Published : Apr 23, 2025, 07:49 AM ISTUpdated : Apr 23, 2025, 11:48 PM IST

Malayalam News Live: കൊടുവള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു

Summary

ജമ്മുകശ്മീരിലെ പഹൽഗാമിലെ ബൈസരണിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു. 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്.

Malayalam News Live: കൊടുവള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു

11:48 PM (IST) Apr 23

കൊടുവള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു

ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൂടുതൽ വായിക്കൂ

11:22 PM (IST) Apr 23

പഹൽ​ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട ആന്ധ്ര സ്വദേശി ചന്ദ്രമൗലിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

മൃതദേഹം ഏറ്റുവാങ്ങിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്തിമോപചാരം അർപ്പിച്ചു. ചന്ദ്രമൗലിയുടെ കുടുംബാം​ഗങ്ങളുമായും മുഖ്യമന്ത്രി സംസാരിച്ചു. 

കൂടുതൽ വായിക്കൂ

11:02 PM (IST) Apr 23

ബീച്ച് യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം; നാളെയും മറ്റെന്നാളും കേരള തീരത്ത് കടലാക്രമണ സാധ്യത

പൊതുജനങ്ങൾ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു

കൂടുതൽ വായിക്കൂ

10:49 PM (IST) Apr 23

കോഴിക്കൂട് കേടുവരുത്തിയെന്ന് ആരോപണം; അമ്മയുടെ കയ്യും കാലും കോടാലി കൊണ്ട് അടിച്ചൊടിച്ച് മകൻ, വധശ്രമത്തിന് കേസ്

ഗുരുതരമായി പരിക്കേറ്റ കമലമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. 

കൂടുതൽ വായിക്കൂ

10:45 PM (IST) Apr 23

സർക്കാർ സ്കൂളിലെ മേട്രൻ ബധിരനും മൂകനുമായ കുട്ടിയെ പീഡിപ്പിച്ചു, പുറത്തറിയാതിരിക്കാൻ ഭീഷണി; ഒടുവിൽ 18 വർഷം തടവ്

പീഡനത്തിനിരയായ കുട്ടിയും മേട്രന്റെ ഭീഷണിക്കിരയായ കുട്ടിയും ആംഗ്യഭാഷാ പരിഭാഷകന്റെ സഹായത്താലാണ് കോടതിയിൽ കാര്യങ്ങൾ വിശദീകരിച്ചത്.

കൂടുതൽ വായിക്കൂ

10:34 PM (IST) Apr 23

ഐപിഎൽ മത്സരത്തിനിടെ ഉറക്കെയുള്ള ഫോൺ വിളി, 30കാരനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടു കൊന്ന് 25കാരൻ

മൊബൈൽ ഫോണിൽ ഐപിഎൽ മത്സരങ്ങൾ കാണുകയായിരുന്നു 25കാരൻ. ഇതേസമയം സഹപ്രവർത്തകൻ ഉറക്കെ ഫോണിൽ സംസാരിച്ചതിനേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

കൂടുതൽ വായിക്കൂ

10:22 PM (IST) Apr 23

2023ൽ കൈക്കൂലി കേസിൽ അറസ്റ്റ്; പാലക്കയം മുൻ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ പുറത്താക്കി

ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് അപേക്ഷകനിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് 2023 മെയ് 23 ന്  
സുരേഷ് കുമാർ അറസ്റ്റിലായത്.

കൂടുതൽ വായിക്കൂ

10:14 PM (IST) Apr 23

പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ജോലിക്കിടെ ഓഫീസില്‍ കുഴഞ്ഞ് വീണ ഇബ്രാഹിമിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കൂടുതൽ വായിക്കൂ

09:56 PM (IST) Apr 23

വാനിൽ 11 യാത്രക്കാർ, പഞ്ചറായി മാറ്റുന്നതിനിടെ 7പേരുമായെത്തിയ കാർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ദില്ലി ഹാപൂർ ബൈപ്പാസിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. മാരുതി ഇക്കോ വാനിലേക്ക് നിയന്ത്രണം നഷ്ടമായി മാരുതി സെലേറിയോ ആണ് ഇടിച്ചത്. മാരുതി സെലേറിയോ കാറിൽ ഏഴ് പേരും വളർത്തുനായയും ആയിരുന്നു ഉണ്ടായിരുന്നത്.

