കത്രിക രോഗിയുടെ വയറ്റിൽ കുടുങ്ങിയ വണ്ടാനത്തെ ചികിത്സാപിഴവിൽ ഡോക്ടർ ജെ ഷാഹിദയെ പ്രതി ചേർക്കും. ശസ്ത്രക്രിയ നടത്തിയത് ഡോ. ഷാഹിദയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഡോ ഉഷ ജോസഫിന്റെ ചികിത്സാരേഖകൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ നിന്നും ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത് 9 പേരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിനു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ് ഡിഎംഒയ്ക്ക് അപേക്ഷ നൽകും.

11:04 PM (IST) Feb 22
മോസ്കോ നഗരത്തിലെ നാല് വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് യുക്രൈൻ അതിശക്തമായ ഡ്രോൺ ആക്രമണം നടത്തി. ഒറ്റ ദിവസം 71 ഡ്രോണുകൾ അയച്ചെന്നും ഇവയെല്ലാം റഷ്യൻ വ്യോമപ്രതിരോധ സംവിധാനം തകർത്തെന്നും റഷ്യ അവകാശപ്പെട്ടു
10:13 PM (IST) Feb 22
പൊതുജനാരോഗ്യ സംവിധാനത്തിൽ ജനങ്ങൾക്കാണ് മുൻഗണനയെന്ന് മുഖ്യമന്ത്രി. വീഴ്ചകളിൽ കർശന നടപടികളുണ്ടാകും. ശസ്ത്രക്രിയ പിഴവിനെ തുടർന്ന് ഉഷ ജോസഫിന്‍റെ വയറ്റിൽ 5 വർഷം ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം
09:18 PM (IST) Feb 22
ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി മാറിനിൽക്കണമെന്നും മമത ബാനർജി മുഖമാകണമെന്നും മണിശങ്കർ അയ്യർ ആവശ്യപ്പെട്ടു. പ്രാദേശിക പാർട്ടികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
08:27 PM (IST) Feb 22
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മാർ എ ലാഗോ വസതിയിൽ ആക്രമണ ശ്രമം നടന്നു. തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തി. സംഭവസമയത്ത് ട്രംപ് വൈറ്റ് ഹൗസിലായിരുന്നു
07:33 PM (IST) Feb 22
പ്രകൃതി ദുരന്തങ്ങളിലടക്കം കേരളത്തിന് അർഹമായ സഹായം നൽകാതെ കേന്ദ്ര സർക്കാർ പകപോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ എല്ലാ സഹായവും സ്വീകരിച്ച മോദി, കേരളത്തിന്റെ കാര്യത്തിൽ വിവേചനം കാണിക്കുന്നുവെന്നും വിമർശിച്ചു
06:54 PM (IST) Feb 22
സംസ്ഥാനത്തെ യുഎപിഎ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ ആറ് പ്രതികളെ കണ്ടെത്താൻ പൊതുജനങ്ങളുടെ പിന്തുണ തേടി എൻഐഎ.കൊച്ചി എൻഐഎ യൂണിറ്റ് അന്വേഷിക്കുന്ന പിഎഫ്ഐ കേസുകളിൽ പ്രതികളായവരെ തേടിയാണ് നോട്ടീസ്
06:54 PM (IST) Feb 22
സ്വർണ മോഷണക്കേസിൽ ഭാര്യ അറസ്റ്റിലായതിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചൽ സ്വദേശി റഫീഖ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
06:00 PM (IST) Feb 22
നിയന്ത്രണരേഖയിൽ നിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം അകലെ പൂഞ്ച് അതിര്‍ത്തിയിൽ 105 അടി ഉയരത്തിൽ ദേശീയപാതക സ്ഥാപിച്ച് ഇന്ത്യൻ സൈന്യം. കുട്ടികൾക്കായുള്ള പാർക്കും, ഏക്താ മണ്ഡപവും അടങ്ങുന്ന പദ്ധതി നടപ്പിലാക്കുന്ന ബറ്റാലിയനെ നയിക്കുന്നത് മലയാളി സൈനികനാണ്.
05:43 PM (IST) Feb 22
ശബരിമല തന്ത്രിയെ 'പെരുങ്കള്ളൻ' എന്ന് വിശേഷിപ്പിച്ച ഗോവിന്ദന്റെ പരാമർശത്തിനെതിരെ ശ്രീധരൻ പിള്ള. ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയും 2018-ലെ യുവതീ പ്രവേശന സമയത്ത് താൻ നൽകിയ നിയമോപദേശത്തിന്റെ പേരിലുള്ള രാഷ്ട്രീയ പകപോക്കലുമാണെന്ന് അദ്ദേഹം ആരോപിച്ചു
05:38 PM (IST) Feb 22
തൻ്റെ മകനും മകളും പരസ്യത്തിനു വേണ്ടിയല്ല കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്തതെന്ന് വ്യക്തമാക്കിയ റെജി സാമുവൽ മോശം കമന്റുകൾ ഇടുന്ന ആളുകളെ ഓർത്താണ് തങ്ങൾക്ക് ദുഃഖമെന്നും കൂട്ടിച്ചേർത്തു.
