കുളപ്പുള്ളിയിൽ ബസ്സിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ കുളപ്പുള്ളി സഞ്ജീവനി ആശുപത്രിക്ക് സമീപത്തുള്ള വളവിൽ വച്ചായിരുന്നു അപകടമുണ്ടായത്

പാലക്കാട്: കുളപ്പുള്ളിയിൽ ബസ്സിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ കുളപ്പുള്ളി സഞ്ജീവനി ആശുപത്രിക്ക് സമീപത്തുള്ള വളവിൽ വച്ചായിരുന്നു അപകടമുണ്ടായത്. വാടാനംകുറുശ്ശി പറക്കുന്നത്ത് വീട്ടിൽ സുനിലിന് (50) ആണ് ജീവൻ നഷ്ടപ്പെട്ടത്. പട്ടാമ്പിയിൽ നിന്നും ഷൊർണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് വളവിൽ മുന്നിൽ പോവുകയായിരുന്ന ഇരുചക്രവാഹനത്തെ മറികടക്കുന്നതിനിടയാണ് അപകടം.

Add Asianetnews as a Preferred SourcegooglePreferred

ബൈക്കിൽ ബസ് തട്ടിയതായാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടത്തൽ. ബൈക്കിന്‍റെ പിൻസീറ്റിൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു മരണപ്പെട്ട സുനിൽ. ബസ്സിന്റെ ചക്രത്തിൽ അടിയിലേക്ക് ഇയാൾ തെറിച്ച് വീഴുകയായിരുന്നു. ചക്രം ശരീരത്തിലൂടെ. കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് സുനിലിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

YouTube video player