Published : Aug 12, 2025, 08:16 AM ISTUpdated : Aug 12, 2025, 11:30 PM IST

വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ സുരേഷ് ഗോപി നാളെ തൃശൂരിലെത്തും

Summary

തൃശൂരിലെ വോട്ട് ക്രമക്കേടിൽ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. പൂങ്കുന്നം ശങ്കരങ്കുളങ്ങരയിലെ ഫ്ലാറ്റിൽ മാത്രം 79 പേരെ ക്രമരഹിതമായി പട്ടികയിൽ ഉൾപ്പെടുത്തി എന്ന് കോൺഗ്രസിന്റെ മുൻ കൗൺസിലർ വത്സല ബാബുരാജ് പറഞ്ഞു. തൊട്ടടുത്ത വാട്ടർ ലില്ലി ഫ്ലാറ്റിൽ 38 വോട്ടുകളും ചേർക്കപ്പെട്ടു. കോൺഗ്രസിന്റെ ബൂത്ത് ഏജന്‍റുമാർ ജില്ലാ കളക്ടറോട് പരാതി പറഞ്ഞതിനെ തുടർന്നാണ് ഈ വോട്ടുകൾ പോൾ ചെയ്യുന്നത് തടഞ്ഞത്. ഇക്കൂട്ടത്തിൽ ഒരാൾ മാത്രം വോട്ട് ചെയ്തു പോയെന്നും വത്സല ബാബുരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസവും വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന് കോൺ​ഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു.

Suresh Gopi

11:30 PM (IST) Aug 12

വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ സുരേഷ് ഗോപി നാളെ തൃശൂരിലെത്തും

രാവിലെ ഒൻപതരയോടെ വന്ദേഭാരത് ട്രെയിനിലാണ് എത്തുക

Read Full Story

11:17 PM (IST) Aug 12

ലഹരി വിൽപ്പന പൊലീസിൽ അറിയിച്ചു, സഹോദരങ്ങൾക്ക് നേരെ ആക്രമണം

സഹോദരങ്ങളായ സൽമാൻ, സുൽത്താൻ എന്നിവർക്ക് പരിക്കേറ്റു

Read Full Story

10:59 PM (IST) Aug 12

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിയുടെ മരണം, അസ്വാഭാവികതയുണ്ടെന്ന് ബന്ധുക്കൾ

നേമം സ്വദേശിയായ മഹേഷാണ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്

Read Full Story

10:30 PM (IST) Aug 12

ഡ്രൈവിങ് പരിശീലകരിൽ നിന്നും കൈക്കൂലി, രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് സസ്പെൻഷൻ

തൃശ്ശൂർ ആർടി ഓഫീസിലെ അനീഷ് കെ ജി, കൃഷ്ണകുമാർ എ പി എന്നിവരെയാണ് സസ്പൻഡ് ചെയ്തത്

Read Full Story

09:49 PM (IST) Aug 12

വോട്ടർ പട്ടിക ക്രമക്കേട് - രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺ​ഗ്രസ്, പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും

വ്യാഴാഴ്ച രാത്രി 8ന് മെഴുകുതിരി തെളിച്ച് എല്ലാ ജില്ലകളിലും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും

Read Full Story

08:38 PM (IST) Aug 12

സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കും; വീണ്ടും നിർദേശങ്ങൾ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി

സ്കൂൾ ബാഗുകളുടെ അമിത ഭാരം സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ട് എന്ന് മന്ത്രി

Read Full Story

08:23 PM (IST) Aug 12

ചടങ്ങുകൾക്കായ് സെമിത്തേരി തുറന്നിട്ടിരിക്കുകയാണ്, നടക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം; മൃതദേഹം വെച്ചുള്ള പ്രതിഷേധത്തില്‍ ഓർത്തഡോക്സ് സഭ

മലങ്കര സഭയുടെ 6 പള്ളികളിലെ കേസ് ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെ മനപ്പൂർവ്വം ചിലർ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണെന്ന് ഓർത്തഡോക്സ് സഭ

