Published : Feb 16, 2026, 05:31 AM ISTUpdated : Feb 16, 2026, 11:46 PM IST

Malayalam News Live: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ എത്തും! ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ആദ്യം തന്നെ പ്രഖ്യാപിച്ചു; 'ഈ മാസം 25 ന് മോദി ഇസ്രയേലിലെത്തും'

Summary

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കൂടുതൽ പ്രതികളെ ചോദ്യംചെയ്യാൻ ഇഡി. ഇടനിലക്കാരൻ കൽപേഷും ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയും ഇന്ന് കൊച്ചി ഓഫീസിൽ ഹാജരായേക്കും. നടൻ ജയറാമിനും അടുത്ത ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.

modi netanyahu

11:46 PM (IST) Feb 16

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ എത്തും! ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ആദ്യം തന്നെ പ്രഖ്യാപിച്ചു; 'ഈ മാസം 25 ന് മോദി ഇസ്രയേലിലെത്തും'

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25, 26 തീയതികളിൽ ഇസ്രായേലിൽ ഔദ്യോഗിക സന്ദർശനം നടത്തും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്, സന്ദർശനത്തിൽ മോദി ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യും

Read Full Story

10:48 PM (IST) Feb 16

'ആർഎസ്എസ് നേതാവിന്‍റെ മുണ്ട് വലിച്ചൂരാൻ ശ്രമം', മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പൊലീസ് അതിക്രമമെന്ന് പരാതി; പന്തളത്ത് സംഘർഷം

മുഖ്യമന്ത്രി പിണറായിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പന്തളത്ത് പൊലീസും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കരിങ്കൊടി പ്രതിഷേധം തടയാനുള്ള പരിശോധനക്കിടെ ആർഎസ്എസ് നേതാവിന്‍റെ മുണ്ട് വലിച്ചൂരാൻ പൊലീസ് ശ്രമിച്ചെന്നാരോപിച്ച് പ്രവർത്തകർ റോഡ് ഉപരോധിച്ചു

Read Full Story

09:44 PM (IST) Feb 16

നീതി? 2017 ഫെബ്രുവരി 17 - 2026 ഫെബ്രുവരി 17, നടി ആക്രമിക്കപ്പെട്ടിട്ട് 9 വർഷം; #അവൾക്കൊപ്പം ക്യാമ്പെയിൻ സജീവമാക്കി വുമൺ കളക്ടീവ്

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടിട്ട് ഒമ്പത് വർഷമാകുമ്പോൾ അവൾക്കൊപ്പം ക്യാമ്പെയിൻ സജീവമാക്കുന്നു. ഒമ്പത് വർഷങ്ങൾക്കിപ്പുറവും നീതി പൂർണ്ണമായി ലഭിച്ചോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട്, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ പരിപാടി സംഘടിപ്പിക്കും

Read Full Story

09:01 PM (IST) Feb 16

ആഹാ അന്തസ്! സ്വരാജ് ട്രോഫി തിളക്കത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ, ഏറ്റവും മികച്ച കോർപ്പറേഷൻ; മികച്ച ജില്ലാ പഞ്ചായത്ത് കൊല്ലം, നഗരസഭ ഗുരുവായൂർ

2024-25 വർഷത്തെ സ്വരാജ് ട്രോഫി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ മികച്ച കോർപ്പറേഷനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, കൊല്ലം മികച്ച ജില്ലാ പഞ്ചായത്തായും ഗുരുവായൂർ മികച്ച നഗരസഭയായും തിളങ്ങി

Read Full Story

08:41 PM (IST) Feb 16

ശബരിമല യുവതി പ്രവേശന കേസ്, നിർണായക റോളിൽ മലയാളി, അമിക്കസ് ക്യൂറി! അഭിഭാഷകൻ കെ പരമേശ്വറിനെ അറിയാം

ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി മുതിർന്ന അഭിഭാഷകൻ കെ പരമേശ്വറിനെ നിയമിച്ചു. എറണാകുളം സ്വദേശിയായ പരമേശ്വറിൻ്റെ നിയമ രംഗത്തെ കരിയർ, വിദ്യാഭ്യാസം, അദ്ദേഹം ഭാഗമായ മറ്റ് പ്രധാന കേസുകൾ എന്നിവയെക്കുറിച്ച് വിശദമായി അറിയാം

