ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃ സമൂഹമായ ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണക്കാർക്ക് ഇത് ആശ്വാസത്തിന്റെ ആഘോഷ കാലം. ജിഎസ്‌ടിയിൽ നിലവിലുള്ള 12, 28 സ്ലാബുകൾ ഒഴിവാക്കി ബഹുഭൂരിപക്ഷം സാധനങ്ങളെയും സേവനങ്ങളെയും 5, 18 സ്ലാബിലേക്കുമാറ്റി. ഇതോടെ ഈ ദീപാവലി കാലം വലിയ വിലക്കുറവിന്റേത് ആകും. ഒക്ടോബർ ഇരുപതിനാണ് ഈ വർഷത്തെ ദീപാവലി.

10:12 PM (IST) Sep 04
മാവൂർ കോഴിക്കോട് റോഡിൽ പെരുവയലിന് സമീപം സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു
09:48 PM (IST) Sep 04
തിരുവനന്തപുരം കടയ്ക്കാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
08:13 PM (IST) Sep 04
വന്ദേ ഭാരത് ട്രെയിനിലെ കോച്ചുകളുടെ എണ്ണം കൂട്ടി. 14 കോച്ചുകളില്‍ നിന്ന് 18 കോച്ചുകളായാണ് ഉയര്‍ത്തിയിരിക്കുന്നത്
07:40 PM (IST) Sep 04
തൃശ്ശൂർ കയ്പമംഗലം ദേശീയപാതയിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം
07:21 PM (IST) Sep 04
കോട്ടയം ഉദയനാപുരത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വയോധിക മരിച്ചു
07:02 PM (IST) Sep 04
ഇന്ത്യ ആസിയൻ കരാർ പുതുക്കാനും സിംഗപ്പൂരുമായുള്ള വ്യാപാര ബന്ധം വികസപ്പിക്കാനും ചർച്ചയിൽ ധാരണയായെന്ന് പ്രധാനമന്ത്രി
07:02 PM (IST) Sep 04
ജിഎസ്ടി പരിഷ്കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാൻ വേണ്ടിയെന്ന് പ്രധാനമന്ത്രി
06:06 PM (IST) Sep 04
അവതാരകൻ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ പുതിയ മെഡിക്കൽ ബുള്ളറ്റിൻ
05:55 PM (IST) Sep 04
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസുകരെ പുറത്താക്കണം എന്ന് വിഡി സതീശന്‍
05:32 PM (IST) Sep 04
പാലക്കാട് പുതുനഗരത്തെ വീട്ടില്‍ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമെന്ന് പൊലീസ്
05:08 PM (IST) Sep 04
രാജ്യത്തിൻ്റെ സുപ്രധാന ചുവടുവെപ്പാണ് ജിഎസ്ടി പരിഷ്കാരങ്ങളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
05:06 PM (IST) Sep 04
എൻഐആർഎഫ് റാങ്കിങ്ങില്‍ കേരളത്തിലെ സര്‍വകലാശാലകൾക്ക് മികച്ച നേട്ടം
04:23 PM (IST) Sep 04
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
04:17 PM (IST) Sep 04
പുതുനഗരത്തെ വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ പരിശോധന ശക്തമാക്കി പൊലീസ്
04:00 PM (IST) Sep 04
ഇന്ന് പുറത്തുവന്ന 34-ാം ആഴ്ചയിലെ ബാര്‍ക്ക് ( Broadcast Audience Research Council ) റേറ്റിങ്ങിൽ 87.49 പോയിന്റിന്റെ വ്യക്തമായ മേധാവിത്വത്തോടെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമതായി തുടരുകയാണ്.
03:04 PM (IST) Sep 04
കണ്ണൂർ പയ്യന്നൂരിലാണ് 22 കാരിയെ അച്ഛൻ വാളുകൊണ്ട് വെട്ടാൻ ശ്രമിച്ചത്.
03:02 PM (IST) Sep 04
പാലക്കാട് അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊന്നു
02:40 PM (IST) Sep 04
സുരേഷിന് സ്കൂളിലെ സ്ഫോടനത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
02:39 PM (IST) Sep 04
പുതുനഗരം മാങ്ങോട് വീട്ടിൽ പൊട്ടിത്തെറിയുണ്ടായി സഹോദരങ്ങൾക്ക് പരിക്ക്
01:37 PM (IST) Sep 04
മെഡിക്കൽ കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം സ്വകാര്യ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം അധ്യക്ഷയായി ജോലി ചെയ്തു വരികയായിരുന്നു.
01:32 PM (IST) Sep 04
ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കരുതെന്ന് ആരോടും പറയില്ലെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.
01:21 PM (IST) Sep 04
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനിലേക്ക് ഒരു സംഘം പോയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മൻ
12:46 PM (IST) Sep 04
കുറ്റക്കാരായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് വിഎം സുധീരൻ
12:18 PM (IST) Sep 04
എൻഐആർഎഫ് റാങ്കിംഗിൽ സംസ്ഥാന സർവകലാശാലകളിൽ കേരള സർവകലാശാല അഞ്ചാം സ്ഥാനത്ത്
11:15 AM (IST) Sep 04
ഓണത്തിരക്ക് പ്രമാണിച്ച് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്.
10:35 AM (IST) Sep 04
പാലക്കാട് പൊലീസുകാരനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അർജുൻ ആണ് മരിച്ചത്. 36 വയസായിരുന്നു.
10:22 AM (IST) Sep 04
അയ്യപ്പസംഗമം കാപട്യമാണെന്നും സര്‍ക്കാരിന്‍റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും പ്രതിപക്ഷനേതാവ്
09:59 AM (IST) Sep 04
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം രോഗബാധ.
09:11 AM (IST) Sep 04
പൊലീസുകാർക്ക് രക്ഷപെടാൻ പഴുതേറെയിട്ട് എടുത്ത കേസിൽ ദുർബല വകുപ്പുകളാണ് ചുമത്തിയത്.
08:47 AM (IST) Sep 04
തൃശ്ശൂർ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതികൾക്ക് കവചം ഒരുക്കി പൊലീസ്. പ്രതികളായ പൊലീസുകാർക്ക് രക്ഷപെടാൻ പഴുതേറെയിട്ടാണ് കേസ് എടുത്തിരിക്കുന്നത്.
08:46 AM (IST) Sep 04
കൊല്ലം ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. ജീപ്പും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു.
08:46 AM (IST) Sep 04
ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃ സമൂഹമായ ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണക്കാർക്ക് ഇത് ആശ്വാസത്തിന്റെ ആഘോഷ കാലം. ജിഎസ്‌ടിയിൽ നിലവിലുള്ള 12, 28 സ്ലാബുകൾ ഒഴിവാക്കി ബഹുഭൂരിപക്ഷം സാധനങ്ങളെയും സേവനങ്ങളെയും 5, 18 സ്ലാബിലേക്കുമാറ്റി. ഇതോടെ ഈ ദീപാവലി കാലം വലിയ വിലക്കുറവിന്റേത് ആകും. ഒക്ടോബർ ഇരുപതിനാണ് ഈ വർഷത്തെ ദീപാവലി.