05:12 PM (IST) Feb 22
ഇറാനെതിരായ സൈനിക നീക്ക ആശങ്കകൾക്കിടെ ഖത്തറിലെയും ബഹ്‌റൈനിലെയും താവളങ്ങളിൽ നിന്ന് അമേരിക്ക സൈനികരെ ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്. തങ്ങളെ ആക്രമിച്ചാൽ മേഖലയിലെ അമേരിക്കൻ താവളങ്ങളിൽ തിരിച്ചടിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണിത്
05:09 PM (IST) Feb 22
മദ്യപിച്ച് എത്തിയ മൂന്നംഗസംഘം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. പണം നൽകാതെ മടങ്ങാനുള്ള നീക്കം ജീവനക്കാർ തടഞ്ഞു. തുടർന്നായിരുന്നു ആക്രമണം.
04:35 PM (IST) Feb 22
എറണാകുളം ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് 13ഓളം പേര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് മര്‍ദനമേറ്റ ജോജി. ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശരീരമാസകലം ജോജിക്ക് പരിക്കേറ്റു.
04:26 PM (IST) Feb 22
3033 വോട്ടുകൾ പോൾ ചെയ്തു. പത്ത് വർഷത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പാണ്. 1733 പാനൽ വോട്ടുകൾ എൽ.ഡി.എഫിന് നേടി.
02:45 PM (IST) Feb 22
ലോജിസ്റ്റിക്സ് വിദ്യാർത്ഥിയായിരുന്നു ആന്റോൺ. ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണോ അതോ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണോ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ വ്യക്തമാകൂ.
02:30 PM (IST) Feb 22
കൊല്ലം പുനലൂർ കോട്ടവട്ടത്ത് വീട് ഇടിഞ്ഞു വീണ് 12 വയസുകാരന് പരിക്ക്. കോട്ടവട്ടം സ്വദേശി വിനോദിന്‍റെ വീടിന്‍റെ മേൽക്കൂരയടക്കമാണ് നിലംപതിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം
02:14 PM (IST) Feb 22
കഴിഞ്ഞ മെയ് മാസത്തിലാണ് സുരേന്ദ്രൻ ഇരുചക്ര വാഹനത്തിൽ നിന്ന് വീണത്. ചാത്തങ്ങോട്ടുപുറം റോഡിൽ മഴയത്ത് തെന്നി വീണത് ആണ്. അപകടത്തിന് പിന്നാലെ അസഹ്യ വേദന അനുഭവപ്പെട്ടു. മഞ്ചേരി മെഡിക്കൽ കോളേജിലേക്കാണ് നേരെ പോയത്.
01:59 PM (IST) Feb 22
വാരാണാസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വെടിവെപ്പ്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി രോഹന്‍ മിശ്രയ്‌ക്കെതിരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു.രോഹന്‍ മിശ്ര വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു
01:49 PM (IST) Feb 22
. പതിനഞ്ചു വയസുള്ള മകനൊപ്പം ബാറിൽ എത്തിയ മറ്റൊരാളുമായി അക്രമി സംഘം വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇത് കയ്യാങ്കളിയിലേക്ക് നീങ്ങി. ഇതിനിടയിൽ ജോജിയെ ആളുമാറി മർദ്ദിക്കുകയായിരുന്നു.
01:00 PM (IST) Feb 22
വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമായതിന് പിന്നിൽ തന്‍റെ ഇടപെടലാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകിയാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്നാണ് താൻ പറഞ്ഞതെന്ന് സുരേഷ് ഗോപി പറഞ്ഞു
12:23 PM (IST) Feb 22
ഗൗരവ് ഗോഗോയിയെ പിസിസി അധ്യക്ഷനാക്കിയതടക്കം എഐസിസിയുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് ഭൂപന്‍ ബോറ പാര്‍ട്ടി വിട്ടത്.
12:19 PM (IST) Feb 22
റീത്ത് വെച്ചുള്ള പ്രതിഷേധം വളരെ മോശം രീതിയാണ്. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിന് കോൺഗ്രസ് പിന്തുണ നൽകുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
12:14 PM (IST) Feb 22
തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് എംവി ഗോവിന്ദൻ. എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല. കോൺഗ്രസ്സുകാർക്കും സ്വർണക്കൊള്ളയിൽ പങ്കുണ്ട്. പോറ്റിയെ കേറ്റിയത് വേണുഗോപാലാണപ്പ എന്ന് കണ്ടെത്തിയതോടെ മിണ്ടാട്ടമില്ലെന്നും എംവി ഗോവിന്ദൻ
11:57 AM (IST) Feb 22
സ്വന്തം കുഞ്ഞ് നഷ്‌ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനാണ് ആ രക്ഷിതാക്കൾ മുന്നോട്ട് വന്നത്. ആലിൻ ഷെറിൻ്റെ പേര് എന്നെന്നും ഓർമ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
11:32 AM (IST) Feb 22
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്കരിച്ചുകൊണ്ട് ഡോക്ടർമാർ പ്രതിഷേധിക്കുകയാണ്. ഒപിയിൽ നാളെയും സേവനമുണ്ടായിരിക്കുകയില്ല. അതേസമയം, ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് ഡോക്ടർമാർ.