Read Full Story

07:25 PM (IST) Feb 16

ആലിൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; 'കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് പേര് നൽകും'

മസ്തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ചെയ്ത 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തി. കോഴിക്കോട് പുതുതായി സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു

Read Full Story

07:14 PM (IST) Feb 16

സിബിഎസ്ഇ ബോർഡ് പരീക്ഷ നാളെ തുടങ്ങും; ചോദ്യപേപ്പർ ചോർന്നെന്ന വ്യാജ പ്രചാരണം, കടുത്ത നടപടിയെന്ന് ബോർഡ്

വിദ്യാർത്ഥികൾക്കിടയിൽ ആശങ്കയുണ്ടാക്കാനുള്ള ശ്രമമാണെന്നും ഇത്തരം പ്രചാരണങ്ങൾക്കെതിരെ പരാതി നൽകുമെന്നും ബോർഡ് വ്യക്തമാക്കി.

Read Full Story

06:39 PM (IST) Feb 16

'പറയുന്നത് ശ്രദ്ധിക്കാൻ പാടില്ലെന്ന മട്ടാണോ നിങ്ങൾക്ക്, അതാണോ ചെണ്ടയെടുത്ത് കൊട്ടിക്കൊണ്ടിരിക്കുന്നത്'? പ്രസംഗത്തിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി

കെഎസ്ടിഎ സംസ്ഥാന സമ്മേളന വേദിയിൽ പ്രസംഗിക്കുന്നതിനിടെ ചെണ്ടമേളം ഉയർന്നതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകർക്കെതിരെ ക്ഷുഭിതനായി. ഗൗരവമായ കാര്യങ്ങൾ സംസാരിക്കുമ്പോൾ തടസ്സമുണ്ടാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു

Read Full Story

06:28 PM (IST) Feb 16

മരുതോങ്കര അംബേദ്കർ റസിഡൻസ് സ്കൂളിൽ ഭക്ഷ്യവിഷ ബാധ; രാത്രി ഭക്ഷണം കഴിച്ച 31 കുട്ടികൾക്ക് വയറുവേദനയും ഛർദിയും

വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ സ്കൂളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

Read Full Story

05:45 PM (IST) Feb 16

പ്രേം കുമാറിനെ മാറ്റിയതിൽ ഏഷ്യാനെറ്റ് ന്യൂസിനോട് സജി ചെറിയാന്‍റെ വെളിപ്പെടുത്തൽ; കാലാവധി പൂർത്തിയായി, മാറ്റം അറിയിച്ചില്ലെന്ന വാദം തെറ്റെന്നും മന്ത്രി

ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും നടൻ പ്രേം കുമാറിനെ മാറ്റിയത് കാലാവധി പൂർത്തിയായതിനാലാണെന്ന് മന്ത്രി സജി ചെറിയാൻ വെളിപ്പെടുത്തി. അറിയിക്കാതെയാണ് മാറ്റിയതെന്ന പ്രേം കുമാറിൻ്റെ വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു

Read Full Story

05:15 PM (IST) Feb 16

'കെസി ഗുണ്ട, തരൂർ ഓന്ത്', പിണറായി തുടരും എന്ന് പറഞ്ഞത് വെറുതേയല്ല, സർക്കാരിന്‍റെ ഭരണനേട്ടങ്ങൾ കേട്ടറിഞ്ഞ ശേഷമെന്നും മണിശങ്കർ അയ്യർ

പിണറായി വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി മണിശങ്കർ അയ്യർ. സർക്കാരിന്റെ ഭരണനേട്ടങ്ങൾ കേട്ടറിഞ്ഞാണ് അങ്ങനെയൊരു അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. തരൂരിനെ ഓന്തെന്നും കെ സി വേണുഗോപാലിനെ ഗുണ്ടയെന്നും വിശേഷിപ്പിച്ചു

Read Full Story

05:15 PM (IST) Feb 16

ഹംപി കൂട്ടബലാത്സം​ഗ കേസ് - 3 പ്രതികൾക്ക് വധശിക്ഷ വിധിച്ച് ​ഗം​ഗാവതി കോടതി, വിദേശവനിതയടക്കം 2 പേരെ ബലാത്സം​ഗം ചെയ്തു

2025 മാർച്ചിലായിരുന്നു സംഭവം. ശിക്ഷിച്ചത് രാജ്യാന്തരതലത്തിൽ പ്രതിഷേധം ഉയർന്ന സംഭവത്തിൽ അമേരിക്കൻ ടൂറിസ്റ്റിനെ പ്രതികൾ കനാലിലേക്ക് തള്ളിയിടുകയായിരുന്നു. അടുത്ത ദിവസമാണ് തുംഗഭദ്ര കനാലിൽ നിന്ന് മൃതദേഹം ലഭിച്ചത്.

