കൽപ്പാത്തി അഗ്രഹാരത്തെ ഭക്തി സാന്ദ്രമാക്കി ദേവരഥ സംഗമം. ദേവരഥ സംഗമം കാണാൻ ആയിരങ്ങളാണ് കൽപ്പാത്തിയിലെത്തിയത്

പാലക്കാട്: കൽപ്പാത്തി അഗ്രഹാരത്തെ ഭക്തി സാന്ദ്രമാക്കി ദേവരഥ സംഗമം. ദേവരഥ സംഗമം കാണാൻ ആയിരങ്ങളാണ് കൽപ്പാത്തിയിലെത്തിയത്. തൃസന്ധ്യയിൽ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്നിലെ തേരുമുട്ടിയിൽ 5 ദേവരഥങ്ങളുടെ സംഗമമാണ് നടന്നത്. വിശ്വനാഥൻറെ തേരിനൊപ്പം മുരുകനും ഗണപതിയും പഴ കൽപാത്തി ലക്ഷിനാരായണ പെരുമാളും ചാത്തപുരംപ്രസന്ന മഹാഗണപതിയും ഇടം പിടിച്ചു. അപൂർവ നിമിഷത്തിന് സാക്ഷിയായതും വേദമന്ത്രജപത്താല്‍ മുഖരിതമായ അഗ്രഹാര വീഥികളില്‍ നിറഞ്ഞതും ആയിരങ്ങളാണ്. ദേവഗണങ്ങളെ വഹിച്ചുകൊണ്ടുള്ള രഥങ്ങള്‍തൊട്ടുവണങ്ങാനും, തേര് വലിക്കാനും വൻ ജനാവലിയെത്തി.

YouTube video player