പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി. രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങിയത്. പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ് എന്നിങ്ങനെയായിരുന്നു ജി സുധാകരൻ സഭയെ അഭിസംബോധന ചെയ്തത്.

08:14 PM (IST) May 21
വിദേശത്ത് ജോലിയടക്കം വാഗ്ദാനം ചെയ്ത് കൊണ്ടുപോയ പരാതിക്കാരിയായ യുവതിയെ കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചു. ശേഷം കൂട്ട ബലാൽസംഗത്തിന്റെ ദൃശ്യങ്ങൾ സിന്ധു ഫോണിൽ പകർത്തി.
07:39 PM (IST) May 21
തോൽവിയുടെ ഉത്തരവാദിത്തം പിണറായിക്ക് മാത്രമല്ല. പിണറായി മാറണമെന്ന ചർച്ച പിബിയിൽ നടന്നുവെന്ന് പറയുന്നത് മാധ്യമങ്ങളെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
06:01 PM (IST) May 21
ഉത്തരവ് നടപ്പാക്കി 23 ന് റിപ്പോർട്ട് നൽകാനും കോടതി ഉദ്യോഗസ്ഥർക്കും അഡ്വക്കേറ്റ് കമ്മിഷണർക്കും സുരക്ഷ ഉറപ്പാക്കാനുംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
05:41 PM (IST) May 21
പരിസരത്തുണ്ടായിരുന്നവർ അനുപമയെ ഉടൻ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
05:16 PM (IST) May 21
അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് AI2651 വിമാനം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് വ്യോമയാന വകുപ്പ്.
05:00 PM (IST) May 21
മന്ത്രിമാർക്ക് കാർ അനുവദിച്ച സമയത്ത് പതിമൂന്നാം നമ്പർ കാർ ആരും വാങ്ങാൻ തയ്യാറായിരുന്നില്ല. സത്യപ്രതിജ്ഞയ്ക്ക് ശേഷം സെക്രട്ടറിയേറ്റിലേക്ക് കെഎം ഷാജി എത്തിയത് ഒൻപതാം നമ്പർ കാറിലായിരുന്നു.
03:30 PM (IST) May 21
ഈ വർഷം 8 ക്ലാസിലേക്ക് ജയിച്ച വിദ്യാർത്ഥിയാണ് പ്രദോഷ്. തച്ചംമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
02:33 PM (IST) May 21
മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമെന്ന മുദ്രാവാക്യവുമായി എത്തുന്ന സിജെപി ഒരു ജെന്‍സി മൂവ്മെന്‍റായി മാറിക്കൊണ്ടിരിക്കുകയാണ്.
02:26 PM (IST) May 21
കൊണ്ടോട്ടി പള്ളിക്കല്‍ അങ്കപ്പറമ്പില്‍ സ്വന്തം വീടിന് മുകളില്‍ കയറി മാരകായുധങ്ങളുമായി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ മണിക്കൂറുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിന്തിരിപ്പിച്ചു
01:15 PM (IST) May 21
പുറത്തൂരില്‍ ഭാരതപ്പുഴയില്‍ വീണ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പുറത്തുര്‍ കളൂര്‍ സ്വദേശി ഉള്ളാട്ടില്‍ മുനീറിന്‍റെ മകന്‍ മുഹമ്മദ് ബിലാലാണ് (14) മരിച്ചത്
01:03 PM (IST) May 21
ജി സുധാകരന്റെ കൂറുമാറ്റത്തെ പിണറായിയും എംവി ഗോവിന്ദനുമടക്കം അതിശക്തമായി വിമർശിച്ചിരുന്നു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ആകർഷകമായ ദൃശ്യങ്ങളിലൊന്നാണ് ഇന്ന് സത്യപ്രതിജ്ഞ വേളയിൽ കണ്ടത്.
01:02 PM (IST) May 21
മലയിടം തുരുത്തിലെ മുഴുവൻ പുറമ്പോക്ക് ഭൂമിയുടെയും സർവേ നടപടി ഇടതുസർക്കാർ തുടങ്ങിയിരുന്നുവെന്നും ആ സർവേ പൂർത്തീകരിച്ച് പട്ടയം നൽകാനുള്ള നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരുമെന്നും പി രാജീവ്.