Read Full Story

07:53 PM (IST) Aug 12

വേദിയിൽ ആരോഗ്യമന്ത്രിയും മഞ്ചേരി നഗരസഭാ ചെയര്‍പേഴ്സനും തമ്മിൽ വാക്ക്പോര്; ചേരിതിരിഞ്ഞ് നേതാക്കളുടെ മറുപടി

മഞ്ചേരി ജനറൽ ആശുപത്രിയെ ചൊല്ലിയായിരുന്നു ഇരുവരും തമ്മിൽ രൂക്ഷമായ വാക്ക്പോര് നടന്നത്

Read Full Story

07:06 PM (IST) Aug 12

വിഭജന ഭീതി ദിനം - കേരളത്തിൽ നടപ്പാകില്ല, ഗവര്‍ണർക്കെതിരെ വിഡി സതീശൻ

സംസ്ഥാന സര്‍ക്കാര്‍ അഴകൊഴമ്പൻ സമീപനം സ്വീകരിക്കരുതെന്നും വിഡി സതീശൻ

Read Full Story

07:04 PM (IST) Aug 12

'സുരേഷ് ഗോപി തൃശൂര്‍ എടുത്തതല്ല, കട്ടതാണ്'; എംപിയുടെ ക്യാമ്പ് ഓഫീസിലേക്ക് സിപിഎം മാര്‍ച്ച്, നാടകീയ രംഗങ്ങൾ, കരി ഓയിൽ ഒഴിച്ച് പാര്‍ട്ടി പ്രവര്‍ത്തകൻ

കരി ഓയിൽ ഒഴിച്ചശേഷം ബോര്‍ഡിൽ ചെരുപ്പുമാല അണിയിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസെത്തി സിപിഎം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

Read Full Story

06:43 PM (IST) Aug 12

ശവസംസ്കാരത്തെ ചൊല്ലി തര്‍ക്കം, പള്ളിക്ക് മുന്നില്‍ മൃതശരീരം വെച്ച് പ്രതിഷേധം; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

സംഭവ സ്ഥലത്ത് കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്. നിലവില്‍ സംഘർഷാവസ്ഥ തുടരുകയാണ്

Read Full Story

06:14 PM (IST) Aug 12

വിഭാഗീയതയിൽ കുടുങ്ങി പത്തനംതിട്ട സിപിഐ ജില്ലാ നേതൃത്വം, സമ്മേളനത്തിന് മുമ്പുള്ള ബാനർ ജാഥ റദ്ദാക്കി പത്തനംതിട്ട - സമ്മേളനത്തിനു മുമ്പ് വിഭാഗീയതയിൽ കുടുങ്ങി പത്തനംതിട്ട സിപിഐ ജില്ലാ നേതൃത്വം. ജില്ലാ സമ്മേളനത്തിന് മുമ്പുള്ള ബാനർ ജാഥ റദ്ദാക്കിയിരിക്കുകയാണ്. പാർട്ടി ജില്ലാ സമ്മേളന നഗരിയിലേക്കുള്ള ബാനർ ജാഥയാണ് റദ്ദാക്കിയത്. മുൻ ജില്ലാ സെക്രട്ടറി സുകുമാരൻ പിള്ളയുടെ പുത്തൻപീടികയിലെ സ്മൃതികുടീരത്തിൽ നിന്നാണ് ജാഥ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ ജാഥ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുകുമാരപിള്ളയുടെ മകൻ സന്തോഷ് സംസ്ഥാന സെക്രട്ടറിക്ക് കത്ത് നൽകി. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ജാഥ റദ്ദ് ചെയ്തത്. വിഭാഗീയ പ്രശ്നങ്ങളെ തുടർന്നാണ് ജാഥ റദ്ദ് ചെയ്യാൻ കത്ത് നൽകിയത്. ആഗസ്റ്റ് 14ന് ജില്ലാ സമ്മേളനം നടക്കാന്‍ ദിവസങ്ങൾ മാത്രം ബാക്കിനില്‍ക്കെയാണ് വീണ്ടും ജില്ലയിൽ നടപടി.

