നന്മയുടെയും സമൃദ്ധിയുടെയും കാഴ്ചകൾ ഒരുക്കി ഇന്ന് പൊൻതിരുവോണം. ഉത്സവദിനത്തെ വരവേൽക്കാൻ ലോകമെങ്ങും മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. പൂക്കളവും ഓണക്കോടിയും തിരുവോണസദ്യയും കാഴ്ചവട്ടങ്ങളുമൊക്കെയായി നാടെങ്ങും ആഘോഷത്തിലാണ്. പ്രവാസികളും അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും തിരുവോണപ്പുലരിയിൽ സ്വന്തം കുടുംബത്തോടൊപ്പംഒത്തുചേരാനായി രാത്രി വൈകിയും വീടണഞ്ഞു. സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷപരിപാടികളാണ്. സാംസ്കാരിക സംഘടനകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തിൽ പരമ്പരാഗത ഓണക്കളികൾ പലയിടത്തും ഉണ്ട്.

08:35 PM (IST) Aug 26
മിന്നൽ പ്രളയത്തിൽ കനത്ത നാശം നേരിട്ട നേപ്പാളിന് ഇന്ത്യ അടിയന്തര സഹായം നൽകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പിനെ തുടർന്ന്, ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ സി-130ജെ വിമാനം നേപ്പാളിലേക്ക് പുറപ്പെടും
07:38 PM (IST) Aug 26
ടിബറ്റിലുണ്ടായ ഭൂചലനത്തെ തുടർന്നുള്ള ഹിമപാതമാണ് നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണമെന്ന് സർക്കാർ സ്ഥിരീകരിച്ചു. ദുരന്തത്തിൽ മരണസംഖ്യ 66 ആയി ഉയർന്നു, 105 ഇന്ത്യക്കാരടക്കം നാനൂറോളം പേരെ കാണാതായി. രക്ഷാപ്രവർത്തനം തുടരുകയാണ്, ഇന്ത്യ സഹായം വാഗ്ദാനം ചെയ്തു
07:10 PM (IST) Aug 26
ഹോർമുസ് കടലിടുക്കിൽ നിയമലംഘനം ആരോപിച്ച് രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഉൾപ്പെടെ 50 കപ്പലുകളെ ഇറാൻ കരിമ്പട്ടികയിൽപ്പെടുത്തി. അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ യഥാർത്ഥ യുദ്ധമായി കണ്ട് പ്രതികരിക്കുമെന്നും ഇറാൻ നിലപാടെടുത്തിട്ടുണ്ട്
06:58 PM (IST) Aug 26
നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികൾക്ക് സഹായവുമായി കേരള സർക്കാർ. സഹായം ആവശ്യമുള്ളവർക്കും വിവരങ്ങൾ നൽകാനുമായി 1070 എന്ന ടോൾ ഫ്രീ നമ്പറും 9447111844, 9747132147 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളും സർക്കാർ സജ്ജീകരിച്ചിട്ടുണ്ട്
05:39 PM (IST) Aug 26
നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കാഞ്ഞങ്ങാട് സ്വദേശികൾ ഉൾപ്പെടെ 36 അംഗ മലയാളി ടൂറിസ്റ്റ് സംഘം കുടുങ്ങിക്കിടക്കുന്നു. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുകയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തു
05:16 PM (IST) Aug 26
തിരുവോണ ദിവസം സംസ്ഥാനത്ത് മഴ ശക്തമായതോടെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുതുക്കി. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ഉൾപ്പെടെ 5 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്
05:04 PM (IST) Aug 26
വടകര മാടാക്കര പള്ളിയിൽ ഖത്തീബിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നുണ്ടായ പൊലീസ് ലാത്തിചാർജ്ജിൽ ലീഗിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം. കുറ്റ്യാടി എംഎൽഎയുടെ അറിവോടെയാണ് പൊലീസ് പള്ളിയിൽ പ്രവേശിച്ചതെന്നും, ഇപ്പോൾ ലീഗ് തടിയൂരാൻ ശ്രമിക്കുകയാണെന്നും വിമർശനം
04:46 PM (IST) Aug 26
നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഒമ്പത് പേർ മരിക്കുകയും 105 ഇന്ത്യക്കാർ ഉൾപ്പെടെ 384 പേരെ കാണാതാവുകയും ചെയ്തു. വ്യാപക നാശനഷ്ടമുണ്ടായ മേഖലയിൽ രക്ഷാപ്രവർത്തനം തുടരുമ്പോൾ, അയൽ സംസ്ഥാനങ്ങളായ ബീഹാറിലും ഉത്തർപ്രദേശിലുംജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്
12:59 PM (IST) Aug 26
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയായിരുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് അകത്തു ബ്ലീഡിങ് കണ്ടെത്തിയതിനെ തുടർന്ന് ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലെ ജെറിയാട്രിക് വാർഡിലേക്ക് മാറ്റി.