 

Read Full Story

04:41 PM (IST) Feb 16

അസമിൽ രാജിനാടകം, രാജിവെച്ച് ബിജെപിയിലേക്ക് പോയ കോൺ​ഗ്രസ് നേതാവ് ഭുപൻ ബോറ 2 മണിക്കൂറിൽ പാർട്ടിയിലേക്ക് തിരിച്ചെത്തി

മുൻ എംഎൽഎ കൂടിയായ ഭൂപെൻ ബോറ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയ്ക്ക് രാജിക്കത്ത് നൽകുകയായിരുന്നു

Read Full Story

04:18 PM (IST) Feb 16

കണ്ടെത്തിയത് ഇന്നലെ വൈകിട്ട് ചായ്പിന്റെ നിലം പൊളിക്കുന്നതിനിടെ, ആൾതാമസമുണ്ടായിരുന്നത് 3 വർഷം മുമ്പ്, അസ്ഥികൂടത്തെക്കുറിച്ച് അന്വേഷണമാരംഭിച്ച് പൊലീസ്

എരുമപ്പെട്ടി നെല്ലിക്കുന്നിൽ പാടശേഖരത്തിന് സമീപമുള്ള ആൾതാമസമില്ലാത്ത വീടിന്റെ പിറകിലെ ചായിപ്പിലാണ് കുഴിച്ചിട്ട നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. തുണികളുടെയും പായയുടെയും അവശിഷ്ടങ്ങളും അസ്ഥികൂടത്തിനൊപ്പം ഉണ്ടായിരുന്നു.

Read Full Story

03:55 PM (IST) Feb 16

നടൻ പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

നാളെ വൈകിട്ട് കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പ്രേംകുമാർ പങ്കെടുക്കും. പ്രേംകുമാർ പങ്കെടുക്കുമെന്ന് ഉറപ്പ് പറഞ്ഞതായി സംസ്കാരസാഹിതി ഭാരവാഹികൾ അറിയിച്ചു.

Read Full Story

02:55 PM (IST) Feb 16

'നിലവിലെ ഫണ്ടിൽ കരാർ നിയമനമേ സാധ്യമാകൂ'; സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ സ്ഥിരപ്പെടുത്തലിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ

നിലവിൽ കേന്ദ്രം നൽകുന്ന ഫണ്ടിൻ്റെ അടിസ്ഥാനത്തിൽ കരാർ നിയമനമേ സാധ്യമാകൂവെന്ന് വ്യക്തമാക്കിയ സംസ്ഥാനം കേന്ദ്ര സർക്കാരിൽ നിന്ന് പല ഫണ്ടുകളും ലഭിക്കാനുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Read Full Story

02:37 PM (IST) Feb 16

'വരാതെ എവിടെ പോകാൻ ? വന്നാല്‍ അതിന്‍റെ മഹത്വം എനിക്ക്'; എയിംസ് വരുമെന്ന് ഉറപ്പിച്ച് സുരേഷ് ഗോപി

തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ പുറത്തുവന്ന റിപ്പോർട്ട് പൂർണമല്ലെന്ന് സുരേഷ് ഗോപി

Read Full Story

01:51 PM (IST) Feb 16

ശബരിമല യുവതി പ്രവേശനം - 'നിലപാട് അറിയിക്കാൻ ഇനിയും സമയമുണ്ട്, 'യേസ് ഓർ നോ' പറയേണ്ട സാഹചര്യമല്ല'; പി. രാജീവ്

വിശ്വാസവും സാമൂഹിക പരിഷ്കരണവും ഒപ്പം പോകണം. ഇതേ നിലപാട് സർക്കാർ സത്യവാങ്മൂലത്തിലുള്ളതെന്നും പി രാജീവ് പറഞ്ഞു.

