എൻഐആർഎഫ് റാങ്കിംഗിൽ സംസ്ഥാന സർവകലാശാലകളിൽ കേരള സർവകലാശാല അഞ്ചാം സ്ഥാനത്ത്
ദില്ലി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രകടനവുമായി ബന്ധപ്പെട്ട് എൻഐആർഎഫ് റാങ്കിംഗ് പ്രസിദ്ധീകരിച്ച് കേന്ദ്രവിദ്യാഭ്യാസമന്ത്രാലയം. സംസ്ഥാന സർവകലാശാലകളുടെ റാങ്കിംഗ് കേരള സർവകലാശാല നേട്ടം സ്വന്തമാക്കി. കഴിഞ്ഞ തവണത്തെക്കോൾ നാല് റാങ്ക് മെച്ചെപ്പെടുത്തി ദേശീയതലത്തിൽ അഞ്ചാം സ്ഥാനത്ത് കേരളസർവകലാശാല എത്തി. കുസാറ്റാണ് ആറാം സ്ഥാനത്ത്. ബംഗാളിലെ ജാവേദ് പൂർ സർവകലാശാലയാണ് ഒന്നാം സ്ഥാനത്ത്. ഐഐടി മദ്രാസാണ് എഞ്ചനീയിറിംഗ് രംഗത്തും ഉന്നതവിദ്യാഭ്യാസരംഗത്തും ഒന്നാം സ്ഥാനത്തുള്ളത്.



