സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

10:47 PM (IST) Jun 14
ഇസ്രയേൽ ആക്രമണം നടന്നശേഷം ആദ്യമായിട്ടാണ് ഇറാന്‍റെ ഓയിൽ ഫീൽഡിൽ ആക്രമണം നടന്നതായുള്ള വിവരം പുറത്തുവരുന്നത്
10:06 PM (IST) Jun 14
തോളൂർ സ്വദേശി അപർണയെ ആണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
09:39 PM (IST) Jun 14
വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള ചര്‍ച്ചയിൽ ഇക്കാര്യം അറിയിച്ചെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയദ് അബ്ബാസ് അരാഗ്ച്ചി അറിയിച്ചു
09:15 PM (IST) Jun 14
ഇസ്രയേലിന്റെ ഇറാൻ ആക്രമണം പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായി. അമേരിക്ക-ഇറാൻ ചർച്ചയും യുഎൻ സമ്മേളനവും ഇതോടെ അനിശ്ചിതത്വത്തിലായി
08:48 PM (IST) Jun 14
യൂറോപ്യൻ യൂണിയൻ വിദേശകാര്യ നയമേധാവി കാജ കല്ലാസ് ഇറാനിയൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു
08:26 PM (IST) Jun 14
കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു.
08:17 PM (IST) Jun 14
ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്
07:17 PM (IST) Jun 14
അത്ഭുതകരമായി രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരൻ മൂന്നുദിവസത്തിനുള്ളിൽ ആശുപത്രി വിടും.
06:38 PM (IST) Jun 14
കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ നാളെ രാവിലെ 8.45ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും.
06:25 PM (IST) Jun 14
തിങ്കളാഴ്ച മുതൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ കണ്ടെയ്നറുകള്‍ അടിയാൻ സാധ്യതയുണ്ടെന്നും തീരപ്രദേശങ്ങളിലുള്ളവര്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി
05:52 PM (IST) Jun 14
എംവി ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശിഹാബ് പൂക്കോട്ടൂർ പ്രതികരിച്ചു.
05:52 PM (IST) Jun 14
പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അടച്ച 48 കേന്ദ്രങ്ങളിൽ ചിലതാണ് തുറന്നത്
05:24 PM (IST) Jun 14
പഹൽഗാം ഭീകരാക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സയ്ദ് ആദിൽ ഹുസൈൻ ഷാ കൊല്ലപ്പെട്ടത്.
05:21 PM (IST) Jun 14
കാട്ടാന ആക്രമണം ഉണ്ടായെന്ന് അറിഞ്ഞ് സ്ഥലത്ത് എത്തിയത് മുതൽ സംശയമുണ്ടായിരുന്നുവെന്ന് കോട്ടയം ഡിഎഫ്ഒ കോട്ടയം ഡിഎഫ്ഒ എൻ രാജേഷ് പറഞ്ഞു
05:10 PM (IST) Jun 14
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷത്തിനും കേന്ദ്രത്തിനും എതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
05:09 PM (IST) Jun 14
സസ്പെൻഷനിലായതിന് പിന്നാലെയാണ് ഇരുവരും ഒളിവിൽ പോയത്.
04:42 PM (IST) Jun 14
ദീര്‍ഘദൂര സര്‍വീസുകളിൽ പരിശോധന നീളാനുള്ള സാഹചര്യത്തിൽ യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കുകയോ റീ ഷെഡ്യൂള്‍ ഓപ്ഷൻ തെരഞ്ഞെടുക്കുകയോ ചെയ്യാമെന്നും എയര്‍ ഇന്ത്യ അറിയിച്ചു
04:15 PM (IST) Jun 14
4 ലക്ഷം രൂപയും ഇവരിൽ നിന്ന് തട്ടിയെടുത്തെന്നാണ് പരാതി.
02:59 PM (IST) Jun 14
റസിഡൻഷൽ സ്കൂളുകൾക്കും റസിഡൻഷൽ കോളേജുകൾക്കും അവധി ബാധകമല്ല.
02:31 PM (IST) Jun 14
ആ വേദന എത്രയെന്ന് നന്നായറിയാം. അപകടം നടന്നയുടൻ സ്ഥലത്തെത്തി.