വിഭാഗീയ പ്രശ്നങ്ങളെ തുടർന്നാണ് ജാഥ റദ്ദ് ചെയ്യാൻ കത്ത് നൽകിയത്

Read Full Story

05:59 PM (IST) Aug 12

വിഭജന ഭീതി ദിനം - പുതിയ സർക്കുലർ പുറത്തിറക്കി കേരള സർവകലാശാല ഡയറക്ടർ, തന്റെ അറിവോടെയല്ലെന്ന് വിസി

മുൻ സർക്കുലറിൽ നിന്ന് പിൻവാങ്ങിയാണ് ഡയറക്ടർ പുതിയ സർക്കുലർ പുറത്തിറക്കിയത്

Read Full Story

05:43 PM (IST) Aug 12

വോട്ടര്‍ പട്ടികയിലെ ക്രമക്കേട്, രാഹുല്‍ ഗാന്ധിക്ക് ഉപാധികളില്ലാതെ പിന്തുണ; സംയുക്ത പ്രസ്താവനയുമായി എഴുത്തുകാര്‍

നീതിക്ക് വേണ്ടി സമരം ചെയുന്നവരാണ് ചരിത്രത്തെ മുന്നോട്ട് നയിക്കുന്നതെന്ന് പ്രസ്താവന

Read Full Story

05:37 PM (IST) Aug 12

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം, കേസ് നേരിട്ട് വാദിച്ച് യോ​ഗേന്ദ്ര യാദവ്, വാദം നാളെയും തുടരും

മരിച്ചതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയ സ്ത്രീയെ കോടതിയിൽ യോ​ഗേന്ദ്ര യാദവ് നേരിട്ട് ഹാജരാക്കി

Read Full Story

05:26 PM (IST) Aug 12

തൃശൂര്‍ അരിസ്റ്റോ റോഡിന്‍റെ രണ്ടാം ഉദ്ഘാടനം; ആദ്യം ഡെപ്യൂട്ടി മേയര്‍ ഉദ്ഘാടനം ചെയ്ത റോഡ് മന്ത്രി ആര്‍ ബിന്ദു വീണ്ടും ഉദ്ഘാടനം ചെയ്തു

ഒന്നര കോടി രൂപ ചിലവിട്ട് കോര്‍പ്പറേഷന്‍ നേരിട്ടാണ് റോഡിന്‍റെ പണി പൂര്‍ത്തിയാക്കിയത്

Read Full Story

04:45 PM (IST) Aug 12

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് അമ്മ, മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത്

പൊലീസ് കേസെടുത്തിരിക്കുന്നത് ദുർബല വകുപ്പുകൾ മാത്രം ചുമത്തിയാണെന്നും കുടുംബം ആരോപിക്കുന്നു.

Read Full Story

04:34 PM (IST) Aug 12

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണു

ഇന്നലെ വൈകീട്ടായിരുന്നു അപകടം ഉണ്ടായത്

Read Full Story

03:48 PM (IST) Aug 12

തിമിം​ഗലങ്ങൾ ചത്തടിയുന്നത് പത്ത് മടങ്ങായി വർധിച്ചു, ഏറ്റവും കൂടുതല്‍ കേരളം, കർണാടക, ​ഗോവ തീരങ്ങളില്‍; സിഎംഎഫ്ആർഐ പഠനം

ബ്രൈഡ്സ് തിമിം​ഗലമാണ് കൂടുതലായി ചത്ത് തീരത്ത് അടിയുന്നത്. 2023ൽ മാത്രം ഒമ്പത് തിമിം​ഗലങ്ങളാണ് ചത്ത് അടിഞ്ഞത്

Read Full Story

03:47 PM (IST) Aug 12

കൈകൊണ്ട് ആംഗ്യം കാണിച്ചത് ഇഷ്ടപ്പെട്ടില്ല; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വളഞ്ഞിട്ട് ആക്രമിച്ചു, മര്‍ദന ദൃശ്യങ്ങള്‍ പുറത്ത്

