച്ച് വൻ വായ്പ തട്ടിപ്പിന് നേതൃത്വം നൽകിയവരിൽ പ്രധാനി ജെന്നി വർഗീസ്. ഇയാൾക്ക് നഗരത്തിലെ പ്രമുഖ ബാങ്കുകളുമായി ഉണ്ടായിരുന്നത് ആഴമേറിയ ബന്ധം. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ചില ബ്രാഞ്ചുകള്‍ ഉദ്ഘാടനം ചെയ്തതും ഇപ്പോൾ തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന ജെന്നി വർഗീസ് തന്നെയാണ്. ബിഗ് കസ്റ്റമർ എന്നാണ് ഇയാൾക്ക് ഒരുപറ്റം ബാങ്ക് ഉദ്യോഗസ്ഥർ നൽകുന്ന വിശേഷണം.
10:10 AM (IST) Jul 13
'തൊപ്പി' എന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ പൂട്ടി. അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ച യൂട്യൂബ് ചാനലാണ് പൂട്ടിയത്. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
10:10 AM (IST) Jul 13
ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും മറുപടി അർഹിക്കുന്നില്ലെന്ന് ജി സുകുമാരൻ നായർ. പ്രസ്താവനകൾക്ക് പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്നും സുകുമാരൻ നായർ ആരോപിച്ചു.