Read Full Story

01:31 PM (IST) Feb 16

സൂരജ് ലാമയുടെ മരണം - എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി സർക്കാർ

മരണത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് കഴിഞ്ഞ തവണ കോടതി നിർദേശിച്ചിരുന്നു. ഒക്ടോബർ അഞ്ചിന് വെളുപ്പിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ലാമയെ നവംബർ 30നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Full Story

01:28 PM (IST) Feb 16

മാറ്റി പറഞ്ഞ് മൊയ്തീൻ, എംവി ഗോവിന്ദന് പെൻഷൻതുക നൽകിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് വിശദീകരണം; 'പണം നൽകിയത് പാർട്ടിയോട് കൂറുള്ളത് കൊണ്ട്'

എംവി ​ഗോവിന്ദന് പണം നൽകിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് തിരുത്തിപ്പറഞ്ഞ് വയോധികൻ. പാർട്ടിയോട് വലിയ കൂറ് ഉള്ളത് കൊണ്ടാണ് പെൻഷൻ തുക നൽകിയതെന്ന് മൊയ്തീൻ പറഞ്ഞു

Read Full Story

01:09 PM (IST) Feb 16

ശബരിമല യുവതി പ്രവേശനം - 'സർക്കാർ തിരുത്തേണ്ടത് തിരുത്തണം, കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല' - വെള്ളാപ്പള്ളി നടേശൻ

സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല. പോകരുതേ എന്ന് അപേക്ഷിക്കുന്നു എന്നാണ് ഞാൻ പറഞ്ഞത്. കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Read Full Story

12:18 PM (IST) Feb 16

തീ തുപ്പം, ഭീകര മുഖം! അടിമുടി രൂപമാറ്റം, കൊല്ലത്ത് എൻജിനീയറിങ് കോളേജില്‍ ഓട്ടോ ഷോ; വാഹനങ്ങൾ എംവിഡി പിടിച്ചെടുക്കും

വിവാഹ ചടങ്ങിൽ ഭീതി പരത്തി തീ തുപ്പിയ കാറിന്‍റെ പ്രദർശനത്തിന് പിന്നാലെ എൻജിനീയറിങ് കോളേജിലും തീ തുപ്പി കാറുകൾ. ചവറ എംഎസ്എൻ കോളേജിൽ നടന്ന ഓട്ടോ ഷോയിലാണ് തീ തുപ്പുന്ന വാഹനങ്ങൾ എത്തിച്ചത്

Read Full Story

11:37 AM (IST) Feb 16

ശിവരാത്രി എതിരേല്‍പ് ഘോഷയാത്രയ്ക്ക് ജമാഅത്ത് കമ്മിറ്റിയുടെ വരവേൽപ്, മാന്നാറിന്‍റെ മതമൈത്രിക്ക് മാതൃക

മേജർ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിൽ 11 ദിവസമായി നടന്നുവന്ന ശിവരാത്രി മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് നടന്ന എതിരേല്‍പ് ഘോഷയാത്രയ്ക്ക് മാന്നാർ മുസ്ലിം ജമാഅത്ത് കമ്മിറ്റി വരവേല്‍പ്പ് നല്‍കി

Read Full Story

11:28 AM (IST) Feb 16

ശബരിമല യുവതീപ്രവേശനം - വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും; മാർച്ച് 14ന് മുമ്പ് എല്ലാ കക്ഷികളും നിലപാട് എഴുതി നൽകാൻ കോടതി നിർദേശം

ശബരിമലയിലെ യുവതീപ്രവേശന ഹർജികളിലെ  വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും. ഹർജിക്കാർക്ക് മൂന്ന് ദിവസം വാദിക്കാം. പുന:പരിശോധനയെ എതിർക്കുന്നവർക്ക് ഏപ്രിൽ 14 മുതൽ 17 വരെയും വാദിക്കാം.

Read Full Story

11:13 AM (IST) Feb 16

ശബരിമലയിലെ യുവതീപ്രവേശനം - ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാം, ഒമ്പതം​ഗ ബെഞ്ചിന് നേതൃത്വം നൽകുക ചീഫ് ജസ്റ്റിസ്

ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാമെന്ന് സുപ്രീംകോടതി. ഒമ്പതം​ഗ ബെഞ്ചിന് നേതൃത്വം നൽകുന്നത് ചീഫ് ജസ്റ്റിസ് ആയിരിക്കും.

