മുട്ടത്തറയിൽ ഈ മാസം ആറിന് പുലർച്ചെയാണ് സംഭവം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാക്കൾക്ക് പൊലീസ് മർദനമേറ്റതായി പരാതി. കല്ലറ സ്വദേശികളായ ദിപിൻ, വിശാഖ് എന്നീ യുവാക്കൾക്കാണ് പൊലീസിന്റെ മർദനമേറ്റത്. മുട്ടത്തറയിൽ ഈ മാസം ആറിന് പുലർച്ചെയാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ തങ്ങളെ പൊലീസ് ക്രൂരമായി മർദിക്കുകയായിരുന്നെന്ന് യുവാക്കൾ പരാതിയിൽ പറയുന്നു. അഞ്ച് പൊലീസുകാർ ചേർന്നാണ് മർദിച്ചത്. ഒടുവിൽ, വാഹനാപകടമെന്ന് വരുത്തിതീർത്ത് പൊലീസ് തന്നെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതായും യുവാക്കൾ പറഞ്ഞു.

വാഹന പരിശോധിക്കുന്നതിനിടെ ബൈക്ക് നിർത്താതെ പോയതിനാണ് പൊലീസ് ഉദ്യോ​ഗസ്ഥർ മർദിച്ചത്. ബൈക്ക് നിർത്താഞ്ഞപ്പോൾ ആദ്യം പൊലീസ് പിന്നിൽ നിന്നും ലാത്തി എറിഞ്ഞു. പിന്നീട്, പിന്നാലെ വന്ന് ബൈക്ക് ഇടിച്ചുവീഴ്ത്തുകയും ചെയ്യുകയായിരുന്നുവെന്ന് യുവാക്കൾ പരാതിയിൽ പറയുന്നു. അഞ്ച് പൊലീസുകാർ ചേർന്നാണ് മർദിച്ചത്. സംഭവത്തിൽ ദിപിൻ, വിശാഖ് എന്നിവർക്ക് പരിക്കേറ്റു. ദിപിൻ എന്നയാളുടെ തലയ്ക്കാണ് ​പരിക്ക്. വാഹനാപകടമെന്ന് വരുത്തിതീർത്ത് പൊലീസ് തന്നെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതായും യുവാക്കൾ പറയുന്നു. സംഭവത്തിൽ യുവാക്കളുടെ കുടുംബം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.