കൂടുതൽ വായിക്കൂ

09:56 PM (IST) Apr 23

ആഡംബര ജീവിതത്തിന് കമ്പനിയിലെ ശമ്പളം തികയുന്നില്ല; ബൈക്കുമായി ഇറങ്ങിയ സഹോദരങ്ങൾ പിടിയിലായത് മാല മോഷണത്തിന്

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള പല തെളിവുകളും പൊലീസ് പരിശോധിച്ചു. ഇതിനിടെ ചില സുപ്രധാന വിവരങ്ങൾ ലഭിച്ചു. 

കൂടുതൽ വായിക്കൂ

09:47 PM (IST) Apr 23

കോഴിക്കോട് കൂടരഞ്ഞിയിൽ ഇറക്കത്തിൽ വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു; മിഠായി തെരുവിലെ വ്യാപാരി മരിച്ചു

​ഗുരുതരമായി പരിക്കേറ്റ സെയ്ദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

കൂടുതൽ വായിക്കൂ

09:34 PM (IST) Apr 23

'അഞ്ച് ലക്ഷത്തിന് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി', രജിസ്റ്ററിൽ വരെ ഒപ്പുവെപ്പിച്ചു, തട്ടിപ്പിൽ അറസ്റ്റ്

ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ 

കൂടുതൽ വായിക്കൂ

09:20 PM (IST) Apr 23

കടുപ്പിച്ച് ഇന്ത്യ; പാകിസ്ഥാൻ പൗരൻമാർക്ക് വീസ നൽകില്ല, സിന്ധുനദീജല കരാർ മരവിപ്പിച്ചു, അട്ടാരി അതിർത്തി അടച്ചു

ആക്രമണത്തിന് പാകിസ്ഥാനിൽ നിന്ന് പിന്തുണ കിട്ടിയെന്നും വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാക്കിസ്താനോടുള്ള നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ.
 

കൂടുതൽ വായിക്കൂ

09:17 PM (IST) Apr 23

ജ്വല്ലറിയിൽ നിന്ന് വാങ്ങിയസ്വര്‍ണവും വെള്ളിയും സൂപ്പർ ഷോപ്പിയിൽ മറന്നുവച്ചു, തസ്മിയത്തിനെ തേടി ജീവനക്കാരെത്തി

കെഎസ്ആർടിസി ഡിപ്പോയ്ക്ക് തെക്ക് വശമുള്ള വിസ്മയ സൂപ്പർ ഷോപ്പി എന്ന സ്ഥാപനത്തിലാണ് സ്വര്‍ണം മറന്നുവെച്ചത്

കൂടുതൽ വായിക്കൂ

09:08 PM (IST) Apr 23

കൊട്ടാരക്കരയിൽ പരിശോധന; എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകനും സഹകരണ ബാങ്കിലെ ജീവനക്കാരനുമായ യുവാവ് പിടിയിൽ

മൂവർ സംഘം ബൈക്കിൽ സ്ഥലത്തുണ്ടായിരുന്ന മുഹ്സിന് എംഡിഎംഎ കൈമാറി. ഈ സമയം സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് കാറിലുണ്ടായിരുന്ന 3 പേരും രക്ഷപ്പെടുകയായിരുന്നു.

കൂടുതൽ വായിക്കൂ

09:05 PM (IST) Apr 23

വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചോളൂ, ഈ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം

കുടലിലെ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ ഡിയെന്ന് പഠനങ്ങൾ പറയുന്നു.  കുടലിലെ ക്യാൻസർ തടയാനോ മന്ദഗതിയിലാക്കാനോ ഉള്ള കഴിവ് വിറ്റാമിൻ ഡിയ്ക്കുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിൽ പറയുന്നു.

കൂടുതൽ വായിക്കൂ

08:52 PM (IST) Apr 23

രണ്ട് വർഷം മുമ്പ് മനോനില തെറ്റി തെരുവിൽ അലഞ്ഞു, രോഗം ഭേദമായപ്പോൾ വിലാസം ഓർത്തെടുത്തു; ഒടുവിൽ ബന്ധുക്കളുമെത്തി

രണ്ട് വർഷം മുമ്പാണ് തെരുവിൽ നിന്ന് അദ്ദേഹത്തെ പൊതുപ്രവർത്തകർക്ക് കിട്ടുന്നത്. 

