ബിജെപിയെ പ്രതിരോധത്തിലാക്കി തിരുവനന്തപുരം തൃക്കണ്ണപുരത്തെ ആര്‍എസ്എസ് പ്രവർത്തകൻ ആനന്ദിന്‍റെ ആത്മഹത്യ. ചർച്ചയായി ആത്മഹത്യാകുറിപ്പിലെ നേതാക്കൾക്കെതിരായ ആരോപണങ്ങൾ. സ്ഥാനാർഥി പരിഗണന പട്ടികയിൽ ആനന്ദിന്‍റെ പേരുണ്ടായിരുന്നില്ലെന്ന് ബിജെപി. ആനന്ദിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.

11:56 PM (IST) Nov 16
ജനപ്രിയ സാഹിത്യങ്ങൾക്ക് അക്കാദമി പുരസ്കാരം നൽകുന്നതിൽ വിയോജിപ്പുമായി വയലാർ അവാർഡ് ജേതാവ് ഇ സന്തോഷ് കുമാർ. അവാർഡുകളുടെ ഉദ്ദേശമെന്താണെന്ന് അക്കാദമികൾക്കും ജൂറിക്കും ബോധം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
10:39 PM (IST) Nov 16
ദുബൈ എയർഷോയ്ക്ക് നാളെ തുടക്കം. 21 വരെയാണ് പ്രകടനം നടക്കുക. എയർഷോയിൽ വിമാനങ്ങളിലെ ആഡംബരങ്ങളിൽ വരുന്ന പുതിയ മാറ്റങ്ങളാണ് കമ്പനികൾ അവതരിപ്പിക്കുന്നത്.
10:21 PM (IST) Nov 16
അനീഷ് ജോർജിന് തൊഴിൽ സമ്മർദം ഇല്ലായിരുന്നെന്നും വിതരണം ചെയ്യാൻ ബാക്കി ഉണ്ടായിരുന്നത് 50 ഫോമുകൾ മാത്രമായിരുന്നെന്നും കണ്ണൂർ കളക്ടർ. സഹായം വേണ്ടതുണ്ടോ എന്നറിയാൻ ഉദ്യോഗസ്ഥർ വിളിച്ചപ്പോഴും ആവശ്യമില്ലെന്നായിരുന്നു അനീഷിന്‍റെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.
09:57 PM (IST) Nov 16
സിപിഐ വിട്ട മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസിലേക്ക്
09:44 PM (IST) Nov 16
വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷ്. പേര് വെട്ടിയ നടപടി റദാക്കണമെന്നാണ് ആവശ്യം.
09:36 PM (IST) Nov 16
ഇടുക്കി വാഗമണ്ണിൽ 47 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ പീരുമേട് എക്സൈസ് സംഘം പിടികൂടി
08:53 PM (IST) Nov 16
വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രധാന സാക്ഷി ശങ്കർ ബഷ്വാന്‍
08:23 PM (IST) Nov 16
കൽപ്പാത്തി അഗ്രഹാരത്തെ ഭക്തി സാന്ദ്രമാക്കി ദേവരഥ സംഗമം. ദേവരഥ സംഗമം കാണാൻ ആയിരങ്ങളാണ് കൽപ്പാത്തിയിലെത്തിയത്
08:03 PM (IST) Nov 16
പുത്തൂർ സുവോളജിക്കൽ പാർക്കിൽ പുള്ളിമാനുകൾ ചത്ത സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ജീവനക്കാരന് സസ്പെൻഷൻ. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി കെ മുഹമ്മദ് ഷമീമിനെയാണ് സസ്പെൻഡ് ചെയ്തത്
07:23 PM (IST) Nov 16
ചെങ്കോട്ട സ്ഫോടനത്തില്‍ ഒരാൾകൂടി അറസ്റ്റില്‍. ഉമർ നബിയുടെ സഹായിയാണ് എന്‍ഐഎയുടെ പിടിയിലായിരിക്കുന്നത്
06:38 PM (IST) Nov 16
കണ്ണൂരിലെ ബിഎൽഓയുടെ ആത്മഹത്യ ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്. തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും കൃത്യമായി അന്വേഷിച്ച് മറുപടി പറയണമെന്നും വിഡി സതീശൻ പറഞ്ഞു.
