എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. രാവിലെ 11.30 ന് നെടുമ്പാശ്ശേരിയിൽ എത്തുന്ന പ്രധാനമന്ത്രി നേവൽ ബേസിൽ എത്തി റോഡ് മാർഗം ആദ്യ പരിപാടിക്ക് എത്തും. മറൈൻഡ്രൈവിൽ ധീവനസഭയുടെ ഗോൾഡൻ ജൂബിലി ആഘോഷമാണ് മോദിയുടെ ആദ്യ പരിപാടി.

07:46 PM (IST) Mar 11
കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. ഫയര്‍ഫോഴ്സ് എത്തിയാണ് കുഴിയില്‍ നിന്ന് മൃതദേഹം പുറത്തെത്തിച്ചത്.
07:23 PM (IST) Mar 11
ജാസ്മിൻഷ യു.എൻ.എ. ദേശീയ പ്രസിഡന്റായിരിക്കെ, 2017–2019 കാലയളവിൽ സംഘടനയുടെ അംഗത്വ ലെവികളും ഫണ്ടുകളും ദുരുപയോഗം ചെയ്ത് വന്‍ തോതില്‍ പണം തട്ടിയെന്നാണ് കേസ്.
06:53 PM (IST) Mar 11
കഴക്കൂട്ടം സ്വദേശിയായ പ്രതിഭയെ കൊണ്ട് തനിക്കെതിരെ പരാതി നൽകിപ്പിച്ചുവെന്ന് പോറ്റി ആരോപിച്ചു. ഭൂമി വിലക്ക് വാങ്ങിയതാണന്നും പോറ്റി പറയുന്നു. പ്രതിഭയെ സഹായിക്കാൻ കടകംപള്ളി ആവശ്യപ്പെട്ടിരുന്നു.
05:09 PM (IST) Mar 11
പോലീസ് കസ്റ്റഡിയിലെടുത്ത ഫോണുകളുടെ പാസ്സ്‌വേർഡ് കൈമാറാനുള്ള തിരുവല്ല രജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
03:37 PM (IST) Mar 11
കേരളത്തിൽ എയിംസ് ആരംഭിക്കാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. എയിംസ് അനുവദിക്കുന്നതിലെ മാനദണ്ഡം അറിയിക്കാനും കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം നൽകി. പുതുതായി ആരംഭിച്ച എയിംസുകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണെന്ന് കേന്ദ്രത്തിന്‍റെ മറുപടി
03:16 PM (IST) Mar 11
ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി മുൻ പേഴ്സൺ സ്റ്റാഫ് ആയ സുധീർ മലയിൽ മൊഴി നൽകിയിരുന്നു. സാക്ഷി മൊഴികൾ അടക്കം തെരഞ്ഞെടുപ്പ് രംഗത്ത് ആയുധമാക്കപ്പെടുമെന്നായിരുന്നു ഹർജിയിലെ വാദം.
03:09 PM (IST) Mar 11
അച്‌ഛൻ നാട്ടിലേക്ക് നിർബന്ധിച്ചു കടത്താൻ ശ്രമിക്കുന്നുവെന്നാണ് മൊണാലിസ പൊലീസിനോട് പറഞ്ഞത്. തുടർന്ന് പൊലീസ് കാമുകനൊപ്പം മൊണാലിസയെ വിട്ടയച്ചു. പ്രയാഗ് കുംഭമേളക്കിടെയാണ് മൊണാലിസ താരമായത്.
01:54 PM (IST) Mar 11
എഫ്ഐആറിൽ പറഞ്ഞ വകുപ്പുകൾ നില നിൽക്കില്ല എന്നും പരാതിക്കാരൻ ഗൂഢലക്ഷ്യത്തോടെയും വ്യക്തി വൈരാഗ്യത്തിന്റെയും പേരിൽ ആണ് കേസ് നൽകിയത് എന്നും കോടതി കണ്ടെത്തി.
01:39 PM (IST) Mar 11
വടക്കേയിന്ത്യൻ രീതി കേരളത്തിലും ബിജെപി കൊണ്ടുവരികയാണെന്നും മന്ത്രി വിമർശിച്ചു. വ്യക്തിപരമായി അധിക്ഷേപിക്കാനാണ് കേന്ദ്രശ്രമം. ജീർണിച്ച രീതിയിൽ സംസാരിക്കാൻ താനില്ലെന്നും ജനം എല്ലാം കാണുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
01:02 PM (IST) Mar 11
കേരളയെ കേരളം എന്നാക്കിയതും മോദി പ്രസംഗമധ്യേ പരാമർശിച്ചു. കേരളയെ കേരളം എന്നാക്കിയത് എൻഡിഎ സർക്കാരാണ്. കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യം കേന്ദ്രം അംഗീകരിച്ചു.
