തിങ്കളാഴ്ച മുതൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ കണ്ടെയ്നറുകള്‍ അടിയാൻ സാധ്യതയുണ്ടെന്നും തീരപ്രദേശങ്ങളിലുള്ളവര്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി

തിരുവനന്തപുരം: കേരള തീരത്തിന് സമീപത്തുവെച്ച് തീപിടിച്ച സിംഗപ്പൂരിന്‍റെ വാൻ ഹായ് 503 കപ്പലിൽ നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്‌നറുകൾ കേരള തീരത്ത് അടിയാൻ സാധ്യത. തിങ്കളാഴ്ച മുതൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ കണ്ടെയ്നറുകള്‍ അടിയാൻ സാധ്യതയുണ്ടെന്നും തീരപ്രദേശങ്ങളിലുള്ളവര്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

 ജൂണ്‍ 16, ജൂണ്‍ 18 തീയതികള്‍ മുതൽ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാൻ സാധ്യതയുള്ളതായി കോസ്റ്റ് ഗാർഡിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ കപ്പലിൽ നിന്ന് വീണതെന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടൽ തീരത്ത് കണ്ടാൽ സ്പർശിക്കാൻ പാടുള്ളതല്ല.

 വസ്തൂക്കളിൽ നിന്ന് 200 മീറ്റർ എങ്കിലും അകലം പാലിച്ച് മാത്രം നിൽക്കണം. ഇത്തരം വസ്തുക്കൾ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ 112 ൽ വിളിച്ച് വസ്തു കണ്ടെത്തിയ സ്ഥലം എവിടെയാണെന്ന വിവരം അറിയിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

YouTube video player