ഭരണപരമായ അധികാരങ്ങൾ ദുരുപയോഗം ചെയ്തെന്നു ചൂണ്ടിക്കാണിച്ചാണ് ഈ കത്ത് നൽകിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 2, 10, 17 തീയതികളിലായിട്ടാണ് ഇതുസംബന്ധിച്ച കത്തുകൾ നൽകിയിട്ടുള്ളത്.
രാജസ്ഥാൻ: രാജസ്ഥാൻ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.പി. ശർമയ്‌ക്കെതിരെ ഗുരുതര അധികാര ദുർവിനിയോഗ ആരോപണങ്ങളുമായി ജസ്റ്റിസ് സന്ദീപ് മേത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്തയച്ചു. കേസ് ലിസ്റ്റിംഗിൽ ഇടപെടൽ നടത്തിയെന്നും ഭരണപരമായ അധികാരങ്ങൾ ദുരുപയോഗം ചെയ്തെന്നു ചൂണ്ടിക്കാണിച്ചാണ് ഈ കത്ത് നൽകിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 2, 10, 17 തീയതികളിലായിട്ടാണ് ഇതുസംബന്ധിച്ച കത്തുകൾ നൽകിയിട്ടുള്ളതെന്ന് പ്രമുഖ നിയമവാർത്താ പോർട്ടലായ ബാർ ആന്റ് ബഞ്ച് റിപ്പോർട്ട് ചെയ്യുന്നു.
ഹൈക്കോടതിയിലെ ഭരണപരമായ പ്രവർത്തനങ്ങളിലും കേസുകളുടെ ലിസ്റ്റിംഗിലും ഗുരുതരമായ ചട്ടലംഘനങ്ങൾ നടന്നതായി കത്തുകളിൽ ആരോപിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, നിലവിലുള്ള ആക്ടിങ് ചീഫ് ജസ്റ്റിസിന് പകരം മറ്റൊരു ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിനെ രാജസ്ഥാനിലേക്ക് നിയമിക്കണമെന്നാണ് പ്രധാന ആവശ്യം.