Read Full Story

10:56 AM (IST) Feb 16

ചോദ്യം ചെയ്യലിന് ഹാജരായി രാഹുല്‍, അഗസ്ത്യ ഗസ്റ്റ് ഹൗസില്‍ 4 മണിവരെ ചോദ്യം ചെയ്യൽ; നടപടി ആദ്യ ബലാത്സംഗ കേസില്‍

ആദ്യ ബലാത്സംഗ കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി. പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യൽ. വൈകിട്ട് 4 മണി വരെ രാഹുലിനെ ചോദ്യം ചെയ്യും

Read Full Story

10:56 AM (IST) Feb 16

പിആർ പാളി, `എം വി ​ഗോവിന്ദന് കൊടുത്തത് പെന്‍ഷന്‍ പണമല്ല'; വീഡിയോ എടുക്കാൻ വേണ്ടി തന്നതെന്ന് മൊയ്തീൻ

എംവി ​ഗോവിന്ദന് വയോധികൻ പണം നൽകുന്നത് വ്യാജ പിആർ ദൃശ്യങ്ങൾ. പെൻഷൻ പണം നൽകിയതല്ലെന്നും ചിലർ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നൽകിച്ച് വീഡിയോ എടുത്തതാണെന്നും മൊയ്ദീൻ പറഞ്ഞു.

Read Full Story

10:19 AM (IST) Feb 16

പിണറായി വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പരാമർശം - കോൺ​ഗ്രസ് പാർട്ടിയിലില്ലാത്ത മണി ശങ്കർ അയ്യരുടെ വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല; പ്രസ്താവന തിരുത്താതെ മണി ശങ്കർ അയ്യർ

പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവന തള്ളി രമേശ് ചെന്നിത്തല. മണി ശങ്കർ അയ്യർ കോൺ​ഗ്രസിലില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Full Story

10:18 AM (IST) Feb 16

ക്ലീനിങ് സ്റ്റാഫ് ചപ്പുചവറുകൾ കത്തിക്കുന്നതിനിടയിൽ തീപടർന്നു, പാങ്ങോട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വണ്ടികൾക്ക് തീപിടിച്ചു

പാങ്ങോട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വണ്ടികൾക്ക് തീപിടിച്ചു. രാവിലെ 8.15 ഓടെ യാണ് സംഭവം. ബൈക്കുകൾ, ഓട്ടോ കൾ എന്നി വാഹനങ്ങൾക്കാണ് തീപിടിച്ചത്

Read Full Story

09:21 AM (IST) Feb 16

ഗർഭ ശുശ്രൂഷയുടെ ഭാഗമായി കുത്തിവെപ്പ് എടുത്ത യുവതിയുടെ കാലുകളിൽ പഴുപ്പ്; നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സ പിഴവെന്ന് ആരോപണം

നെടുമങ്ങാട് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിനെതിരെ വീണ്ടും ചികിത്സാ പിഴവ് എന്ന് ആരോപണം. ഗർഭ ശുശ്രൂഷയുടെ ഭാഗമായി കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് യുവതിയുടെ കാലുകളിൽ പഴുപ്പ് ഉണ്ടായെന്നാണ് പരാതി.

Read Full Story

09:19 AM (IST) Feb 16

ചിന്നു പാപ്പുവിന്‍റെ സുഹൃത്ത് സന്ദേശിന്‍റെ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്, തൂങ്ങി മരണമെന്ന് സ്ഥിരീകരണം

കാസർകോട് മന്നിപ്പാടിയിലെ സന്ദേശിന്‍റേത് തൂങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്ത വ്ളോഗർ ചിന്നു പാപ്പു എന്ന രേഷ്മയുടെ സുഹൃത്തായിരുന്നു സന്ദേശ്

Read Full Story

08:51 AM (IST) Feb 16

ആനക്കൊമ്പ് സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ വിരലടയാളം, പാങ്ങോട് സൈനിക ക്യാമ്പിലെ 20 പേരുടെ ഫിംഗർ പ്രിന്‍റ് പരിശോധന നടത്തി

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തിൽ 20 പേരുടെ വിരൽ അടയാളം രേഖപ്പെടുത്തി. ഓഫീസേഴ്‌സ് മെസ്സിൽ ജോലി ചെയ്യുന്ന സൈനികരുടെവിരൽ അടയാളമാണ് രേഖപ്പെടുത്തിയത്

