ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്

കൊച്ചി: കാലടി ശ്രീമൂലനഗരം വെള്ളാരപ്പള്ളിയിൽ സ്കോർപിയോയും സ്കൂട്ടർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ തിരുനാരായണപുരം സ്വദേശി രമേശൻ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്. രമേശനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു രമേശൻ. മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

YouTube video player