സിപിഎം മുൻ ഏരിയ സെക്രട്ടറി എസ് എസ് ബിജു സിപിഎം വിട്ട് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സൈനിക് സ്കൂൾ വാർഡിലെ സ്ഥാനാർത്ഥിയായിരുന്നു. രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് എസ് എസ് ബിജു അംഗത്വം സ്വീകരിച്ചത്.

തിരുവനന്തപുരം: കഴക്കൂട്ടം സിപിഎം മുൻ ഏരിയ സെക്രട്ടറി എസ് എസ് ബിജു സിപിഎം വിട്ട് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സൈനിക് സ്കൂൾ വാർഡിലെ സ്ഥാനാർത്ഥിയായിരുന്നു. മാരാർജി ഭവനിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് എസ് എസ് ബിജു അംഗത്വം സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ബിജു പൂർണമായും വിട്ടുനിന്നതിൽ സിപിഎമ്മിൽ വിമർശനമുയർന്നിരുന്നു. കടകംപള്ളി സുരേന്ദ്രനെ തോൽപ്പിക്കാൻ പ്രവർത്തിച്ചെന്നും ആരോപണമുയർന്നിരുന്നു. പാർട്ടി രീതികളിലെ മടുപ്പ് കാരണമാണ് ബിജെപിയിൽ ചേർന്നതെന്നാണ് ബിജു പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News