സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് കൂടുതൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. തീരദേശത്തും മലയോര മേഖലയിലും ഉള്ളവർ കൂടുതൽ കരുതൽ എടുക്കണം. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.

11:58 PM (IST) Aug 02
പ്രതിയുടെ ചെന്നൈയിലെ മേൽവിലാസം കണ്ടെത്തിയ ആലത്തൂർ പൊലീസ് ഇയാളെ തിരിച്ചറിഞ്ഞു. ഇളന്തമിഴനെ ആലത്തൂർ കോടതിയിൽ റിമാൻഡ് ചെയ്തു.
11:46 PM (IST) Aug 02
അങ്ങനെ എങ്കിൽ പതിറ്റാണ്ടുകളായി പൊന്നാനിയിൽ സിപിഎം എംഎൽഎ ആയിരുന്നു. കഴിഞ്ഞ 10 വർഷം സംസ്ഥാനം ഭരിച്ചത് അവരാണ്. രാഷ്ട്രീയം പറഞ്ഞാൽ തിരിച്ചും രാഷ്ട്രീയം പറയുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
10:53 PM (IST) Aug 02
മിന്നൽ പ്രളയ മുന്നറിയിപ്പുള്ളതിനാൽ കക്കട്ടാറിന്റെയും പമ്പയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
09:02 PM (IST) Aug 02
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
08:02 PM (IST) Aug 02
ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും പ്രളയ സാധ്യത സ്ഥലങ്ങളിൽ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു. പ്രളയ സാധ്യത സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റും.
06:35 PM (IST) Aug 02
എം കെ സാനു മാസ്റ്ററുടെ ചരമവാർഷിക അനുസ്മരണ ചടങ്ങിൽ, കവി കെ സച്ചിദാനന്ദനെതിരെ പിണറായിയുടെ പരോക്ഷ വിമർശനം. തുടർ ഭരണം അപകടമാണെന്നോ ഇടതുപക്ഷത്തെ ഇകഴ്ത്തിയോ സാനു മാഷ് സ്വീകാര്യത നേടാൻ ശ്രമിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു
06:13 PM (IST) Aug 02
കേരളത്തിലെ മഴക്കെടുതിയിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി. ദുരന്തത്തിൽപ്പെട്ട കുടുംബങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം, രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു
05:51 PM (IST) Aug 02
പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട നന്ദകുമാര്‍ നിലവില്‍ ജയിലിലാണ്. 20 വര്‍ഷത്തേക്കാണ് കോടതി ശിക്ഷിച്ചത്.
05:30 PM (IST) Aug 02
പ്രധാനമന്ത്രി മാപ്പ് നൽകിയിട്ടും, അധിക്ഷേപ പരാമർശം നടത്തിയ 15 കാരിക്കെതിരായ എഫ്ഐആർ പിൻവലിച്ചിട്ടില്ലെന്ന് സിജെപി. പെൺകുട്ടിക്ക് ബലാത്സംഗ ഭീഷണികൾ ഉൾപ്പെടെയുള്ള ആക്രമണങ്ങൾ തുടരുകയാണെന്നും, നിയമപരവും മാനസികവുമായ പിന്തുണ നൽകുമെന്നും സിജെപി വ്യക്തമാക്കി
05:26 PM (IST) Aug 02
പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ എ നിസാമുദ്ദീൻ അറിയിച്ചു.
05:08 PM (IST) Aug 02
കേരളത്തിൽ തുടരുന്ന തീവ്ര മഴയിലും പ്രളയത്തിലും മരണസംഖ്യ 12 ആയി ഉയർന്നു, ആറു പേർക്കായി തിരച്ചിൽ തുടരുകയാണ്. സംസ്ഥാനത്തുടനീളം 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റിപ്പാർപ്പിച്ചു, നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു
03:56 PM (IST) Aug 02
സംസ്ഥാനത്തെ മഴക്കെടുതി കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി വി ഡി സതീശൻ പരാജയപ്പെട്ടെന്ന് സിപിഎം. ദുരിതബാധിതരെ സഹായിക്കാതെ വിരുന്ന് സത്കാരത്തിൽ പങ്കെടുത്തതിനെയും സർക്കാർ ഹെലികോപ്ടർ ദുരുപയോഗം ചെയ്തതിനെയും സിപിഎം വിമർശിച്ചു
03:30 PM (IST) Aug 02
രാജസ്ഥാനിലെ ബിക്കാനേർ അതിർത്തിയിൽ അതിർത്തി രക്ഷാസേനയും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 50 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും മാരകായുധങ്ങളും പിടികൂടി. പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി കടത്തിയതാകാമെന്നാണ് സംശയം. ഒരാളെ കസ്റ്റഡിയിലെടുത്തു
03:23 PM (IST) Aug 02
കർണാടകയിൽ അതിശക്തമായ മഴയെ തുടർന്ന് ഷിമോഗയിൽ കുന്നിടിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. കുടക്, ദക്ഷിണ കന്നഡ ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്, പലയിടത്തും റോഡുകളിൽ ഗതാഗതം തടസ്സപ്പെടുകയും ഡാമുകൾ തുറക്കുകയും ചെയ്തു
12:44 PM (IST) Aug 02
കോക്ക് റോച്ച് ജനത പാര്‍ട്ടി സമരത്തിന് പിന്നാലെ യുവാക്കളിലേക്ക് കൂടുതല്‍ അടുക്കാന്‍ പ്രധാനമന്ത്രി. ഒരു കോടിയിലധികം യുവാക്കളെ അണിനിരത്തി ലഹരി മുക്ത യുവതയെന്ന പേരില്‍ ലഹരിക്കെതിരെ രാജ്യ വ്യാപക പ്രചാരണത്തിന് നരേന്ദ്ര മോദി തുടക്കമിട്ടു
12:22 PM (IST) Aug 02
11:02 AM (IST) Aug 02
സംസ്ഥാനത്തെ മഴക്കെടുതിയുമായി ബന്ധപ്പെട്ട പുതിയ കണക്കുകൾ പുറത്ത് വിട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. മഴക്കെടുതിയിൽ സംസ്ഥാനത്താകെ ആകെ 8 പേർ മരിച്ചതായും എട്ട് പേരെ കാണാതായെന്നും കണക്കുകൾ പറയുന്നു
10:32 AM (IST) Aug 02
കേന്ദ്രസർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ പോസ്റ്റുകൾ പങ്കുവെച്ച യൂട്യൂബർമാരും ഇൻഫ്ലുവൻസർമാരും നിരീക്ഷണത്തിലെന്ന് ദില്ലി പൊലീസ്.
