മന്ത്രിമാർക്ക് കാർ അനുവദിച്ച സമയത്ത് പതിമൂന്നാം നമ്പർ കാർ ആരും വാങ്ങാൻ തയ്യാറായിരുന്നില്ല. സത്യപ്രതിജ്ഞയ്ക്ക് ശേഷം സെക്രട്ടറിയേറ്റിലേക്ക് കെഎം ഷാജി എത്തിയത് ഒൻപതാം നമ്പർ കാറിലായിരുന്നു.

തിരുവനന്തപുരം: പതിമൂന്നാം നമ്പ‍ർ കാർ ചോദിച്ച് വാങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. ഒൻപതാം നമ്പറായിരുന്നു മന്ത്രിക്ക് ആദ്യം അനുവദിച്ചത്. പക്ഷെ ഒൻപതാം നമ്പർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചോദിച്ചു വാങ്ങി. ഇതോടെ പതിമൂന്നാം നമ്പറിന് വേണ്ടി മന്ത്രി കെ എം ഷാജി ടൂറിസം വകൂപ്പിനും പൊതുഭരണ വകുപ്പിന് അപേക്ഷ നൽകി. അന്ധവിശ്വാസത്തിന്റെ പേരിൽ ഈ നമ്പർ ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല. നമ്പർ ഇന്നു തന്നെ മന്ത്രിയുടെ കാറിൽ ഘടിപ്പിക്കും. കഴിഞ്ഞ മന്ത്രിസഭയിൽ പി പ്രസാദാണ് 13ആം നമ്പർ കാർ ഉപയോഗിച്ചിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

അന്ധവിശ്വാസമല്ല, ആത്മവിശ്വാസം; ആർക്കും വേണ്ടാതിരുന്ന കാർ നമ്പർ 13 ചോദിച്ച് വാങ്ങി കെഎം ഷാജി