സംഭവത്തിൽ മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു. സ്കൂൾ ആൻറി റാഗിങ് കമ്മിറ്റിയും മർദനമേറ്റ കുട്ടിയുടെ രക്ഷിതാവും പൊലീസിൽ പരാതി നൽകി

Read Full Story

03:30 PM (IST) Aug 12

'ആർഎസ്എസിന് സ്വാതന്ത്ര്യ ദിനത്തോട് ഒരു കാലത്തും അഭിനിവേശമില്ല, അവ‌ർ ശ്രമിക്കുന്നത് ഏതുരീതിയിലും അധികാരം നേടാന്‍'; ആര്‍ ബിന്ദു

ഗവർണറുടെ നിലപാട് അപലപനീയമാണ്. ആർഎസ്എസ് എല്ലാ കാലത്തും സാമ്രാജ്യത്വ ശക്തികളോട് വിനീത വിധേയരായി നില്‍ക്കുന്നവരാണ് 

Read Full Story

03:24 PM (IST) Aug 12

പകൽ തലസ്ഥാനത്തെ ലോഡ്ദുകളിൽ തങ്ങും, ഇരുട്ടിയാൽ ആയുധവുമായി പുറത്തിറങ്ങും, യുവാക്കളുടെ കഴുത്തിൽ കത്തിവെച്ച് കവര്‍ച്ച; ഗുണ്ടാ സംഘം പിടിയിൽ

കഴിഞ്ഞ ദിവസം രാത്രി രണ്ട് യുവാക്കളുടെ കഴുത്തിൽ കത്തിവച്ചാണ് അഞ്ചംഗ സംഘം കവർച്ച നടത്തിയത്. നിരവധി കേസുകളിൽ പ്രതികളായ ഗുണ്ടാ സംഘമാണ് കേസിൽ പിടിയിലായത്

Read Full Story

02:39 PM (IST) Aug 12

'കിട്ടാത്ത മുന്തിരി പുളിക്കും, സുനിൽ കുമാറിന് തോല്‍വിയില്‍ ഉണ്ടായ മാനസിക വിഭ്രാന്തി മാറിയില്ല'; വിമര്‍ശനവുമായി ബി ഗോപാലകൃഷ്ണൻ

ഇവരുടെ അസൂയക്ക് ബിജെപിയുടെ മറുപടി സുനിശ്ചിതമായ വിജയം മാത്രമാണ്. തൃശൂർ മാത്രമല്ല കേരളം മുഴുവൻ വിജയിക്കും എന്ന് ബി ഗോപാലകൃഷ്ണൻ

Read Full Story

02:33 PM (IST) Aug 12

ഇനിയും കണ്ടെത്താനുള്ളത് 9 സൈനികരടക്കം 43 പേരെ; ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി മഴ

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും പെട്ട് കാണാതായ 43 പേരെ കണ്ടെത്തുന്നതിൽ വില്ലനായി മഴ

Read Full Story

01:53 PM (IST) Aug 12

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; തലശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു, പ്രമോദിന്‍റേത് തന്നെയെന്ന് സ്ഥിരീകരണം

മൃതദേഹം തിരിച്ചറിഞ്ഞുവെന്നും പ്രമോദ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും ഇളയ സഹോദരി വാസന്തി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു

Read Full Story

01:17 PM (IST) Aug 12

വ്യാജ വോട്ട് ആരോപണം; സുരേഷ് ഗോപിക്കെതിരായ പരാതിയിൽ അന്വേഷണം, തൃശൂർ എസിപിക്ക് അന്വേഷണ ചുമതല

സുരേഷ് ഗോപിക്കെതിരെ കെപിസിസി രാഷ്ട്രീയ കാര്യാ സമിതി അംഗം ടിഎൻ പ്രതാപൻ ആണ് പരാതി നൽകിയത്.