06:07 PM (IST) Nov 16
എസ്ഐആർ നീട്ടിവെക്കണമെന്ന സർവീസ് സംഘടനകളുടെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ജോയിൻ്റ് കൗൺസിൽ സെക്രട്ടറി നൽകിയ കത്തിന് മറുപടി.
05:47 PM (IST) Nov 16
അനീഷ് ജോർജിന്റെ ആത്മഹത്യയെ തുടർന്ന് സംസ്ഥാന വ്യാപകമായി നാളെ ബിഎൽഒമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കും. ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരികളുടെയും ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ചും നടത്തും.
05:42 PM (IST) Nov 16
മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നു. കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേൽശാന്തിയായ അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നടതുറന്നത്
05:27 PM (IST) Nov 16
ശബരിമലയിൽ ആദ്യ ദിവസം തന്നെ ഡോളി സർവീസ് അലങ്കോലപ്പെട്ടു. മരാമത്തും വിജിലൻസും ചേർന്ന് നടത്തേണ്ട പരിശോധന പൂർത്തിയാകാത്തതാണ് സർവീസ് മുടങ്ങാൻ കാരണം.
04:39 PM (IST) Nov 16
അനീഷ് ജോർജ് ജീവനൊടുക്കാൻ കാരണം എസ് ഐ ആർ സമ്മർദം മാത്രമാണെന്ന് പിതാവ്. എസ്ഐആറുമായി ബന്ധപ്പെട്ട് മകൻ കുറേ ദിവസങ്ങളായി ടെൻഷനിൽ നടക്കുകയായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
04:28 PM (IST) Nov 16
തമിഴ്നാട് രാമനാഥപുരത്തെ സർക്കാർ സാമൂഹ്യ നീതി ഹോസ്റ്റലിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സീനിയർ വിദ്യാർത്ഥികൾ
03:49 PM (IST) Nov 16
വിവിധ ജില്ലകളിൽ അടുത്ത 5 ദിവസങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട്
03:40 PM (IST) Nov 16
വർക്കലയിൽ ട്രെയിനിൽ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസിലെ മുഖ്യ സാക്ഷിയെ പൊലീസ് കണ്ടെത്തിയത് നൂറിലധികം ആളുകളെ കണ്ടതിന് ശേഷം
03:21 PM (IST) Nov 16
ബി ജെ പിക്ക് ഉപമുഖ്യമന്ത്രി പദം ഉള്‍പ്പെടെ 16 മന്ത്രിമാര്‍. ചിരാഗ് പാസ്വാന്‍റെ എല്‍ ജെ പിക്ക് മൂന്നും ജിതിന്‍ റാം മാഞ്ചിയുടേയും ഉപേന്ദ്ര കുശ്വയുടേയും പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും
03:16 PM (IST) Nov 16
ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയാണ് വയനാട്ടിലെ തവിഞ്ഞാൽ ഡിവിഷനിൽ മത്സരരംഗത്തുള്ള റഹീമ വാളാട്. തെരഞ്ഞെടുപ്പിനെ കുറിച്ചും മത്സരരംഗത്തെത്തിയതിനെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയാണ് റഹീമ വാളാട്.