12:42 PM (IST) May 21
ചെറുതന പഞ്ചായത്ത് ഒന്നാം വാർഡിൽ മുടിയിക്കുഴി റോഡിന്‍റെ പകുതിയോളം ഭാഗം ആറ്റിലേക്ക് ഇടിഞ്ഞുതാഴ്ന്നു
12:15 PM (IST) May 21
'വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ.....' നിയമസഭയില്‍ മേനോന്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ എംഎല്‍എ സത്യപ്രതിജ്ഞയില്‍ മുഴുവന്‍ പേരും പറഞ്ഞാണ് വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മേനോൻ എന്ന ചേര്‍ത്ത് സത്യവാചകം ചൊല്ലിയതിൽ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
12:02 PM (IST) May 21
മരിച്ചെന്ന് കരുതി ബന്ധുക്കൾ ചേർന്ന് അന്ത്യകർമ്മങ്ങൾ നടത്തി അടക്കം ചെയ്തയാൾ ദിവസങ്ങൾക്ക് ശേഷം ജീവനോടെ തിരിച്ചെത്തി
11:33 AM (IST) May 21
ചക്കയിടാൻ കയറിയ ഗൃഹനാഥൻ പ്ലാവിൽ നിന്ന് വീണു മരിച്ചു. ശ്രീകൃഷ്ണപുരം കോട്ടപ്പുറം കൂടംതൊടി സുരേഷ് കുമാറാണ് മരിച്ചത്.
10:44 AM (IST) May 21
തലശ്ശേരി മുഹമ്മദ് ഫസൽ വധക്കേസിൽ നിർണായക തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന തൂവാല കോടതിയിൽ നിന്ന് കാണാതായി കണ്ടെത്തി
10:25 AM (IST) May 21
കുളപ്പുള്ളിയിൽ ബസ്സിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ കുളപ്പുള്ളി സഞ്ജീവനി ആശുപത്രിക്ക് സമീപത്തുള്ള വളവിൽ വച്ചായിരുന്നു അപകടമുണ്ടായത്
09:16 AM (IST) May 21
തമിഴ്‌നാട്ടിലെ ക്ഷേത്രോത്സവത്തിന് പോകാനെത്തിയ ചെണ്ടമേള സംഘത്തിലെ 6 പേർക്ക് കോവളത്തിന് സമീപം വച്ച് വെട്ടേറ്റ സംഭവത്തിൽ രണ്ടു പ്രതികൾ കോടതിയിൽ കീഴടങ്ങി
08:53 AM (IST) May 21
ബെംഗളൂരുവിൽ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി. കഫെയിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്ന യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് പീഡിപ്പിച്ചത്. മഡിവാളയിൽ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി. ഈ മാസം 12ന് പീഡനം നടന്ന് തൊട്ടടുത്ത ദിവസം തന്നെ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്നാണ് കോട്ടയം സ്വദേശിയായ 20കാരി ആരോപിക്കുന്നത്.
08:53 AM (IST) May 21
എറണാകുളം മലയിടം തുരുത്തിൽ ദളിത് കുടുംബങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ രാഷ്ട്രീയ വിഷയമായി ഉയർത്താൻ സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടി ഇന്ന് മലയം തുരുത്തിൽ നടക്കും. അതേസമയം ബലപ്രയോഗം പാടില്ലെന്ന നിർദേശമുണ്ടായിട്ടും എന്തുകൊണ്ട് പൊലീസ് നടപടിയുണ്ടായെന്ന കാര്യത്തിൽ എറണാകുളം റേഞ്ച് ഐജിക്ക് ആലുവ റൂറൽ എസ് പി ഇന്ന് റിപ്പോർട്ട് നൽകും.
08:52 AM (IST) May 21
എറണാകുളം മലയിടം തുരുത്തിൽ ദളിത് കുടുംബങ്ങൾക്കെതിരായ പൊലീസ് നടപടിയിൽ കേസെടുത്ത് പൊലീസ്. സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ് കേസെടുത്തു. അന്യായമായ സംഘംചേരൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് തടിയിട്ടപറമ്പ് പൊലീസ് കേസെടുത്തത്. ഇന്നലെ ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് ഒഴിപ്പിക്കൽ നടപടികൾ നിർത്തിവച്ചത്. ഇതിന് പിന്നാലെയാണ് കേസ്.
08:52 AM (IST) May 21
സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ തുടർനടപടികളിലേക്ക് കടന്ന് സർക്കാർ. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ സമയബന്ധമായി മാറ്റി തുടങ്ങുമെന്ന് റവന്യൂമന്ത്രി എപി അനിൽകുമാർ പറഞ്ഞു. വിജ്ഞാപനം റദ്ദാക്കിയെന്ന് ഭൂഉടമകളെ അറിയിക്കുമെന്നും എല്ലാവർക്കും പട്ടയം എന്നതാണ് സർക്കാർ നയമെന്നും എപി അനിൽ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പദ്ധതി റദ്ദാക്കിയെന്ന് ഇന്നലെയാണ് മുഖ്യമന്ത്രി വിഡി സതീശൻ മാധ്യമങ്ങളെ അറിയിച്ചത്.