12:10 PM (IST) Mar 11
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന വാർത്ത തള്ളി കെ സി വേണുഗോപാൽ. ഞാൻ മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമാണെന്നും ഞാൻ പലവട്ടം നിലപാട് വ്യക്തമാക്കിയതാണെന്നും കെസി
11:48 AM (IST) Mar 11
മുഹമ്മദ് റിയാസിന് പരാതിയുണ്ടെങ്കിൽ അമ്മായപ്പനോട് പറയട്ടെയെന്നും മുഖ്യമന്ത്രിയുടെ വീട്ടിലുള്ള എല്ലാവരെയും ക്ഷണിക്കണോ എന്നും എസ് സുരേഷ്. മാധ്യമങ്ങളോടാണ് എസ് സുരേഷിൻ്റെ പ്രതികരണം
11:24 AM (IST) Mar 11
13 വർഷമായി കൃത്രിമമായി ജീവൻ നിലനിർത്തുന്ന ഹരീഷ് റാണയ്ക്ക് ഉപകരണങ്ങൾ മാറ്റി സ്വാഭാവിക മരണം അനുവദിക്കും. വൃദ്ധ മാതാപിതാക്കളുടെ ഹർജിയിലാണ് കോടതി അനുമതി നൽകിയത്.
11:11 AM (IST) Mar 11
എംപിമാരുടെ മത്സരത്തിൽ കടുത്ത നിലപാടുമായി മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ. എംപിമാർ ഇറങ്ങിയാൽ മത്സരത്തിൽ നിന്ന് പിൻവാങ്ങുമെന്നാണ് നേതാക്കൾ പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഈ നിലപാട് അറിയിച്ചിട്ടുണ്ട്
10:48 AM (IST) Mar 11
കൊല്ലം വെസ്റ്റ് കല്ലടയിലെ ഫ്ലോട്ടിംഗ് സോളാർ പവർ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. സംഭവത്തിൽ ലോക്‌സഭാ സ്പീക്കർക്കും എത്തിക്‌സ് കമ്മിറ്റിക്കും കൊടിക്കുന്നിൽ പരാതി നൽകി.
10:19 AM (IST) Mar 11
കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ. അനധികൃത ഫ്ലക്സ് ബോർഡുകൾ എടുത്തു മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവ് പാലിച്ചാണ് നടപടി
10:03 AM (IST) Mar 11
സംസ്ഥാന പൊലീസിൽ അസാധാരണ നിയമനം. ശരീരസൗന്ദര്യ മത്സര വിജയികളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും എസ്ഐ ആയി നിയമനം നൽകി. കായിക ക്ഷമതാ പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റിരുന്നു. ചിത്തരേഷ് നടേശ് കായികക്ഷമത പരീക്ഷയിൽ പങ്കെടുത്തില്ല.
09:46 AM (IST) Mar 11
തന്നെ ജനങ്ങൾ ഉൾക്കൊണ്ടതിൽ സിപിഐക്ക് മാനസികമായ തകരാരുണ്ടെന്ന് സിസി മുകുന്ദൻ എംഎൽഎ. പാർട്ടി അംഗങ്ങൾക്ക് തന്നെ അറിയാം. പാർട്ടിക്കെതിരെ അവർ വിമർശനമുന്നയിക്കും. അഞ്ചുവർഷക്കാലം പാർട്ടി എംഎൽഎയോടൊപ്പം പ്രവർത്തിച്ചോന്ന് അവർ പറയട്ടെയെന്നും സിസി മുകുന്ദൻ എംഎൽഎ
09:27 AM (IST) Mar 11
മുതിര്‍ന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു. 74 വയസായിരുന്നു. സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയാണ്. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും.
09:09 AM (IST) Mar 11
വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിൽ ടി സിദ്ദിഖ് എംഎൽഎയെ കൂവിയ സംഭവത്തിൽ കെഎസ്എഫ്ഇ റീജ്യണൽ മാനേജർക്കെതിരെ പരാതിയുമായി കെഎസ്‍യു. കെഎസ്എഫ്ഇ റീജ്യണൽ മാനേജരായ അഞ്ജന അനീഷ് എംഎൽഎയെ കൂവി അപമാനിച്ചുവെന്നാണ് പരാതി. പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നും കൂവിയിട്ടില്ലെന്നുമാണ് അഞ്ജന അനീഷ് വ്യക്തമാക്കുന്നത്.
09:02 AM (IST) Mar 11
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എംബി രാജേഷും കെ കൃഷ്ണൻകുട്ടിയും ചടങ്ങിനെത്തില്ല. പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ഇന്നലെയാണെന്നും മണ്ഡലത്തിൽ വേറെ പരിപാടികൾ ഉള്ളത് കൊണ്ട് പങ്കെടുക്കില്ലെന്നും മന്ത്രി രാജേഷ് അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് മന്ത്രികൃഷ്ണൻ കുട്ടിയും പ്രതികരിച്ചു.
