റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്

തിരുവനന്തപുരം: റെയിൽവേ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുറാഞ്ചേരി പെട്രോൾ പമ്പിന് പിൻവശത്ത് റെയിൽവേ ട്രാക്കിലാണ് റെയിൽവേ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനായ പട്ടാമ്പി സ്വദേശി അരുണിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. റെയിൽവേ ട്രാക്കിന് അരികിലൂടെ നടന്നു പോകുമ്പോൾ ട്രെയിൻ തട്ടിയതാകാം എന്നാണ് നിഗമനം. റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. വടക്കാഞ്ചേരി എസ്ഐ പി വി പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred