ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ച കേസുകളിലും വിവാദങ്ങളിലും ആശങ്കയോ ഭയമോ തോന്നിയിട്ടില്ലെന്ന് ഇന്ന് സ്ഥാനം ഒഴിയുന്ന ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരി. എല്ലാം അയ്യപ്പൻ നോക്കിക്കോളുമെന്നാണ് വിശ്വാസമെന്നും അരുണ്‍ കുമാര്‍ നമ്പൂതിരി
പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ച കേസുകളിലും വിവാദങ്ങളിലും ആശങ്കയോ ഭയമോ തോന്നിയിട്ടില്ലെന്ന് ഇന്ന് സ്ഥാനം ഒഴിയുന്ന ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരി. എല്ലാം അയ്യപ്പൻ നോക്കിക്കോളുമെന്നാണ് വിശ്വാസമെന്നും അരുണ്‍ കുമാര്‍ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താരതമ്യേന പരാതി രഹിതമായ തീർത്ഥാടന കാലത്ത് അയ്യനെ സേവിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം എല്ലാം വളരെ ഗംഭീരമായി തന്നെ നടന്നു. ഒരു ഭാഗത്തുനിന്നും പരാതി ഉണ്ടായിട്ടില്ല. അത്തരത്തിലുള്ള മണ്ഡലകാലമാണ് കഴിഞ്ഞ തവണത്തേത്. വളരെ നല്ലരീതിയിൽ തന്നെ പൂജയും മറ്റും ചെയ്യാൻ കഴിഞ്ഞു. ശബരിമലയിൽ നിന്ന് പടിയിറങ്ങുമ്പോള്‍ ദു:ഖവും സന്തോഷവും ഒരുപോലെുണ്ട്. ഭഗവാനെ വിട്ടുപോകുന്നതിൽ ദുഖമുണ്ടെങ്കിലും ഭഗവാൻ നമ്മുടെ കൂടെ തന്നെ എപ്പോഴും ഉണ്ടാകുമെന്നതിൽ സന്തോഷമുണ്ട്.
ജന്മജന്മാന്തരങ്ങളിൽ ചെയ്ത സുഹൃതം കൊണ്ടാണ് ഭഗവാനെ സേവിക്കാൻ അവസരം ലഭിച്ചത്. ഗുരുനാഥന്മാരുടെയും അച്ഛന്‍റെയും അമ്മയുടെയും എള്ലാവരുടെയും പ്രാര്‍ത്ഥന കൊണ്ടാണ് ഈ അവസരം വന്നുചേര്‍ന്നത്. ഇന്ന് രാത്രി ഹരിവരാസനം കഴിഞ്ഞാൽ 18ാം പടി ഇറങ്ങി നമസ്കരിച്ചശേഷം ഇല്ലത്തേക്ക് മടങ്ങും. വിവാദങ്ങളുണ്ടായ സമയത്ത് അതൊന്നും ശ്രദ്ധിക്കാൻ സമയമുണ്ടായിട്ടില്ല. ഭഗവാനെ സേവിക്കുകയാണ് നമ്മുടെ കര്‍ത്തവ്യം. അത് ഭംഗിയായി ചെയ്തുവെന്നും അരുണ്‍ കുമാര്‍ നമ്പൂതിരി പറഞ്ഞു.


