ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഹസീന ആണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെട്ടു.
തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയിൽ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തികൊന്നു. ഹസീന ആണ് കൊല്ലപ്പെട്ടത്. ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കൊലക്ക് ശേഷം ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെട്ടു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. ഇരുവരുടെയും മകളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഹസീനയെ ഉടന്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹസീനയെ കഴിഞ്ഞ 30 ന് കാണാതായിരുന്നു. തൊട്ടുപിന്നാലെ സുരേഷ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിന്നീട് പൊലീസ് ഇടപെട്ടതിനെ തുടർന്ന് ഹസീന തിരിച്ചെത്തി. ഇതേ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായത്. തിങ്കളാഴ്ച ഇരുവരെയും മണ്ണന്തല പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് സംസാരിച്ചിരുന്നു. പിന്നീടാണ് ഇന്ന് പുലര്‍ച്ചെ വീണ്ടും തർക്കമുണ്ടായതും കൊലപാതകത്തിലേക്ക് നയിച്ചതും.