12:17 PM (IST) Aug 26
എളയാവൂരിലെ മണ്ണിടിച്ചിൽ ദേശീയപാത അതോറിറ്റിക്കെതിരെ വിമർശനവുമായി പിണറായി വിജയൻ രംഗത്ത്. അപകടത്തിന് കാരണം ഡിസൈനിലെ പാളിച്ചയാണെന്ന് പിണറായി പറഞ്ഞു
11:23 AM (IST) Aug 26
വ്യക്തി കേന്ദ്രീകൃതമല്ല സിപിഎം എന്നും ടീം എന്ന നിലയിലാണ് പാർട്ടിയുടെ കെട്ടുറപ്പെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടിയെ സംബന്ധിച്ചിടത്തോളം പലതരം തിരിച്ചടിയിൽ നിന്നും തിരിച്ചുവന്ന സംസ്ഥാനമാണ് കേരളമെന്ന് എംഎ ബേബി
10:44 AM (IST) Aug 26
ഭരണപരമായ അധികാരങ്ങൾ ദുരുപയോഗം ചെയ്തെന്നു ചൂണ്ടിക്കാണിച്ചാണ് ഈ കത്ത് നൽകിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 2, 10, 17 തീയതികളിലായിട്ടാണ് ഇതുസംബന്ധിച്ച കത്തുകൾ നൽകിയിട്ടുള്ളത്.
10:40 AM (IST) Aug 26
തിരുവോണ ദിനത്തിൽ ഏഷ്യാനെറ്റ് ന്യൂസിൽ അതിഥികളായെത്തി സാംസ്കാരിക മന്ത്രി പിസി വിഷ്ണുനാഥും നടൻ ജഗദീഷും. സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുമെന്ന വാഗ്ദാനം ഉടൻ നടപ്പാക്കുമെന്ന് വിഷ്ണുനാഥ് അറിയിച്ചു.
08:50 AM (IST) Aug 26
മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും. ഓണം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെയെന്ന് മോദി പറഞ്ഞു
08:37 AM (IST) Aug 26
പയ്യന്നൂർ പെരുമ്പയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. മയ്യിൽ നിരത്തുംപാലം സ്വദേശി ഷാഹിദ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവട്ടൂർ സ്വദേശി ഷിബിലിന് ഗുരുതരമായി പരിക്കേറ്റു
08:26 AM (IST) Aug 26
പശ്ചിമബംഗാളിലെ എസ്ഐആർ കോടതി നിയോഗിച്ച ട്രൈബ്യൂണലുകൾ തീർപ്പാക്കിയത് 82,000 അപ്പീലുകളെന്ന് റിപ്പോർട്ട്. ഇതിൽ 75,000-ത്തിലധികം പേരെയും തിരിച്ച് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവർക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ആകെ ഉള്ളത് 38 ലക്ഷത്തോളം അപ്പീലുകളെന്നാണ് കണക്ക്. പട്ടികയിൽ നിന്ന് ഒഴിവായ 7 ലക്ഷം പേർ മാത്രമാണ് അപ്പീൽ നൽകിയതെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നു. ബാക്കിയുള്ള അപ്പീലുകൾ നിലവിലെ വോട്ടർ പട്ടികയിൽ ഉള്ളവരെ ഒഴിവാക്കാനുള്ള നീക്കമെന്ന് ആരോപണം.
08:25 AM (IST) Aug 26
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ വൻ പ്രതിഷേധവുമായി യുഡിഎഫ്. മലബാറിലെ എംപിമാർ ഇന്ന് നിരാഹാരമിരിക്കും. കർണാടകയിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി നടത്തിയ നീക്കമാണ് ഡിവിഷൻ വിഭജനത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു.
08:25 AM (IST) Aug 26
തിരുവോണ നാളിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. പുലർച്ചെ പലയിടത്തും മഴ പെയ്തു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇടവിട്ട് മഴ പെയ്തിരുന്നു. വടക്കൻ ജില്ലകളിൽ മഴ ശക്തമായിരുന്നു.