08:20 AM (IST) Aug 02
കണ്ണൂരിൽ മുൻമന്ത്രി വീണജോർജിനെ ആക്രമിച്ചുവെന്ന കേസിൽ തുടരന്വേഷണത്തിന് തീരുമാനം. വീണ ജോർജിനെ കെഎസ്‍യു പ്രവത്തകർ ആയുധം കൊണ്ട് ആക്രമിച്ചുവെന്നായിരുന്നു പരാതി
08:01 AM (IST) Aug 02
പയ്യന്നൂരിലെ തെരെഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. പയ്യന്നൂർ ഏരിയ കമ്മറ്റി പിരിച്ചു വിടാൻ ധാരണയായെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മറ്റി യോഗത്തിലാണ് വിഷയം ചർച്ചയായത്. അഡ്‌ഹോക്ക് കമ്മറ്റിക്ക് രൂപം കൊടുക്കാനും ആലോചനയുണ്ട്. പി ഹരീന്ദ്രന്റെ നേതൃത്വത്തിലാകും കമ്മറ്റി രൂപീകരിക്കുക. മുതിർന്ന നേതാക്കളെ കമ്മറ്റിയിൽ ഉൾപ്പെടുത്തും. തെരഞ്ഞെടുപ്പ് തോൽവിയും പയ്യന്നൂരിലെ പ്രശ്നങ്ങളും അടിസ്ഥാനമാക്കിയുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നടപടി.
08:01 AM (IST) Aug 02
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ മതപഠന സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും വിവിധ പരിശീലന സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം.
08:01 AM (IST) Aug 02
കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ ചിത്രക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. മേയർ വിവി രാജേഷിനാണ് സുഗതൻ വിയ്യൂർ ജയിൽ സൂപ്രണ്ടുവഴി കത്ത് നൽകിയത്. കാപ്പാ പ്രതി കത്ത് നൽകിയ കാര്യം സൂപ്രണ്ട് ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചു. 13ന് കത്ത് ആഭ്യന്തരവകുപ്പ് തദ്ദേശവകുപ്പിന് കൈമാറി. തദ്ദേശ വകുപ്പിലെ അസിസ്റ്റൻ്റ് കത്തിൽ വകുപ്പ് നടപടി സ്വീകരിക്കേണ്ടെന്ന് എഴുതി. അണ്ടർ സെക്രട്ടറി വഴി ഫയൽ സെക്രട്ടറി ഷാനവാസ് കണ്ടു. സെക്രട്ടറിയും മന്ത്രിയും അനുമതി നിഷേധിച്ചു. ഇത് മറികടന്ന് കെഎഎസ് ഉദ്യോഗസ്ഥയായ ഡോ ചിത്ര അരുണിമ അപേക്ഷ വോട്ടിനിടാൻ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടു. 20ന് ലഭിച്ച കുറിപ്പ് അതേ പോലെ പകർത്തി ആഭ്യന്തര അണ്ടർ സെക്രട്ടറി മേയർക്ക് കത്ത് നൽകുകയായിരുന്നു.
08:00 AM (IST) Aug 02
പെറുവിലുണ്ടായ വിമാനാപകടത്തിൽ 13 പേർ മരിച്ചു. പെറുവിലെ വിഖ്യാതമായ നസ്ക ലൈൻസ് കാണാനായി വിനോദസഞ്ചാരികളുമായി യാത്രതിരിച്ച വിമാനമാണ് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 11 വിദേശ വിനോദസഞ്ചാരികളും ജീവനക്കാരായ രണ്ടുപേരും അപകടത്തിൽ മരിച്ചു. മരിച്ചവരിൽ ഏഴുപേർ ഇറ്റാലിയൻ സഞ്ചാരികളാണ്. ജർമനിയിൽനിന്നുള്ള രണ്ടുപേരും സ്പെയിനിൽനിന്നുള്ള രണ്ട് സഞ്ചാരികളും മരിച്ചവരിൽ ഉൾപ്പെടുന്നു.