ഇന്നത്തെ പ്രധാന വാർത്തകൾ

11:49 PM (IST) Mar 04
ആറ്റിങ്ങൽ ചാത്തമ്പറ പുതുക്കുന്ന് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാവിന് കോൺക്രീറ്റ് കട്ട കൊണ്ടുള്ള അടിയേറ്റ് തലക്ക് പരുക്ക്
കൂടുതൽ വായിക്കൂ10:43 PM (IST) Mar 04
ആശമാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ 2023-24 വർഷത്തിൽ 636.88 കോടി രൂപയാണ് നാഷണൽ ഹെൽത്ത് മിഷൻ ഫണ്ട് കേന്ദ്രം നൽകാനുണ്ടെന്ന് കേരളം
കൂടുതൽ വായിക്കൂ10:39 PM (IST) Mar 04
2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും 2023ലെ ഏകദിന ലോകകപ്പിലും 2024ലെ ടി20 ലോകകപ്പിലും ഇപ്പോള്‍ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയെ ഫൈനലിലെത്തിച്ചതോടെയാണ് അപൂര്‍വ നേട്ടം രോഹിത്തിന്‍റെ പേരിലായത്.
കൂടുതൽ വായിക്കൂ10:28 PM (IST) Mar 04
കേരളത്തിൽ മൂന്നാമതും കോൺഗ്രസ് തോൽക്കുമെന്ന വാർത്ത നൽകിയ ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിനെതിരെ കെസി വേണുഗോപാൽ വക്കീൽ നോട്ടീസയച്ചു
കൂടുതൽ വായിക്കൂ10:14 PM (IST) Mar 04
ഇതിന് പുറമെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന താരമെന്ന റെകകോര്‍ഡും കോലി സ്വന്തം പേരിലാക്കി.
കൂടുതൽ വായിക്കൂ09:43 PM (IST) Mar 04
എസ്‌ഡിപിഐയും പിഎഫ്ഐയും ഒന്നുതന്നെയാണെന്നും ഇന്ത്യയിൽ ഭീകര പ്രവർത്തനം നടത്താൻ വിദേശത്ത് നിന്ന് പണം ശേഖരിച്ചെന്നും ഇഡി
കൂടുതൽ വായിക്കൂ09:32 PM (IST) Mar 04
ചാലക്കുടിയിൽ യുവതിയെ കടയിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭര്‍ത്താവ് റിമാന്‍ഡിൽ. നെല്ലായി പന്തല്ലൂര്‍ സ്വദേശിയായ പാണപറമ്പിൽ സലീഷ് (45) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 9.30മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തുള്ള മെഡിക്കൽ ഉപകരണങ്ങള്‍ വിൽക്കുന്ന സ്ഥാപനത്തിലാണ് സംഭവം.
കൂടുതൽ വായിക്കൂ09:19 PM (IST) Mar 04
താഹെർ അലി ഷേഖ് (33) എന്നയാളാണ് പിടിയിലായത്.
കൂടുതൽ വായിക്കൂ09:17 PM (IST) Mar 04
എറണാകുളത്തെ നവീകരിച്ച മാർക്കറ്റ് കെട്ടിടത്തിൻ്റെ ഫ്യൂസ് കെഎസ്ഇബി ഊരി
കൂടുതൽ വായിക്കൂ09:00 PM (IST) Mar 04
വടക്കൻ പറവൂരിൽ യുവാവിനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി
കൂടുതൽ വായിക്കൂ08:53 PM (IST) Mar 04
ആശാവര്‍ക്കര്‍മാരുടെ സമരത്തിനിടെ നൽകിയ തുകയുടെ കണക്കുകള്‍ നിരത്തി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രം. ആശാ വര്‍ക്കര്‍മാരുടെ പ്രതിഫലം നൽകാത്തത് സംസ്ഥാന സര്‍ക്കാരിന്‍റെ കഴിവില്ലായ്മയാണെന്ന് കേന്ദ്രം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
കൂടുതൽ വായിക്കൂ08:31 PM (IST) Mar 04
ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് 89 ഗ്രാം എംഡിഎംഎയുമായി വന്ന യുവാവ് പൊലീസിൻ്റെ ഓപ്പറേഷൻ ഡി-ഹണ്ടിൽ പിടിയിലായി
കൂടുതൽ വായിക്കൂ08:30 PM (IST) Mar 04
സക്സേനയെയും സർവാതയെയും മറുനാടൻ താരങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടെന്നും അത് ശരിയല്ലെന്നും അവർ കേരള സമൂഹത്തിന്‍റെ ഭാഗമാണെന്നും മുഖ്യമന്ത്രി
കൂടുതൽ വായിക്കൂ08:26 PM (IST) Mar 04
അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതി കേസിലെ പ്രതി ക്രിസ്ത്യൻ മിഷേലിന് ഇഡി കേസിലും ജാമ്യം. ദില്ലി ഹൈക്കോടതിയാണ് മിഷേലിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സ്വർണ കാന്ത ശർമ്മാണ് ജാമ്യം അനുവദിച്ചത്.