Read Full Story

08:16 AM (IST) Feb 16

ഗുരുതര വീഴ്ച! ഫാർമസികൾക്ക് ഡ്രഗ് ലൈസൻസില്ല, തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുരക്ഷാ മാനദണ്ഡ പരിശോധനയിൽ ഗുരുതര വീഴ്ചകൾ

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സുരക്ഷാ മാനദണ്ഡ പരിശോധനയിൽ ഗുരുതര വീഴ്ചകൾ. ഫാർമസികൾക്ക് ഡ്രഗ് ലൈസൻസില്ല എന്നാണ് കണ്ടെത്തല്‍

Read Full Story

08:03 AM (IST) Feb 16

കഴക്കൂട്ടത്ത് പ്രേംകുമാർ കോൺ​ഗ്രസ് സ്ഥാനാർത്ഥി?, മികച്ച സ്ഥാനാർത്ഥിയെന്ന് പാർട്ടി വിലയിരുത്തൽ

പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം. കഴക്കൂട്ടത്ത് പ്രേംകുമാർ മികച്ച സ്ഥാനാർത്ഥി എന്നാണ് പാർട്ടി വിലയിരുത്തൽ. 

Read Full Story

07:54 AM (IST) Feb 16

എസ്എഫ്ഐക്കാരെ ഇടിവളയിട്ട് മർദിച്ചതിന് തെളിവ്, പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്; പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരത്ത് മാളിനുള്ളിൽ വച്ച് എസ്എഫ്‌ഐക്കാർ വളഞ്ഞിട്ട് തല്ലിയ പൊലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോ‍ർട്ട്

Read Full Story

07:44 AM (IST) Feb 16

വി എസിന്റെ മുൻ പിഎ എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകും; ജാഥയിലും പങ്കെടുക്കും

എസ് അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകും. സുരേഷ് യുഡിഎഫ് ജാഥയിൽ പങ്കെടുക്കും.

Read Full Story

07:12 AM (IST) Feb 16

ശബരിമല സ്വർണക്കൊള്ള - ദ്വാരപാലക കട്ടിള പാളികളിൽ നിന്ന് മോഷണം പോയത് ഒരു കിലോ 700 ഗ്രാം സ്വർണം; വിലയിരുത്തൽ വിഎസ്എസ്സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

ശബരിമലയിൽ ദ്വാരപാലക കട്ടിള പാളികളിൽ നിന്ന് ആകെ നഷ്ടമായ സ്വർണം ഒരു കിലോ 700 ഗ്രാം എന്ന് എസ്ഐടി നിഗമനം. വി.എസ്.എസ്.സിയിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനയുടെ ഫലം അടക്കം വിലയിരുത്തിയാണ് കണക്ക്.

Read Full Story

05:59 AM (IST) Feb 16

തൊണ്ടിമുതൽ കേസ് - ശിക്ഷ റദ്ദാക്കാനുള്ള ആന്റണി രാജുവിന്റെ ഉപഹര്‍ജിയിൽ കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

തൊണ്ടിമുതൽ കേസിലെ തടവു ശിക്ഷയും പിഴയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി ആന്‍റണി രാജു സമര്‍പ്പിച്ച ഉപഹര്‍ജിയിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്.

Read Full Story

05:46 AM (IST) Feb 16

സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിച്ചില്ല; ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണത്തിന് തുടക്കം

സംസ്ഥാനത്ത് ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണത്തിന് തുടക്കം. 19 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കും. സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിച്ചില്ലെന്ന് കെജിഎംസിടിഎ.

Read Full Story

05:32 AM (IST) Feb 16

ശബരിമല സ്വർണ്ണക്കൊള്ള: കൂടുതൽ പ്രതികളെ ചോദ്യംചെയ്യാൻ ഇഡി; നടൻ ജയറാമിനെ അടുത്ത ദിവസം ചോദ്യം ചെയ്യും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളായ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടരും. കൽപേഷ്, എസ് ജയശ്രീ എന്നിവര്‍ ഇന്ന് ചോദ്യം ചെയ്യലിനായി കൊച്ചി ഇഡി ഓഫീസിൽ ഹാജരായേക്കും.

 

Read Full Story

More Trending News