നിലമ്പൂരിലെ 74.35 ശതമാനം പോളിംഗിൽ വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും. 2021 ലെ 76.60 ശതമാനം മറികടക്കാനായില്ലെങ്കിലും ഇത്തവണ നിലമ്പൂർ പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.

10:38 PM (IST) Jun 20
മിഡിൽ ഈസ്റ്റ് മേഖലയിൽ ആണവായുധമുള്ള ഒരേയൊരു രാജ്യം ഇസ്രയേൽ ആണെന്നും ഇറാൻ ഐക്യരാഷ്ട്രസഭയെ അറിയിച്ചു
09:17 PM (IST) Jun 20
ജനീവയിൽ ഇറാൻ വിദേശകാര്യമന്ത്രിയുമായി യൂറോപ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ നടത്തുന്ന ചർച്ച തുടങ്ങി.
08:52 PM (IST) Jun 20
വടക്കൻ ഇറാനിലെ നഗരമായ മസ്ഹദിൽനിന്നുള്ള വിമാനം രാത്രി പതിനൊന്നരയ്ക്ക് ദില്ലിയിലെത്തും
07:46 PM (IST) Jun 20
വിവരാവകാശ പ്രകാരം തന്‍റെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ലഭിച്ചെന്നാണ് സ്ക്രീന്‍ ഷോട്ട് സഹിതം പ്രശാന്ത് ഫേസ് ബുക്കിൽ എഴുതിയിരിക്കുന്നത്
07:30 PM (IST) Jun 20
ബൈക്കിൽ യാത്ര ചെയ്യുമ്പോൾ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.
07:19 PM (IST) Jun 20
അതേസമയം, ആരക് ആണവ കേന്ദ്രത്തെ ആക്രമിച്ചതിൽ ഇറാനും സുരക്ഷാ കൗൺസിലിനെ സമീപിച്ചിട്ടുണ്ട്
07:09 PM (IST) Jun 20
അപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് രഞ്ജിത ഗോപകുമാർ ഉൾപ്പെടെ നാൽപ്പതിലധികം പേരുടെ ഡിഎൻഎ പരിശോധനഫലം ഇനിയും പുറത്തുവരാനുണ്ട്.
06:35 PM (IST) Jun 20
മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍ സ്വമേധയാണ് നടപടി സ്വീകരിച്ചത്.
06:29 PM (IST) Jun 20
പിറന്നാള്‍ ദിനത്തില്‍ കാഴ്ചപരിമിതിയുള്ള കുട്ടികള്‍ പാടിയ ആശംസ ഗാനം കേട്ടാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു വികാരാധീനയായത്
06:20 PM (IST) Jun 20
ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡ വരെ വന്ന സ്ഥിതിക്ക് അമേരിക്കയിലേക്ക് വന്നുകൂടെയെന്നാണ് ട്രംപ് ചോദിച്ചത്
06:01 PM (IST) Jun 20
കണ്ടമംഗലം പുറ്റാനിക്കാട് മലയിൽ ഷരീഫിന്‍റെ ഭാര്യ തിരുവിഴാംകുന്ന് ഷബ്നയെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്
05:06 PM (IST) Jun 20
സുരക്ഷാ പരിശോധന നടത്താതെ മൂന്ന് വിമാനങ്ങൾ സർവീസ് നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ്
04:48 PM (IST) Jun 20
രാജ്ഭവൻ ഔദ്യോഗിക പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വെക്കുന്നതിനെ നിയമ നടപടി നേരിടാൻ സർക്കാർ നീക്കം.
04:29 PM (IST) Jun 20
മേഖലയിലെ അമേരിക്കൻ താല്‍പര്യങ്ങള്‍ സുരക്ഷിതമായിരിക്കില്ലെന്നും ഇറാൻ പാര്‍ലമെന്‍ററി ദേശീയ സുരക്ഷ കൗണ്‍സിൽ മേധാവി വ്യക്തമാക്കി
04:08 PM (IST) Jun 20
യുവാവിന്റെ പിൻഭാഗത്ത് കൂടി കംപ്രസ്സറിലെ ശക്തിയുള്ള കാറ്റ് ശരീരത്തിനകത്തേക്ക് കയറ്റുകയായിരുന്നു.
