തോളൂർ സ്വദേശി അപർണയെ ആണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്യവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തോളൂർ സ്വദേശി അപർണയെ ആണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

വെള്ളിയാഴ്ച്ച രാത്രി അപർണ മുറി തുറക്കാത്തതിനെത്തുടർന്ന് സംശയം തോന്നിയ ഭർതൃവീട്ടുകാർ വാതിൽ ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എൻജിനീയറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ വർഷമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ആര്യനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.

പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അപര്‍ണയുടെ ഫോണിലെ വിവരങ്ങളടക്കം പൊലീസ് പരിശോധിക്കും. ജീവനൊടുക്കാനുണ്ടായ കാരണമടക്കം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)