ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡ വരെ വന്ന സ്ഥിതിക്ക് അമേരിക്കയിലേക്ക് വന്നുകൂടെയെന്നാണ് ട്രംപ് ചോദിച്ചത്

ദില്ലി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് തന്നെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡ വരെ വന്ന സ്ഥിതിക്ക് അമേരിക്കയിലേക്ക് വന്നുകൂടെയെന്നാണ് ട്രംപ് ചോദിച്ചത്. എന്നാൽ. താൻ വിനയാന്വിതനായി ക്ഷണം നിരസിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

ഫോൺ സംഭാഷണത്തിനിടെയായിരുന്നു ട്രംപിന്‍റെ ക്ഷണമെന്ന് മോദി. പാക് സൈനിക മേധാവി അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയത് ചർച്ചയായിരുന്നു. ഇതിനിടെയാണ് ട്രംപിന്‍റെ ക്ഷണം നിരസിച്ചകാര്യം ഒഡീഷയിലെ പൊതുപരിപാടിക്കിടെ മോദി പറഞ്ഞു. കാനഡയിൽ നിന്ന് മടങ്ങിയെത്തിയശേഷം ജഗന്നാഥന്‍റെ നാടായ ഒഡീൽ സന്ദര്‍ശിക്കുന്നതിനുവേണ്ടിയാണ് താൻ ട്രംപിന്‍റെ ക്ഷണം നിരസിച്ചതെന്നും മോദി പറഞ്ഞു. ഒഡീഷയിലെ ജഗന്നാഥ യാത്രയുമായി ബന്ധപ്പെട്ട സാംസ്കാരിക പരിപാടികള്‍ക്ക് മുന്നോടിയായാണ് മോദിയുടെ ഒഡീഷ സന്ദര്‍ശനം.