02:56 PM (IST) Nov 16
കണ്ണൂർ പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ജീവനൊടുക്കിയതിനെ തുടര്‍ന്ന് ബിഎല്‍ഒമാർ നേരിടുന്ന പ്രതിസന്ധികളുമായി ബന്ധപ്പെട്ട് വലിയ വിമർശനമാണ് ഉയരുന്നത്
02:55 PM (IST) Nov 16
ജോലി സമ്മർദ്ദം ഉണ്ടാകേണ്ട കാര്യമില്ലെന്നും 31 ദിവസം ബി എൽ ഒമാർക് വേറെ ജോലി ഒന്നും നൽകിയിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കൂട്ടിച്ചേർത്തു. ടീം വർക്ക് എന്ന നിലയിലാണ് ജോലികൾ നടക്കുന്നതെന്നും രത്തൻ ഖേൽക്കർ വിശദീകരിച്ചു
01:15 PM (IST) Nov 16
ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നുണ്ട്. പയ്യന്നൂർ പൊലീസ് സംഭവ സ്ഥലത്തെത്തി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
12:49 PM (IST) Nov 16
ആനന്ദ് ശിവസേനയിലേക്ക് പോയെന്നാണ് താൻ അറിഞ്ഞത്. മണ്ഡലം കമ്മിറ്റി നിർണയിച്ച ലിസ്റ്റിൽ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല. വിഷയത്തിൽ ശിവൻകുട്ടി മുതലക്കണ്ണീർ പൊഴിക്കുകയാണ്. പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കും.
12:35 PM (IST) Nov 16
ശബരിമല തീർത്ഥാടനത്തിനായി കർണാടകത്തിൽ നിന്ന് അയ്യപ്പ ഭക്തരുമായി കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് നികുതിയിൽ ഇളവ് നൽകണമെന്ന് കർണാടക സ്റ്റേറ്റ് ട്രാവൽ ഓണേഴ്സ് അസോസിയേഷൻ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കത്തയച്ചു
12:34 PM (IST) Nov 16
ശബരിമലയിൽ തനിക്ക് ഒരു മിഷൻ ഉണ്ടെന്നും അത് ആദ്യം പറയേണ്ടത് അയ്യപ്പനോടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേവസ്വം പ്രസിഡന്‍റായ ശേഷം ആദ്യമായി ശബരിമല സന്ദർശനം നടത്താനായി ആറന്മുളയെത്തിയപ്പോളാണ് ജയകുമാർ ഇക്കാര്യങ്ങൾ പറഞ്ഞത്
12:27 PM (IST) Nov 16
ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടികയിലും ഉണ്ടായിട്ടില്ലെന്നും ഒരു കാലത്തും പ്രവർത്തകനായിരുന്നിട്ടില്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് പറഞ്ഞു. ആനന്ദിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കൾ.
12:14 PM (IST) Nov 16
അനന്തു അജി, തിരുമല അനിൽ, ആനന്ദ് തമ്പി എന്നിവർ ജീവനൊടുക്കിയ സാഹചര്യമടക്കം വിവരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ വിമർശനം. ബി ജെ പി / ആർ എസ് എസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ജീവന് അവരുടെ പ്രസ്ഥാനം തന്നെ ഭീഷണിയാകുന്ന അതീവ ഗുരുതരമായ സാഹചര്യം
11:42 AM (IST) Nov 16
ശബരിമലയിലെ സ്വർണകടത്ത് സംബന്ധിച്ച കേസുകളിലും വിവാദങ്ങളിലും ആശങ്കയോ ഭയമോ തോന്നിയിട്ടില്ലെന്ന് ഇന്ന് സ്ഥാനം ഒഴിയുന്ന ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരി. എല്ലാം അയ്യപ്പൻ നോക്കിക്കോളുമെന്നാണ് വിശ്വാസമെന്നും അരുണ്‍ കുമാര്‍ നമ്പൂതിരി
11:23 AM (IST) Nov 16
ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലുള്ള ഭീകരരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് എൻ ഐ എ പരിശോധന എന്നാണ് വ്യക്തമാകുന്നത്. ഹരിയാനയിൽ നിന്ന് പിടിയിലായ ഡോക്ടറുടെ ഫോണിൽ സംശയാസ്പദമായ നമ്പറുകള്‍ കണ്ടെത്തിയിരുന്നു