കൂടുതൽ വായിക്കൂ08:17 PM (IST) Mar 04
മാധ്യമപ്രവർത്തകർക്ക് നേരെ കുതിര കയറാനും അപകീർത്തിപ്പെടുത്താനുമുള്ള നീക്കം അങ്ങേയറ്റം അപലപനീയമെന്നും കേരള പത്രപ്രവർത്തക യൂണിയൻ
കൂടുതൽ വായിക്കൂ08:08 PM (IST) Mar 04
കൊമ്പൻ തടത്താവിള ശിവനാണ് ഇടഞ്ഞത്. ചമയം പൂരാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനായി എത്തിയ കൊമ്പൻ ഇന്ന് വൈകിട്ട് 6.40 നാണ് ഇടഞ്ഞത്.
കൂടുതൽ വായിക്കൂ08:00 PM (IST) Mar 04
കേസിൽ പ്രതിസ്ഥാനത്ത് ഉള്ളതാകട്ടെ ഒന്നര വയസുകാരിയുടെ അമ്മയും. പിന്നാലെ അമ്മ ഹൈക്കോടതിയെ സമീപിച്ചു
കൂടുതൽ വായിക്കൂ07:47 PM (IST) Mar 04
265 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് രോഹിത്തും ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്.
കൂടുതൽ വായിക്കൂ07:25 PM (IST) Mar 04
കാസർകോട് പളളിക്കരയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കുനേരെ സീനിയർ വിദ്യാർത്ഥികളുടെ മർദനം. പള്ളിക്കര, തെക്കേകുന്നിലെ വിശാൽ കൃഷ്ണനാണ് ആക്രമണത്തിനിരയായത്. രണ്ട് വിദ്യാർത്ഥികൾ മർദിക്കുകയും കുഴിയിലേക്ക് തള്ളിയിടുകയും ചെയ്തതിനെ തുടർന്ന് കാലിന്‍റെ എല്ല് പൊട്ടിയെന്നാണ് പരാതി
കൂടുതൽ വായിക്കൂ07:15 PM (IST) Mar 04
എൻഎസ്എസിന് കീഴിലുള്ള സ്‌കൂളുകളിൽ 2021 മുതൽ നിയമിച്ച 350 ഓളം തസ്‌തികകൾ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി നിർദ്ദേശം
കൂടുതൽ വായിക്കൂ07:09 PM (IST) Mar 04
വൈക്കം നേരെകടവിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. വൈക്കം ചാലപ്പറമ്പ് സ്വദേശി ദേവപ്രകാശ് (24) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇത്തിപ്പുഴയാറിൽ കുളിക്കാനെത്തിയതായിരുന്നു
കൂടുതൽ വായിക്കൂ06:54 PM (IST) Mar 04
പത്തനംതിട്ട ഏനാത്ത് സഹോദരനെയും അടുത്ത ബന്ധുവിനെയും പ്ലസ് ടു വിദ്യാർത്ഥിയുടെ കൂട്ടുകാരാണ് തല്ലിച്ചതച്ചത്. മാർച്ച് 2 നായിരുന്നു സംഭവം.
കൂടുതൽ വായിക്കൂ06:50 PM (IST) Mar 04
ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ളത് വലിയ ഉത്തരവാദിത്തം കൂടിയാണ്.
കൂടുതൽ വായിക്കൂ06:47 PM (IST) Mar 04
ഉത്സവകാലത്തെ വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കാന്‍ കെ.എസ്.ഇ.ബി.യുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം
കൂടുതൽ വായിക്കൂ06:43 PM (IST) Mar 04
ഫണ്ട് പിന്‍വലിക്കാന്‍ പ്രാപ്തമാക്കുന്ന ട്രാന്‍സ്ഫര്‍ ഔട്ട് എന്ന സേവനം ഏപ്രില്‍ ഒന്നാം തീയതി മുതല്‍ ലഭ്യമാകും
കൂടുതൽ വായിക്കൂ06:39 PM (IST) Mar 04
വ്യക്തിഗത വായ്പകളും മെഡിക്കല്‍ ബില്ലുകള്‍ക്കായി ഉപയോഗിക്കാമെങ്കിലും, രണ്ടും വ്യത്യസ്ത തരത്തിലാണ്
കൂടുതൽ വായിക്കൂ06:33 PM (IST) Mar 04
ചേസ് മാസ്റ്ററായ വിരാട് കോലിയുടെ ഇന്നിംഗ്സായിരിക്കും ഇന്ത്യക്ക് റണ്‍ചേസില്‍ നിര്‍ണായകമാകുക.
കൂടുതൽ വായിക്കൂ06:24 PM (IST) Mar 04
ടിബറ്റിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ടിബറ്റിലുണ്ടായത്.അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ ഭൂചലനത്തിന്‍റെ ആഘാതമുണ്ടായി.