കൂടുതൽ വായിക്കൂ

08:31 PM (IST) Apr 23

വയനാട്ടില്‍ വേനല്‍മഴക്കിടെ 73കാരിക്ക് ഇടിമിന്നലേറ്റു

ഉച്ചക്ക് മൂന്ന് മണിയോടെയാണ് വയനാട്ടിലെ കല്‍പ്പറ്റ ഉൾപ്പെടെയുള്ള മേഖലകളില്‍ മഴ പെയ്തത്. മറ്റ് മഴക്കെടുതികള്‍ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

കൂടുതൽ വായിക്കൂ

08:24 PM (IST) Apr 23

പുലർച്ചെ 3 മണിക്ക് കൂടിനുള്ളിൽ ബഹളം; കൂട്ടത്തോടെയെത്തിയ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 4 ആടുകള്‍ ചത്തു

കൊല്ലം കരുനാഗപ്പള്ളി തൊടിയൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാല് ആടുകൾ ചത്തു. തൊടിയൂർ സ്വദേശി രമയുടെ ആടുകളെയാണ് കൊന്നത്.

കൂടുതൽ വായിക്കൂ

08:23 PM (IST) Apr 23

കണിവയ്ക്കാൻ വിഷുവിന് വാങ്ങിയത് പ്ലാസ്റ്റിക് കണിക്കൊന്നയാണോ? സുപ്രധാന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷന്‍

രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. മേയില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും

കൂടുതൽ വായിക്കൂ

08:16 PM (IST) Apr 23

പെട്ടത് ആലുവക്കാർ! ലോഡുമായി പോയ ലോറിയുടെ പുറകിലെ വാതിൽ തനിയെ തുറന്നു; കിലോമീറ്ററുകളോളം റോഡിൽ മാലിന്യം വീണു

ആലുവയിൽ ലോറിയുടെ പിൻവാതിൽ തുറന്ന് കോഴിയിറച്ചി മാലിന്യം റോഡിൽ കിലോമീറ്ററുകളോളം വീണത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കി

കൂടുതൽ വായിക്കൂ

08:07 PM (IST) Apr 23

പഹൽഗാം ഭീകരാക്രമണം; രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു, 250 പേർ കസ്റ്റഡിയിൽ, 1500 പേരെ ചോദ്യം ചെയ്തു

അതേസമയം, പഹൽ ഗാം ഭീകരാക്രമണത്തിൽ 250 പേർ കസ്റ്റഡിയിലുണ്ടെന്ന് റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. 

കൂടുതൽ വായിക്കൂ

08:04 PM (IST) Apr 23

ഒരു വടക്കൻ പ്രണയ പർവ്വത്തിലെ 'നിലാവേ' പ്രണയ ഗാനം എത്തി

വടക്കൻ പ്രണയ പർവ്വത്തിലെ 'നിലാവേ' എന്ന ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി. 

കൂടുതൽ വായിക്കൂ

07:55 PM (IST) Apr 23

കൊല്ലത്ത് സ്കൂ‌ൾ വളപ്പിൽ വിദ്യാർഥികളുടെ മുന്നിൽ യുവാവിനെ കുത്തിക്കൊന്നു, പ്രതിക്ക് ജീവപര്യന്തം

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജയ കമലാസനൻ ഹാജരായി

കൂടുതൽ വായിക്കൂ

07:54 PM (IST) Apr 23

ഒരു ഐഫോണും ഹാർഡ് ഡിസ്കും കണ്ടെത്തിയത് തോട്ടിൽ നിന്ന്, ഡേറ്റ റിക്കവർ ചെയ്യും, നിർണായകമായത് വിരലടയാളം

പ്രതി മൊബൈൽ ഫോൺ ഉപേക്ഷിച്ച അറതൂട്ടി പാലത്തിന് സമീപത്ത് എത്തിച്ച് നടത്തിയ തെളിവെടുപ്പിനൊടുവിൽ പാലത്തിന് അടിയിലെ തോട്ടിൽ നിന്നും ഒരു മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നു. 