11:16 AM (IST) Nov 16
തിരുവനന്തപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകൻ ആനന്ദ് ബി തമ്പിയുടെ ആത്മഹത്യ വ്യക്തിപരമായ മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. സീറ്റ് കിട്ടാത്തതിലാണെങ്കിൽ താൻ 12പ്രാവശ്യം ആത്മഹത്യ ചെയ്യേണ്ടതാണെന്നും ബി ഗോപാലകൃഷ്ണൻ
10:40 AM (IST) Nov 16
യുപി ദാദ്രിയില്‍ മുഹമ്മദ് അഖ് ലാഖ് എന്നയാളെ 2015ല്‍ കൊലപ്പെടുത്തിയ കേസിലാണ് ബിജെപി നേതാവിന്‍റെ മകനുള്‍പ്പെടെയുളള പ്രതികള്‍ക്കെതിരെ കുറ്റപത്രം പിന്‍വലിക്കാന്‍ സൂരജ് പൂര്‍ കോടതിയില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. അപേക്ഷ ഡിസംബര്‍ 12ന് കോടതി പരിഗണിക്കും
10:17 AM (IST) Nov 16
പുൽപ്പറ്റ തോട്ടേക്കാട് സ്വദേശി ഗീതിക ആണ് മരിച്ചത്. മലപ്പുറം നെടിയിരുപ്പിലാണ് സംഭവം. കൂടെയുണ്ടായിരുന്ന ബന്ധു മിഥുൻ നാഥിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി വന്നിടിക്കുകയായിരുന്നു.
10:03 AM (IST) Nov 16
ഉള്ളൂരിൽ കെ ശ്രീകണ്ഠൻ സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിക്കും. സിപിഎം ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. കൂടാതെ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫും ആയിരുന്നു. തിരുവനന്തപുരത്ത് സിപിഎമ്മിന് വെല്ലുവിളിയായി നിരവധി പേരാണ് വിമതരായി മത്സരിക്കുന്നത്.
09:36 AM (IST) Nov 16
പ്രാദേശിക ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ ആരോപണവുമായി തിരുവനന്തപുരം നെടുമങ്ങാട് നഗരസഭയിൽ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ശാലിനി അനിൽ. ആർ.എസ്.എസ് പ്രാദേശിക നേതാക്കൾ വ്യക്തിഹത്യ നടത്തിയെന്നും അത് താങ്ങാനായില്ലെന്നും ശാലിനി.
09:31 AM (IST) Nov 16
എടക്കോം സ്വദേശി സിജോയാണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് 5 മണിയോടെയാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തിൽ വെടികൊണ്ടതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റബ്ബർ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
09:21 AM (IST) Nov 16
തോക്ക് കണ്ടെത്തിയിട്ടില്ല. കാറിൽ 30 കിലോയോളം സ്ഫോടകവസ്തു സൂക്ഷിച്ചിരുന്നതായാണ് വിവരം. ടിഎടിപി (TATP) എന്ന മാരകസ്ഫോടക വസ്തു ഉപയോഗിച്ചെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതേസമയം, കസ്റ്റഡിയിലുള്ള ഭീകരരിൽ നിന്ന് നിർണായക വിവരങ്ങൾ ശേഖരിക്കുകയാണ് എൻഐഎ.
09:13 AM (IST) Nov 16
ആത്മഹത്യയിൽ അന്വേഷണം നടക്കണമെന്നും സംഭവത്തിൽ എല്ലാവർക്കും ദുഃഖമാണെന്നും ശശി തരൂർ. കോർപ്പറേഷനിലേക്ക് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശബരിനാഥിന് വോട്ടഭ്യർത്ഥിച്ച് സംസാരിക്കുമ്പോഴായിരുന്നു തരൂരിൻ്റെ പ്രതികരണം.
09:10 AM (IST) Nov 16
നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണ വിധേയനായ എ.ഷാനവാസിന് സീറ്റ് നൽകി സിപിഎം. ആലപ്പുഴ നഗരസഭയിൽ തോണ്ടൻകുളങ്ങര വാർഡിൽ ആണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി എ ഷാനവാസ് മത്സരിക്കുന്നത്