എറണാകുളത്തെ നവീകരിച്ച മാർക്കറ്റ് കെട്ടിടത്തിൻ്റെ ഫ്യൂസ് കെഎസ്ഇബി ഊരി

കൊച്ചി: എറണാകുളത്തെ നവീകരിച്ച മാർക്കറ്റ് കെട്ടിടത്തിൻ്റെ ഫ്യൂസ് കെഎസ്‌ഇബി ഊരി. 6 ലക്ഷം രൂപ ബിൽ തുക കുടിശ്ശിക ആയതോടെയാണ് നടപടി. 213 കടകളാണ് മാർക്കറ്റിൽ പ്രവർത്തിക്കുന്നത്. വ്യാപാരികൾ ബില്ല് അടയ്ക്കുന്നുണ്ട്. എന്നാൽ കോമൺ സ്പേസിൻ്റെ ബില്ല് അടയ്ക്കേണ്ട കൊച്ചി കോർപറേഷൻ ഇത് കുടിശിക വരുത്തിയതോടെയാണ് കെഎസ്ഇബി കടുത്ത നടപടി സ്വീകരിച്ചത്. എൽഡിഎഫാണ് നഗരസഭ ഭരിക്കുന്നത്. സിപിഎമ്മിലെ അഡ്വ അനിൽകുമാറാണ് കൊച്ചി നഗരസഭ മേയർ. ഇക്കഴിഞ്ഞ ഒക്ടോബർ 17 നാണ് നവീകരിച്ച എറണാകുളം മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സർക്കാരിൻ്റെ ധനസഹായത്തോടെയാണ് മാർക്കറ്റ് നവീകരിച്ചത്.

YouTube video player