കൂടുതൽ വായിക്കൂ

07:42 PM (IST) Apr 23

തലശ്ശേരി സ്പിരിച്വല്‍ നെക്സസ്, വര്‍ക്കല-ദക്ഷിണ കാശി ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രം 50 കോടി രൂപ അനുവദിച്ചു

രണ്ടിടത്തെയും സുപ്രധാന കേന്ദ്രങ്ങളുടെ നവീകരണവും വികസനവും സാധ്യമാകുന്നതോടെ ഇവിടേക്ക് കൂടുതല്‍ സന്ദര്‍ശകര്‍ എത്തുമെന്നും ഇത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് പുതിയ ഉണര്‍വേകുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്.

കൂടുതൽ വായിക്കൂ

07:41 PM (IST) Apr 23

വിവാഹ ആഘോഷത്തിന്റെ ഭാഗമായി ബന്ധുക്കൾക്ക് മധുരം നൽകി തിരിച്ചെത്തിയ ആശയെ കാത്തിരുന്നത് ഏകമകന്റെ വിയോഗവാർത്ത

ഏപ്രിൽ 16ന് ഉത്തരാഖണ്ഡിലെ മുസൂറിയിൽ വച്ചായിരുന്നു വിനയ് നർവാളിന്റെ വിവാഹം നടന്നത്. ഇതിന് പിന്നാലെ കർണാലിൽ വച്ച് നടന്ന റിസപ്ഷന് ശേഷമുള്ള യാത്രയിലാണ് വിനയ് നർവാൾ ഭീകരാക്രമണത്തിന് ഇരയായത്

കൂടുതൽ വായിക്കൂ

07:35 PM (IST) Apr 23

തണ്ടർബോൾട്ട്സ് ആദ്യ പ്രതികരണങ്ങൾ: എംസിയുവിന്റെ മികച്ച ചിത്രമോ?

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ തണ്ടർബോൾട്ട്സിന് പ്രിവ്യൂകളില്‍ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 

കൂടുതൽ വായിക്കൂ

07:29 PM (IST) Apr 23

സുപ്രധാന തീരുമാനമെടുത്ത് സിദ്ദരാമയ്യ സർക്കാർ; പഹൽഗാമിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് ധനസഹായം

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു

കൂടുതൽ വായിക്കൂ

07:24 PM (IST) Apr 23

താമരശ്ശേരി ചുരത്തിൽ എട്ടാം വളവിൽ നിന്നും കൊക്കയിലേക്ക് വീണു; യുവാവിന് ഗുരുതര പരിക്ക്

സംരക്ഷണ ഭിത്തിക്കരികിൽ നിന്നും കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. വയനാട് വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.

കൂടുതൽ വായിക്കൂ

07:22 PM (IST) Apr 23

' പത്താമുദയത്തിൽ എകെജി സെന്റര്‍ ഉദ്ഘാടനം'; ഉദ്ഘാടന വിവാദത്തിൽ മറുപടി നൽകി മുഖ്യമന്ത്രി

പഞ്ചാംഗം നോക്കി പത്താമുദയം കണ്ടുപിടിച്ചുണ്ടാക്കിയ വിവാദം; എകെജി സെന്റര്‍ ഉദ്ഘാടന വിവാദത്തിൽ മുഖ്യമപഞ്ചാംഗം നോക്കി പ്രത്യേകത കണ്ടുപിടിച്ചാണ് ചിലർ ഉദ്ഘാടന ദിനം വിവാദമാക്കിയത്. അതൊന്നും ഏശുന്ന പാർട്ടിയല്ല സിപിഎം എന്ന് പിണറായി പറഞ്ഞുന്ത്രി

കൂടുതൽ വായിക്കൂ

07:19 PM (IST) Apr 23

വീട്ടിൽ മദ്യപിക്കാനെത്തിയപ്പോൾ തടഞ്ഞതിന്റെ വൈരാഗ്യം; യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമാി മർദിച്ചു

റോഡില്‍ വച്ച് അഞ്ചംഗ സംഘം യുവാവിനെ തടഞ്ഞുവെക്കുകയും മർദിക്കുകയുമായിരുന്നുവെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

കൂടുതൽ വായിക്കൂ

06:57 PM (IST) Apr 23

കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോൾ മർദനം; തുടർനടപടി പൊലീസിന് തീരുമാനിക്കാം

ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.