08:45 AM (IST) Mar 11
കാസർകോട് നുള്ളിപ്പാടിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. നിർമാണത്തിലുള്ള കെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയിലായിരുന്നു മൃതദേഹം കണ്ടത്
08:36 AM (IST) Mar 11
മന്ത്രി കെബി ഗണേഷ് കുമാറും ഭാര്യയും തമ്മിലുള്ള പ്രശ്നം മാപ്പ് പറഞ്ഞതു കൊണ്ടുമാത്രം തീരില്ലെന്ന നിലപാടിലുറച്ച് കോൺഗ്രസ്. ഗണേഷ് മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്. ഭാര്യയോട് മാപ്പ് പറഞ്ഞതിൽ പ്രശ്നം തീരില്ലെന്നും രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം നടത്താനൊരുങ്ങുകയുമാണ് യൂത്ത് കോൺഗ്രസ്. വിഷയത്തിൽ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെയും വിമർശനം ശക്തമാക്കുകയാണ്. മന്ത്രിയുടെ ഭാര്യ പരാതി ഉന്നയിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്നും ഒത്തുതീർപ്പിനായി കുറ്റകൃത്യം മറച്ചു വെച്ചുവെന്നുമാണ് വിമർശനം.
08:36 AM (IST) Mar 11
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം. ഉച്ചയ്ക്കു 12 മുതൽ 12.30 വരെ നേവൽ ബേസിൽനിന്നു മറൈൻഡ്രൈവിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. 12.50 മുതൽ 1.20 വരെ മറൈൻഡ്രൈവിൽ നിന്നു കലൂർ രാജ്യാന്തര സ്റ്റേഡിയം വരെയും 3.05 മുതൽ 3.30 വരെ കലൂരിൽനിന്ന് എംജി റോഡ് വഴി നേവൽ ബേസ് ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടില്ല. ഭാരവാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. നേവൽ ബേസ്, പള്ളിമുക്ക്, ജോസ് ജംക്‌ഷൻ, ബിടിഎച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴിയാണു പ്രധാനമന്ത്രി മറൈൻ ഡ്രൈവിലേക്കു പോകുന്നത്. രാവിലെ 11.00 മുതൽ ഇതിനായി വാഹനങ്ങൾ വഴിതിരിച്ചുവിടും.
08:36 AM (IST) Mar 11
നിയമസഭ തെരഞ്ഞെടുപ്പിൽ കെസി വേണുഗോപാൽ മത്സരിച്ചാൽ കളത്തിലിറങ്ങാൻ കൂടുതൽ എംപിമാർ രംഗത്ത്. കെ സുധാകരനും, അടൂർപ്രകാശിനും പിന്നാലെ മത്സര സന്നദ്ധതയറിയിച്ച് എംകെ രാഘവനും, കൊടിക്കുന്നിലും, ഷാഫി പറമ്പിലും രംഗത്തെത്തി. ഇതോടെ കടുത്ത അതൃപ്തിയുമായി സംസ്ഥാന നേതൃത്വത്തിലെ ഭൂരിപക്ഷം നേതാക്കളും രംഗത്തെത്തി. എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന നിലപാട് തെരഞ്ഞെടുപ്പ് സമിതിയേയും അറിയിക്കും
08:35 AM (IST) Mar 11
പി കെ ശശി അനുകൂലിയായ നേതാവിനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കി പി എം ആർഷോ. എസ്എഫ്ഐ മുൻ മണ്ണാർക്കാട് ഏരിയാ സെക്രട്ടറി ഷാനിഫിന് എതിരെയാണ് ഭീഷണി. എറണാകുളത്തുള്ള ആളാണ്, തീർത്തു കളയും എന്ന് ഭീഷണി മുഴക്കിയെന്നാണ് ഷാനിഫിന്‍റെ പരാതി. പി കെ ശശിയെ ഒറ്റപ്പാലത്തും ഷൊർണൂരും മത്സരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ ആർഷോ അസഭ്യവർഷവും നടത്തി എന്നാണ് ആരോപണം. വാട്സാപ്പ് കോളിലാണ് ആർഷോ ഷാനിഫിനെ വിളിച്ചത്. എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയും നിലവിൽ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ ആർഷോ കഞ്ചാവ് ഉപയോഗിക്കുന്നതായി സൂചിപ്പിച്ച് പി കെ ശശി പരോക്ഷ വിമർശനം നടത്തിയിരുന്നു.
08:35 AM (IST) Mar 11
എൽപിജി ഉത്പാദനം കൂട്ടുമെന്ന് അറിയിച്ച് റിലയൻസ്. വാതക ലഭ്യതയ്ക്ക് അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്നും റിലയൻസ് അറിയിച്ചു. അതേസമയം, ഇന്ധന സർചാർജ്ജ് എയർ ഇന്ത്യ കൂട്ടിയത് എംപിമാർ ഇന്ന് പാർലമെൻറിൽ ഉന്നയിക്കും. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനാൽ രാജ്യത്ത് എൽപിജി ക്ഷാമം നേരിടുകയാണ്. അതിനിടെ, വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക ലഭ്യത കുറയുമെന്ന് സൂചിപ്പിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി രംഗത്തെത്തി.