കൂടുതൽ വായിക്കൂ06:18 PM (IST) Mar 04
ഈ റാഗിങ് അവസാനിപ്പിക്കാനുള്ള ആദ്യത്തെ പടി ആകുമെന്നും കേരളത്തിലെ റാഗിങ് ഇരകള്‍ക്കു നീതി കിട്ടുമെന്ു പ്രതീക്ഷിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.
കൂടുതൽ വായിക്കൂ06:10 PM (IST) Mar 04
73 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. സ്മിത്ത് പുറത്തായശേഷം മധ്യനിര തകര്‍ന്നെങ്കിലും 57 പന്തില്‍ 61 റണ്‍സെടുത്ത അലക്സ് ക്യാരിയാണ് ഓസ്ട്രേലിയയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
കൂടുതൽ വായിക്കൂ05:49 PM (IST) Mar 04
ഇൻസ്ട്രമെന്റ് ബോക്സും പുസ്തകവും കളഞ്ഞു പോയതിനെ തുടർന്ന് മകന്റെ കൈ തല്ലിയൊടിച്ച് അച്ഛൻ. കൊച്ചി കളമശ്ശേരിയിലാണ് ക്രൂരമായ സംഭവം നടന്നത്.
കൂടുതൽ വായിക്കൂ05:39 PM (IST) Mar 04
കോഴിക്കോട് ഓമശേരിക്കടുത്ത് പുത്തൂരിൽ സ്‌കൂൾ വിട്ട ശേഷം വിദ്യാർത്ഥികളുമായി പോയ ബസ് മറിഞ്ഞ് ഒൻപത് പേർക്ക് പരുക്ക്
കൂടുതൽ വായിക്കൂ05:37 PM (IST) Mar 04
ദീർഘകാലാടിസ്ഥാനത്തിൽ കണക്കു കൂട്ടുമ്പോൾ മാത്രമാണ് പലിശ നിരക്കിൻ്റെ ചെറിയ വ്യത്യാസങ്ങൾ പോലും വലിയതായി പ്രതിഫലിക്കുന്നത് മനസ്സിലാക്കാൻ സാധിക്കുക
കൂടുതൽ വായിക്കൂ05:36 PM (IST) Mar 04
ചാമ്പ്യൻസ് ട്രോഫിയിലെ മോശം പ്രകടനത്തിന് പിന്നാലെ പാക് ക്രിക്കറ്റ് ടീമിൽ വലിയ മാറ്റങ്ങൾ. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ നിന്ന് റിസ്‌വാനെയും ബാബർ അസമിനെയും ഒഴിവാക്കി സൽമാൻ ആഗയെ ക്യാപ്റ്റനാക്കി.
05:35 PM (IST) Mar 04
മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് അഫാനെ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. 8 ദിവസങ്ങൾക്ക് ശേഷമാണ് അഫാനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റുന്നത്.
05:34 PM (IST) Mar 04
മലപ്പുറത്ത് രണ്ടിടങ്ങളിലായി പുഴയില്‍ രണ്ട് സ്തീകളുടെ മൃതദേഹം കണ്ടെത്തി. എടക്കരയിൽ പുന്നപ്പുഴയിലാണ് രാവിലെ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് നിലമ്പൂര്‍ വടപുറത്തും പുഴയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
കൂടുതൽ വായിക്കൂ05:29 PM (IST) Mar 04
പ്രശ്നത്തില്‍ ഇടപെടാമെന്ന് നദ്ദ സുരേഷ് ഗോപിയെ അറിയിച്ചു. 20 മിനിറ്റിലധികം കൂടിക്കാഴ്ച നീണ്ടു.
കൂടുതൽ വായിക്കൂ05:28 PM (IST) Mar 04
ഏലൂക്കര സ്വദേശിയായ 21കാരനെ 4.21 ഗ്രാം എംഡിഎംഎയുമായി എക്സൈസ് വിഭാഗം പിടികൂടി
കൂടുതൽ വായിക്കൂ05:02 PM (IST) Mar 04
മൂന്ന് തവണയാണ് സ്മിത്തിനെ ഭാഗ്യം തുണച്ചത്. പതിനാലാം ഓവറിലെ അഞ്ചാം പന്തില്‍ റണ്‍ ഔട്ടില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട സ്മിത്ത്, അക്സര്‍ പട്ടേലിന്‍റെ തൊട്ടടുത്ത പന്ത് ബാറ്റില്‍ തട്ടി ഉരുണ്ട് വന്ന് വിക്കറ്റില്‍ കൊണ്ടെങ്കിലും ബെയ്ൽസ് വീഴാത്തതിനാല്‍ രക്ഷപ്പെട്ടു
കൂടുതൽ വായിക്കൂ04:59 PM (IST) Mar 04
ട്രംപ് ഏര്‍പ്പെടുത്തിയ താരിഫുകളെ ശക്തമായി വിമര്‍ശിച്ച് വാറന്‍ ബഫറ്റ്. യുദ്ധ സമാനമായ നടപടിയാണ് ട്രംപിന്‍റേതെന്ന് ബഫറ്റ്.
കൂടുതൽ വായിക്കൂ