02:02 PM (IST) Jun 14
നീറ്റ് യുജി പരീക്ഷയെഴുതിയ മലയാളികളിൽ ദീപ്‌ന ഡി.ബിക്ക് ഒന്നാം റാങ്ക്
01:53 PM (IST) Jun 14
ഗാസ വെടിനിർത്തലിൽ യുഎൻ വോട്ടിങിൽ നിന്ന് വിട്ടുനിന്ന തീരുമാനത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി
01:10 PM (IST) Jun 14
കോഴിക്കോട് തിരുവമ്പാടിയിൽ മുസ്ലിം ലീഗിൻ്റെ പോഷക സംഘടനയായ കെഎംസിസിയുടെ പരിപാടിയിൽ പിവി അൻവർ പങ്കെടുക്കും
12:49 PM (IST) Jun 14
വിമാന സർവീസുകളുടെ റൂട്ട് മാറ്റേണ്ടി വരുമെന്നും വിമാനം വൈകുമെന്നും വിമാനക്കമ്പനികളുടെ മുന്നറിയിപ്പ്
12:09 PM (IST) Jun 14
സംസ്ഥാനത്തെ സ്‌കൂൾ സമയമാറ്റത്തിൽ പ്രതിപക്ഷ പാർട്ടികൾ ശക്തമായ നിലപാടെടുക്കാത്തതിൽ വിമർശിച്ച് സമസ്ത
11:50 AM (IST) Jun 14
പണം അടങ്ങിയ ബാഗ് വഴിയിൽ വലിച്ചെറിഞ്ഞു എന്നാണ് പ്രതി ഷിബിൻ ലാല്‍ പൊലീസിന് നല്‍കിയ മൊഴി. ബാഗിൽ ഒരു ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നൊള്ളൂ എന്നാണ് പ്രതി പറയുന്നത്.
11:35 AM (IST) Jun 14
പിടികൂടിയത് മ്ലാവിറച്ചിയല്ലെന്ന് സ്ഥിരീകരിച്ചതോടെ 35 ദിവസമായി ജയിലിൽ കഴിഞ്ഞിരുന്ന പ്രതികൾക്ക് ജാമ്യം
11:05 AM (IST) Jun 14
നിലമ്പൂരിലെ പെട്ടി വിവാദത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഇടതുമുന്നണി
10:43 AM (IST) Jun 14
ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും കോൺഗ്രസിലെ ന്യൂജൻ ആണെന്നും ഭീഷണിയെ രാഷ്ട്രീയമായി കാണേണ്ടെന്നും സിപിഎം
10:27 AM (IST) Jun 14
പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. പന്തീരങ്കാവ് എടക്കുറ്റിപ്പുറത്ത് ദിൽഷാദാണ് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടത്.
09:59 AM (IST) Jun 14
അരീക്കര സ്വദേശി അസ്ലം ആണ് പിടിയിലായത്. സിസിടിവിയുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
09:26 AM (IST) Jun 14
പൊലീസ് നടപടി ഏകപക്ഷീയമെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മാധ്യമങ്ങളോട് പ്രതികരിച്ചു.
08:53 AM (IST) Jun 14
കോഴിക്കോട് കൺട്രോൾ റൂമിലെ ഡ്രൈവർമാരായിരുന്ന കെ ഷൈജിത്ത്, കെ സനിത് എന്നിവർക്കെതിരെയാണ് ലുക്കൗട്ട് സർക്കുലർ ഇറക്കുക.
08:30 AM (IST) Jun 14
രാജ്യത്തെ വേദനയിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം തുടരുന്നു. ഇതുവരെ 200 പേർ സാമ്പിൾ നൽകി. അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ സഹോദരൻ രതീഷ് ഉടൻ അഹമ്മദാബാദിലെത്തി.
08:27 AM (IST) Jun 14
നിലമ്പൂരിൽ ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്. ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്പൂർ വടപുറത്തായിരുന്നു വാഹന പരിശോധന. വാഹനത്തിൽ നിന്ന് പെട്ടി താഴെയിറക്കി പരിശോധിച്ചു. പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു.
08:22 AM (IST) Jun 14
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.