കൂടുതൽ വായിക്കൂ

06:55 PM (IST) Apr 23

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ഭീകരരുമായി രൂക്ഷമായ ഏറ്റുമുട്ടൽ; കൂടുതൽ സൈനികർ കുൽഗാമിലേക്ക്

ജമ്മു കശ്മീരിലെ കുൽഗാമിൽ തങ്മാർഗ് എന്ന സ്ഥലത്ത് ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടുന്നു

കൂടുതൽ വായിക്കൂ

06:51 PM (IST) Apr 23

'രാജ്യം ഐക്യത്തോടെ നില്‍ക്കേണ്ട സമയം' : പഹൽഗാം ആക്രമണത്തെ അപലപിച്ച് ഷാരൂഖും സല്‍മാനും

പഹൽഗാം ആക്രമണത്തിൽ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും ദുഃഖം രേഖപ്പെടുത്തി. ഇരകളുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുമെന്ന് ഇരുവരും പ്രഖ്യാപിച്ചു. ആക്രമണത്തെ അപലപിച്ച് നിരവധി താരങ്ങളും രാഷ്ട്രീയക്കാരും രംഗത്തെത്തി.

കൂടുതൽ വായിക്കൂ

06:46 PM (IST) Apr 23

'ഉറങ്ങിയാൽ മുഖത്ത് അടക്കം തേരട്ടകൾ', വീട്ടിലും വഴിയിലും പോർച്ചുഗീസ് തേരട്ടകൾ നിറഞ്ഞ് വലഞ്ഞ് ഒരു നാട്

കറുത്ത നിറത്തിലുള്ള ഈ തേരട്ടകൾ 20 മില്ലി മീറ്റർ മുതൽ 45 മില്ലി മീറ്റർ വരെ നീളം വയ്ക്കുന്നവയാണ്. ഒരു സമയത്ത് 60 മുതൽ 80 വരെ മുട്ടകളാണ് ഇവ ഇടുന്നത്. ന്യൂസിലാൻഡിൽ ഇവയ്ക്ക് സ്വാഭാവിക വേട്ടക്കാരെ നേരിടേണ്ടി വരാത്തതാണ് ഇത്ര കണ്ട് തേരട്ടകൾ പെറ്റുപെരുകാൻ കാരണമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്

കൂടുതൽ വായിക്കൂ

06:21 PM (IST) Apr 23

ഭീകരർക്ക് മറുപടി നൽകണമെന്ന് ഒറ്റക്കെട്ടായി രാജ്യം; തിരിച്ചടിക്കുമെന്ന് രാജ്നാഥ് സിംഗ്,സർവ്വകക്ഷിയോഗം വിളിക്കണം

ജമ്മുകശ്മീരിലെ ഹീനമായ ആക്രമണത്തിൽ രാജ്യത്തുയരുന്നത് ഒരേ വികാരമാണ്. കശ്മീരി ജനത തന്നെ തെരുവിലിറങ്ങി ഭീകരർക്ക് കനത്ത തിരിച്ചടി നൽകണമെന്ന് ആവശ്യപ്പെട്ടത് അസാധാരണ കാഴ്ചയായി. 

കൂടുതൽ വായിക്കൂ

06:14 PM (IST) Apr 23

സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

നിലവിലെ ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെന്ററിന് എതിര്‍വശത്ത്  വാങ്ങിയ 32 സെന്റിലാണ് 9 നില കെട്ടിടം. 

കൂടുതൽ വായിക്കൂ

06:13 PM (IST) Apr 23

പഹൽ​ഗാം ഭീ​കരാക്രമണം; സർവ്വകക്ഷി യോഗം വിളിച്ച് ഒമർ അബ്ദുള്ള, പ്രധാനപ്പെട്ട എല്ലാ പാർട്ടികൾക്കും ക്ഷണം

ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് പാക്കിസ്ഥാന്റെ ഔദ്യോ​ഗിക വിശദീകരണം.

കൂടുതൽ വായിക്കൂ

06:07 PM (IST) Apr 23

തുര്‍ക്കിയിലെ ഇസ്താംബൂളിൽ വൻ ഭൂചലനം; 6.2 തീവ്രതയുള്ള ചലനം ഉണ്ടായെന്ന് റിപ്പോര്‍ട്ട്

ഇസ്താംബൂളിലും പരിസര പ്രദേശങ്ങളിലും 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

കൂടുതൽ വായിക്കൂ

More Trending News