11:18 AM (IST) Feb 22
ചെയ്യാത്ത തെറ്റിന്റെ പേരിലാണ് താൻ അപമാനം നേരിടേണ്ടി വന്നതെന്നാണ് വീഡിയോ സന്ദേശത്തിൽ ജസീല പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ജസീല ആത്മഹത്യ ചെയ്യുകയായിരുന്നു.
10:31 AM (IST) Feb 22
എസ്ഐടി പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരമാണെന്ന് ചെന്നിത്തല. തന്ത്രിയെ മനപൂർവം കുടുക്കി. രാഷ്ട്രീയ ഇടപെടൽ ഉണ്ടായി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ എസ്ഐടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
10:04 AM (IST) Feb 22
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിവത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്. പെൺകുട്ടി ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
09:20 AM (IST) Feb 22
രാവിലെ ഏഴിന് കുട്ടിക്കാനം മരിയന്‍ കോളേജ് ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിനാണ് കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തത്. കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റര്‍ ദൂരമാണ് മിലിന്ദ് സോമൻ ഓടിയത്. ഓട്ടം ചപ്പാത്തിൽ സമാപിച്ചു.
08:15 AM (IST) Feb 22
കൊച്ചി മെട്രോ തൂണിൽ ദിവസങ്ങളായി കുടുങ്ങിക്കിടന്ന പൂച്ചയെ ഒടുവിൽ രക്ഷിച്ചു. ഫയർഫോഴ്സിന്റെ രക്ഷാദൗത്യമാണ് വിജയം കണ്ടത്. ഫയർഫോഴ്സ് സംഘം മുകളിലേക്ക് കയറിയാണ് പൂച്ചയെ താഴെയിറക്കിയത്. പൂച്ചക്ക് പരിക്കേൽക്കാതിരിക്കാൻ താഴെ വല വിരിച്ചിരുന്നു. പൂച്ചയെ ലഭിച്ചതോടെ ഒത്തുകൂടിയവർ ആഹ്ലാദം പ്രകടിപ്പിച്ചു. പിന്നീട് പൂച്ചയെ അനിമൽ റെസ്ക്യൂ ആംബുലൻസിൽ കൊണ്ടുപോയി. ക്രെയിൻ അടക്കം സജ്ജമാക്കിയായിരുന്നു രക്ഷാപ്രവർത്തനം.
08:14 AM (IST) Feb 22
കത്രിക വയറ്റിൽ കുടുങ്ങിയ വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സമിതിയുടെ വിലയിരുത്തൽ. ശസ്ത്രക്രിയ സമയത്തെ സർജൻസ് നോട്ട് കൃത്യമാണ്. ശസ്ത്രക്രിയ സമയത്ത് ഉണ്ടായിരുന്നത് സ്ക്രബ് നഴ്സ് മാത്രം. ഉപകരണങ്ങൾ എല്ലാം ഉണ്ടോ എന്ന് ഡോക്ടർ സ്ക്രബ് നഴ്സിനോട് ചോദിച്ചിരുന്നു. ഉണ്ടെന്ന മറുപടിക്ക് ശേഷമാണ് തുന്നൽ ഇട്ടത്. ഉഷയുടെ ശസ്ത്രക്രിയക്കിടെ മറ്റൊരു ശസ്ത്രക്രിയയ്ക്ക് വേണ്ടിയും ജോലി ചെയ്യേണ്ടി വന്നെന്ന് നഴ്സ് പറഞ്ഞു. പ്രോട്ടോക്കോൾ പാലിക്കാനാവാത്തതും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സമിതിയുടെ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോർജിന് കൈമാറും.
08:14 AM (IST) Feb 22
കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് സൂപ്പർഫാസ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. തിരുവനന്തപുരം സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസും ചെങ്ങന്നൂർ സൂപ്പർഫാസ്റ്റ് ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ കുന്നംകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
08:14 AM (IST) Feb 22
പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. സിസേറിയൻ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായി എന്നാണ് കണ്ടെത്തൽ. നേരത്തെ തീരുമാനം എടുക്കാമായിരുന്നെന്നും അന്വേഷണ സമിതി കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നംഗ സംഘത്തിന്റേതാണ് കണ്ടെത്തൽ.