 

Read Full Story

12:49 PM (IST) Aug 12

ക്ലിനിക്കിൽ ചികിത്സക്കെത്തിയ യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം; മുൻ ജില്ലാ മെഡിക്കൽ ഓഫീസര്‍ അറസ്റ്റിൽ

സർക്കാർ സർവീസിൽനിന്ന് വിരമിച്ച ശേഷം മുരുക്കുപുടയിൽ സ്വകാര്യ ക്ലിനിക്ക് നടത്തിവരികയായിരുന്നു ഡോ. പി എൻ രാഘവൻ ആണ് പിടിയിലായത്

Read Full Story

12:34 PM (IST) Aug 12

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; റമീസിന്റെ അച്ഛനെയും അമ്മയെയും ഉടൻ ചോദ്യം ചെയ്യും, അന്വേണത്തിന് പത്തംഗസംഘം രൂപീകരിച്ച് പൊലീസ്

കേസിൽ റമീസിന്റെ ഉപ്പയേയും ഉമ്മയേയും പ്രതി ചേർക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ഇരുവരെയും ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

Read Full Story

12:32 PM (IST) Aug 12

സുരേഷ് ​ഗോപിക്കെതിരെ പൊലീസിൽ പരാതി നൽകി ടിഎൻ പ്രതാപൻ; 'ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് തൃശൂരിലേക്ക് വോട്ട് മാറ്റിയത് നിയമവിരുദ്ധം'

തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗ്ഗത്തിലൂടെയാണ് തൃശൂർ നിയമസഭാ മണ്ഡലത്തിൽ വോട്ട് ചേർത്തതെന്ന് പരാതിയിൽ പറയുന്നു.

Read Full Story

12:28 PM (IST) Aug 12

വീട്ടിൽ നിന്ന് നോട്ടുകെട്ട് കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യും; മൂന്നംഗ സമിതി രൂപീകരിച്ച് സ്പീക്കര്‍

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് സ്പീക്കര്‍ ഇംപീച്ച്മെന്‍റ് നടപടികള്‍ക്കായി നിയോഗിച്ചത്

Read Full Story

12:12 PM (IST) Aug 12

ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി പി രാജീവ്; 'സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങൾ ഇടപെടാൻ അധികാരമില്ല'

സംസ്ഥാന ഗവർണർ രാജേന്ദ്ര ആർലേകറെ വിമർശിച്ച് വ്യവസായ മന്ത്രി പി രാജീവ്

Read Full Story

11:20 AM (IST) Aug 12

താത്കാലിക വൈസ് ചാൻസലർ നിയമനം; ഗവർണർക്കെതിരെ കേരളം സുപ്രീംകോടതിയിൽ, ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം

ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. താൽക്കാലിക വിസി നിയമനം ചട്ടവിരുദ്ധമാണെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

Read Full Story

10:13 AM (IST) Aug 12

കോഴിക്കോട് തടമ്പാട്ടുതാഴത്തെ സഹോദരിമാരുടെ കൊലപാതകം; തലശ്ശേരി പുല്ലായി പുഴയിൽ സഹോദരൻ്റെ മൃതദേഹം?, പൊലീസ് കണ്ണൂരിലേക്ക്

മൃതദേഹത്തിന്റെ ഫോട്ടോ ബന്ധുക്കൾ തിരിച്ചറിഞ്ഞുവെന്നും ഇനി മൃതദേഹം നേരിൽകണ്ട് തിരിച്ചറിയണമെന്നും പൊലീസ് അറിയിച്ചു

Read Full Story

09:59 AM (IST) Aug 12

'തൃശൂരിൽ അറുപതിനായിരത്തോളം കള്ളവോട്ട് ചേർത്തു, സുരേഷ് ഗോപി രാജിവെക്കണം'; തൃശൂര്‍ ലോക്സഭ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് വേണമെന്ന് വി ശിവന്‍കുട്ടി

തെരഞ്ഞെടുപ്പ് കമ്മീഷൻ തൃശൂരിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കൃത്യമായ വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

Read Full Story

More Trending News