04:05 PM (IST) Jun 20
കൊട്ടാരക്കരയിലുണ്ടായ വാഹനാപകടത്തിൽ അടൂർ എആർ ക്യാംപിലെ എസ്ഐ സാബു മരിച്ചു
02:33 PM (IST) Jun 20
പാർട്ടി സ്ഥാനാർത്ഥി മത്സരിച്ചത് നിലമ്പൂർ മണ്ഡലത്തിൽ നേട്ടമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്
01:51 PM (IST) Jun 20
ആർഎസ്എസുമായി സഹകരിച്ചെന്ന പ്രസ്താവനയിൽ എം വി ഗോവിന്ദനെതിരെ സിപിഎം കളമശേരി മുൻ ഏരിയാ സെക്രട്ടറി ഇ എം ഹസൈനാർ
01:10 PM (IST) Jun 20
ഉദയനിധി സ്റ്റാലിന്റെ അടുത്ത സുഹൃത്തുക്കളായ ആകാശ് ഭാസ്‌കരനും വിക്രം രവീന്ദ്രനും എതിരായ കേസിൽ ഇഡിക്കെതിരെ മദ്രാസ് ഹൈക്കോടതി
12:13 PM (IST) Jun 20
ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വന്ന ബസ് മൈസൂരു ഹൈവേയിൽ കുടുങ്ങി. യാത്രക്കാർ പെരുവഴിയിൽ
11:46 AM (IST) Jun 20
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ശേഷം വിഎസ് ജോയിക്ക് നന്ദി പറയാതിരുന്ന ആര്യാടൻ ഷൗക്കത്തിന് വിമർശനം
11:17 AM (IST) Jun 20
നിലമ്പൂരിൽ യുഡിഎഫ് പ്രതീക്ഷിച്ച പോലെയുള്ള വിജയം നേടുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി
10:28 AM (IST) Jun 20
യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു, സതീശനിസമില്ല, തരൂരുമായി ഗ്യാപ്പുണ്ടായി, നിലമ്പൂരിൽ ജയമുറപ്പെന്നും കെ മുരളീധരൻ
10:07 AM (IST) Jun 20
ഇതുവരെ 217 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. രണ്ട് പൈലറ്റുമാരുടേതടക്കം 9 ക്യാബിൻ ക്രൂ അംഗങ്ങളുടെ അടക്കം 200 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
09:58 AM (IST) Jun 20
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ അൻവറിനെ ക്ഷണിച്ച് പരിപാടി നടത്തിയ കെഎംസിസി ഭാരവാഹികളെ ലീഗ് പുറത്താക്കി
09:50 AM (IST) Jun 20
നിലവിലെ നിലപാട് തുടരാൻ എഐസിസിയുടെ തീരുമാനം. കൂടുതൽ പ്രകോപിതനാക്കുന്ന പ്രതികരണങ്ങൾ ഉണ്ടാകില്ല.
09:31 AM (IST) Jun 20
ഭാരതാംബ വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. സർക്കാർ കടുത്ത വിമർശനം ഉന്നയിക്കുമ്പോഴും രാജ്ഭവൻ സെൻട്രൽ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്നാണ് ഗവർണറുടെ നിലപാട്.
09:29 AM (IST) Jun 20
ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ ലൈഫ് മിഷൻ ഭവന പദ്ധയിൽ ലക്ഷങ്ങളുടെ ക്രമക്കേട്. വീട് തട്ടിയെടുത്ത അനർഹരിൽ നിന്നും പണം തിരികെ ഈടാക്കാൻ റവന്യൂ റിക്കവറി നടത്തും.
09:28 AM (IST) Jun 20
കണ്ണൂർ കായലോട്ടെ സദാചാര ഗുണ്ടായിസത്തെ തുടർന്നുള്ള യുവതിയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി. കായലോട് നടന്നത് താലിബാനിസമെന്ന് പി കെ ശ്രീമതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
09:27 AM (IST) Jun 20
നിലമ്പൂരിലെ 74.35 ശതമാനം പോളിംഗിൽ വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും. 2021 ലെ 76.60 ശതമാനം മറികടക്കാനായില്ലെങ്കിലും ഇത്തവണ നിലമ്പൂർ പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.