വിഭാഗീയ പ്രശ്നങ്ങളെ തുടർന്നാണ് ജാഥ റദ്ദ് ചെയ്യാൻ കത്ത് നൽകിയത്

പത്തനംതിട്ട: സമ്മേളനത്തിനു മുമ്പ് വിഭാഗീയതയിൽ കുടുങ്ങി പത്തനംതിട്ട സിപിഐ ജില്ലാ നേതൃത്വം. ജില്ലാ സമ്മേളനത്തിന് മുമ്പുള്ള ബാനർ ജാഥ റദ്ദാക്കിയിരിക്കുകയാണ്. പാർട്ടി ജില്ലാ സമ്മേളന നഗരിയിലേക്കുള്ള ബാനർ ജാഥയാണ് റദ്ദാക്കിയത്. മുൻ ജില്ലാ സെക്രട്ടറി സുകുമാരൻ പിള്ളയുടെ പുത്തൻപീടികയിലെ സ്മൃതികുടീരത്തിൽ നിന്നാണ് ജാഥ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ ജാഥ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുകുമാരപിള്ളയുടെ മകൻ സന്തോഷ് സംസ്ഥാന സെക്രട്ടറിക്ക് കത്ത് നൽകി.

ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ജാഥ റദ്ദ് ചെയ്തത്. വിഭാഗീയ പ്രശ്നങ്ങളെ തുടർന്നാണ് ജാഥ റദ്ദ് ചെയ്യാൻ കത്ത് നൽകിയത്. ആഗസ്റ്റ് 14ന് ജില്ലാ സമ്മേളനം നടക്കാന്‍ ദിവസങ്ങൾ മാത്രം ബാക്കിനില്‍ക്കെയാണ് വീണ്ടും ജില്ലയിൽ നടപടി.

YouTube video player