ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട്: കൊടുവള്ളിയിൽ വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു. കൊടുവള്ളി കരുവൻപൊയിൽ എടക്കോട്ട് വി. പി.മൊയ്തീൻകുട്ടി സഖാഫിയുടെ മകൾ നജാ കദീജ (13)ആണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെ വീട്ടിലെ കുളിമുറിയിൽ നിന്നാണ് ഷോക്കേറ്റത്. ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരുവൻപൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഫാത്തിമയാണ് മാതാവ്. ഉവൈസ് നൂറാനി, അബ്ദുൽ മാജിദ്, ഹന്ന ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്. കബറടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം ചുള്ളിയാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

Pahalgam Terror Attack | Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്