ഏകദിന ടീമിന്‍റെ ക്യാപ്റ്റനായി റിസ്‌വാനെയു നിലനിര്‍ത്തിയപ്പോള്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയെ പുറത്താക്കി.
കറാച്ചി: ചാമ്പ്യൻസ് ട്രോഫിയിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ കടുത്ത തീരുമാനമമെടുത്ത് പാക് ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍. നായകന്‍ മുഹമ്മദ് റിസ്‌വാനെയും മുന്‍ നായകന്‍ ബാബര്‍ അസമിനെയും ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പരക്കുള്ള പാകിസ്ഥാന്‍ ടീമില്‍ നിന്നൊഴിവാക്കി. ചാമ്പ്യൻസ് ട്രോഫി ടീമിലില്ലാതിരുന്ന ഷദാബ് ഖാന്‍ വീണ്ടും വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോള്‍ റിസ്‌വാന് കീഴില്‍ വൈസ് ക്യാപ്റ്റനായിരുന്ന സല്‍മാന്‍ ആഗയെ ടി20 ടീമിന്‍റെ ക്യാപ്റ്റനാക്കി.
ഏകദിന ടീമിന്‍റെ ക്യാപ്റ്റനായി റിസ്‌വാനെയു നിലനിര്‍ത്തിയപ്പോള്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയെ പുറത്താക്കി. ബാബര്‍ അസമും ഏകദിന ടീമിലുണ്ട്. ടി20 ക്രിക്കറ്റില്‍ ബാബറിന്‍റെയും റിസ്‌വാന്‍റെയും മെല്ലെപ്പോക്കാണ് പാകിസ്ഥാന്‍റെ തോല്‍വികള്‍ക്ക് കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും ടി20 ടീമില്‍ നിന്നൊഴിവാക്കിയത്. ഏകദിന ടീമില്‍ നിന്നൊഴിവാക്കിയെങ്കിലും ഷഹീന്‍ അഫ്രീദിയെ ടി20 ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
റൺ ഔട്ട്, ക്യാച്ച്, ബൗൾഡ്, 3 തവണ ജീവൻ കിട്ടിയ സ്മിത്തിനെ ഒടുവില്‍ ബൗള്‍ഡാക്കി ഷമി; 200 കടന്ന് ഓസീസ്
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള പാക് ടീം: സൽമാൻ അലി ആഗ (ക്യാപ്റ്റൻ), ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ), അബ്ദുൾ സമദ്, അബ്രാർ അഹമ്മദ്, ഹാരിസ് റൗഫ്, ഹസൻ നവാസ്, ജഹ്നാദ് ഖാൻ, ഖുഷ്ദിൽ ഷാ, മുഹമ്മദ് അബ്ബാസ് അഫ്രീദി, മുഹമ്മദ് അലി, മുഹമ്മദ് ഹാരിസ്, മുഹമ്മദ് ഇർഫാൻ ഖാൻ, ഒമൈർ ബിൻ യൂസഫ്, ഷഹീൻ ഷാ അഫ്രീദി, സൂഫിയാന്‍ മൊഖീം, ഉസ്മാന്‍ ഖാന്‍.
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള പാക് ടീം ടീം: മുഹമ്മദ് റിസ്‌വാൻ (ക്യാപ്റ്റൻ), സൽമാൻ അലി ആഗ (വൈസ് ക്യാപ്റ്റൻ), അബ്ദുല്ല ഷഫീഖ്, അബ്രാർ അഹമ്മദ്, അകിഫ് ജാവേദ്, ബാബർ അസം, ഫഹീം അഷ്‌റഫ്, ഇമാം ഉൾ ഹഖ്, ഖുഷ്ദിൽ ഷാ, മുഹമ്മദ് അലി, മുഹമ്മദ് വസീം ജൂനിയർ, മുഹമ്മദ് ഇർഫാൻ ഖാന്‍, നസീം ഷാ, സൂഫിയാന്‍ മൊഖീം, തയ്യാബ് താഹിര്‍.
