സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. നാളെ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

07:21 PM (IST) Jun 03
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഇറാനെതിരെ കടുത്ത നടപടിയുമായി കുവൈത്ത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞരോട് 24 മണിക്കൂറിനകം രാജ്യം വിടാൻ ഉത്തരവിട്ടു. ജിസിസി രാജ്യങ്ങളും ഇറാനെതിരെ രംഗത്തെത്തിയിട്ടുണ്ട്
06:46 PM (IST) Jun 03
തമിഴ്നാട്ടിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ലഭിക്കേണ്ട സീറ്റ് സഖ്യകക്ഷിയായ കോൺഗ്രസിന് വിട്ടുനൽകാൻ വിജയിന്‍റെ ടിവികെ തീരുമാനിച്ചു. എഐസിസി നേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ഇതോടെ പ്രവീൺ ചക്രവർത്തി രാജ്യസഭ എംപിയാകാനാണ് സാധ്യത
05:16 PM (IST) Jun 03
ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായും പരമോന്നത നേതാവ് ചർച്ചകളിൽ ഇടപെടുന്നുണ്ടെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. അതേസമയം, സമാധാന ചർച്ചകൾക്കിടയിലും അമേരിക്ക-ഇറാൻ സംഘർഷം ഗൾഫ് മേഖലയിൽ രൂക്ഷമാകുകയാണ്
03:45 PM (IST) Jun 03
കൃഷിമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പാടില്ലെന്ന പ്രതിഷേധം കാരണം ശ്രീറാം വെങ്കിട്ടരാമൻ പുറത്തുപോയി
03:02 PM (IST) Jun 03
സിപിഎം മുൻ ഏരിയ സെക്രട്ടറി എസ് എസ് ബിജു സിപിഎം വിട്ട് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സൈനിക് സ്കൂൾ വാർഡിലെ സ്ഥാനാർത്ഥിയായിരുന്നു. രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് എസ് എസ് ബിജു അംഗത്വം സ്വീകരിച്ചത്.
02:59 PM (IST) Jun 03
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് പിളർപ്പ് ഭീഷണി നേരിടുകയാണ്. ഇതിനെത്തുടർന്ന്, പിളർപ്പ് ഒഴിവാക്കാനുള്ള രക്ഷാ തന്ത്രമെന്ന നിലയിൽ പാർട്ടിയുടെ എല്ലാ കമ്മിറ്റികളും നേതൃത്വം പിരിച്ചുവിട്ടു
01:55 PM (IST) Jun 03
കാലവർഷം എത്തുന്നതിന് മുന്നോടിയായി കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും വരും ദിവസങ്ങളിൽ വിവിധ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
01:32 PM (IST) Jun 03
പത്ത് വയസ്സുകാരന് ശരീരമാസകലം പൊള്ളലേറ്റു. അച്ഛനാണ് പൊളളലേൽപ്പിച്ചതെന്നാണ് കുട്ടിയുടെ മൊഴി. എന്നാൽ, ചൂട് വെള്ളം വീണതെന്നാണ് ബന്ധുക്കളുടെ വാദം.
12:50 PM (IST) Jun 03
നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വിശദമായ വാദം കേട്ടു. ഔദ്യോഗിക കൃത്യനിർവഹണമാണ് നടത്തിയതെന്ന് പ്രതിഭാഗം വാദിച്ചപ്പോൾ, കേസിൽ നരഹത്യശ്രമം (ഐപിസി 308) ചുമത്തിയതിനെയും ആദ്യ മെഡിക്കൽ റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങളെയും കോടതി ചോദ്യം ചെയ്തു
12:09 PM (IST) Jun 03
അഷ്കറും അഖിലയും കുഞ്ഞിനെ ക്രൂരമായി മർദിക്കുന്നത് കണ്ടിട്ടുണ്ടെന്നും കുട്ടിയുടെ കൈ ഒടിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അഷ്കറിന്റെ ഉമ്മ.
11:49 AM (IST) Jun 03
കർണാടകയിൽ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരുടെ പട്ടിക ഉടൻ പുറത്തിറക്കും. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിസഭായോഗവും ചേരും.
11:27 AM (IST) Jun 03
ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി ബിജെപി സ്ഥാനാർത്ഥി. നെന്മാറ പഞ്ചായത്തിലെ 17ാം വാർഡ് ബിജെപി സ്ഥാനാർത്ഥി ആയിരുന്ന പ്രഭാവതിയെ ആണ് പൊലീസ് പിടികൂടിയത്.
10:43 AM (IST) Jun 03
മുഹമ്മദ് ഫർമാൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു. മുഹമ്മദ് ഫർമാന് അധികാര പരിധിയിലുള്ള കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
10:29 AM (IST) Jun 03
നിയമസഭയിൽ പ്രത്യേക റൂളിംഗ് നൽകി സ്പീക്കർ. പുതിയ അംഗങ്ങൾക്കായി 17ന് സെമിനാർ നടത്തും. സെമിനാറിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പങ്കെടുക്കും.
09:54 AM (IST) Jun 03
കൊല്ലം നഗര മധ്യത്തിലെ കൊലപാതകത്തിലെ പ്രതി സീരിയൽ കില്ലറെന്ന് സംശയം. മുണ്ടയ്ക്കൽ സ്വദേശി രാജേന്ദ്രനെ കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശി ആണെന്ന് തിരിച്ചറിഞ്ഞു.
09:38 AM (IST) Jun 03
സിപിഎം ലോക്കൽ കമ്മിറ്റി യോഗത്തിനിടെ വനിതാ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിച്ചതായി പരാതി. സിപിഎം പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റി യോഗത്തിലാണ് സംഭവം. ഏരിയ കമ്മിറ്റി അംഗം കൂടിയായ വനിതാ നേതാവിനെതിരെയാണ് ലോക്കൽ കമ്മിറ്റി അംഗം മോശം പരാമർശം നടത്തിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.
09:37 AM (IST) Jun 03
പരോൾ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ റീൽ ഷൂട്ട്. ഏഴാം പ്രതി അശ്വിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അശ്വിൻ തന്നെയാണ് റീൽ പങ്കുവച്ചത്. നിലവിൽ പരോളിലാണ് അശ്വിൻ. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുത് എന്നായിരുന്നു പരോൾ വ്യവസ്ഥയിലൊന്ന്.
09:36 AM (IST) Jun 03
മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഗൂഢാലോചനയിലേക്കും എസ്ഐടി അന്വേഷണം. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുടെ ഫോൺ രേഖകൾ പരിശോധിക്കും. ഇവരുടെ മൊബൈൽ സന്ദേശങ്ങളും പരിശോധിക്കും.
09:36 AM (IST) Jun 03
തിരുവനന്തപുരം നാലാഞ്ചിറയിൽ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തികൊന്നു. ഹസീന ആണ് കൊല്ലപ്പെട്ടത്. ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കൊലക്ക് ശേഷം ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെട്ടു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം.
09:35 AM (IST) Jun 03
കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും അടക്കം 11 മന്ത്രിമാർ കർണാടകയിൽ ഇന്ന് അധികാരമേൽക്കും. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയും മന്ത്രിസഭയിയിലുണ്ട്.
09:35 AM (IST) Jun 03
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. നാളെ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.