കണ്ണപുരത്ത് വാടക വീട്ടിൽ വൻ സ്ഫോടനം. കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. അപകടത്തിൽ വീട്ടിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതായും ഒരാൾ മരിച്ചതായും സൂചനയുണ്ട്. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറി കിടക്കുകയാണെന്നാണ് വിവരം.

11:20 PM (IST) Aug 30
ഗൂഗിള്‍ പേയില്‍ നല്‍കിയ പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ കടയുടമയ്ക്കുനേരെ ആക്രമണം. കൊല്ലം നല്ലിളയിലാണ് കടയുടയ്മക്ക് കുത്തേറ്റത്
10:11 PM (IST) Aug 30
കൊല്ലം കടയ്ക്കലിൽ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയു തൊഴിലാളികളമായുള്ള തര്‍ക്കത്തിൽ കൂടുതൽ ആരോപണവുമായി വീട്ടുടമ പ്രിയ വിനോദ്. മുപ്പതോളം മദ്യപ സംഘത്തിന്റെ കാവലിലാണ് 183 അമിത ഭാരമുള്ള കല്ലുകൾ എനിക്ക് ഇറക്കേണ്ടി വന്നതെന്ന് പ്രിയ വിനോദ്
09:19 PM (IST) Aug 30
ടിങ്കു ബിസ്വാളിനാണ് പകരം ചുമതല
08:27 PM (IST) Aug 30
വെസ്റ്റ് ബംഗാൾ സ്വദേശി രഞ്ജിത്ത് പ്രാമാണിക് ആണ് പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ചത്
08:22 PM (IST) Aug 30
ധര്‍മ്മസ്ഥല കേസുമായി ബന്ധപ്പെട്ട് മലയാളിയായ ടി ജയന്തിന്‍റെ ബെംഗളൂരുവിലെ വീട്ടിൽ അന്വേഷണ സംഘത്തിന്‍റെ പരിശോധന. ധര്‍മ്മസ്ഥല സംരക്ഷണ സമിതി നേതാവ് മഹേഷ് തിമ്മരോടിയുടെ അടുത്ത അനുയായാണ് ജയന്ത്.
07:50 PM (IST) Aug 30
കാഞ്ഞങ്ങാട് വെച്ചാണ് പിടിയിലായത്
07:29 PM (IST) Aug 30
കൊച്ചിയിൽ വെൽകെയർ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
07:10 PM (IST) Aug 30
രാജ്യത്തെ മുസ്ലിം വിഭാഗം വഖഫ് സ്വത്ത് നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാര്‍. ആശങ്കയകറ്റാൻ സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്നും എപി അബൂബക്കര്‍ മുസ്‍ലിയാര്‍ പറഞ്ഞു
07:10 PM (IST) Aug 30
ചെർക്കള പാടിയിലെ മിഥിലാജിൻ്റെ (12) മൃതദേഹം ആണ് കണ്ടെത്തിയത്
06:24 PM (IST) Aug 30
പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് പാലക്കാട് ചെർപ്പുളശ്ശേരിയിൽ അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി രഞ്ജിത്ത് പ്രാമാണികാണ് മരിച്ചത്.
06:12 PM (IST) Aug 30
എറണാകുളം അങ്കമാലിയിൽ കാറിൽ കടത്തുകയായിരുന്ന 192 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ.
05:57 PM (IST) Aug 30
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തുമെന്നും നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.
05:11 PM (IST) Aug 30
ഫയലുകൾ കൈകാര്യം ചെയ്തതിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
04:50 PM (IST) Aug 30
71ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ നിരണം, വിയപുരം, മേൽപ്പാടം എന്നീ ചുണ്ടൻ വള്ളങ്ങള്‍ ഹീറ്റ്സിൽ മികച്ച സമയം കുറിച്ച് ഫൈനൽ മത്സരത്തിന് യോഗ്യത നേടി. ഫൈനൽ അൽപ്പസമയത്തിനകം നടക്കും
04:27 PM (IST) Aug 30
അന്നേദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകുന്നതാണ്.
04:12 PM (IST) Aug 30
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനജീവിതം ദുസഹമാക്കി കനത്ത മഴ തുടരുന്നു. ജമ്മു കശ്മീരിലും ഉത്തരാഖണ്ഡിലും മഴയിലും മിന്നൽ പ്രളയത്തിലും മരിച്ചവരുടെ എണ്ണം പതിനേഴായി.
02:47 PM (IST) Aug 30
ദില്ലിയിൽ പ്രസാദം നൽകാൻ വൈകിയതിന് ക്ഷേത്ര ജീവനക്കാരനെ യുവാക്കൾ അടിച്ചുകൊന്നു. യുവാക്കളിലൊരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.
02:36 PM (IST) Aug 30
ഉച്ചയ്ക്ക് 1.30ന് കുഡ്ലു ഗേറ്റിലെ രുദ്ര ഭൂമിയിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്
01:48 PM (IST) Aug 30
കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ പ്രതികരണവുമായി വീട്ടുടമ ദേവി.
11:50 AM (IST) Aug 30
രാഹുലിനെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ലെന്ന് സി കൃഷ്ണകുമാർ
11:40 AM (IST) Aug 30
പുന്നമടക്കായലിൽ ആവേശത്തിരകളുയർത്തി 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം
10:58 AM (IST) Aug 30
സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ എതിർപ്പ് തുടർന്ന് ബിജെപി.
10:38 AM (IST) Aug 30
കീഴറയിലെ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷിക്കും.
10:28 AM (IST) Aug 30
മകൻ്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന മുതിർന്ന സിപിഎം നേതാവ് ആണ്ടവർ മരിച്ചു
09:08 AM (IST) Aug 30
കണ്ണൂർ കീഴറയിലെ സ്ഫോടനത്തിൽ വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക്കിനെതിരെ കേസ്
08:23 AM (IST) Aug 30
71-മത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
08:16 AM (IST) Aug 30
താമരശ്ശേരി ചുരത്തിൽ ചെറിയ മഴ തുടരുന്നതിനാൽ ഗതാഗത നിയന്ത്രണം തുടരുന്നു. ചുരത്തിലൂടെ മൾട്ടി ആക്‌സിൽ ഒഴികെയുള്ള വാഹനങ്ങൾ മാത്രമാണ് നിലവിൽ കടത്തിവിടുന്നത്. മൾട്ടി ആക്‌സിൽ വാഹനങ്ങൾ അടിവാരത്ത് തടയുന്നതിനാൽ നിരവധി ചരക്ക് ലോറികൾ അടിവാരത്ത് നിർത്തിയിട്ടിരിക്കുകയാണ്. മൂന്നു ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഇന്നലെ താമരശ്ശേരി ചുരം നിയന്ത്രണങ്ങളോടെ ഗതാഗതത്തിനായി തുറന്നത്. കെഎസ്ആർടിസി ബസുകളും ചരക്കുലോറികളും അടക്കമുള്ളവ ഇന്നലെ വൈകീട്ട് മുതൽ നിയന്ത്രണങ്ങളോടെ കടത്തിവിട്ടിരുന്നു. പൊലീസിന്റെ നിയന്ത്രണത്തോടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
08:15 AM (IST) Aug 30
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയ കേസിൽ പ്രത്യേക സംഘം ഇന്ന് പരിശോധന തുടങ്ങും. ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ്റെ കൈവശമുണ്ടായിരുന്ന പരാതികൾ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ ഷാജിക്ക് കൈമാറി. 6 പരാതിക്കാരിൽ നിന്നും ഇന്ന് മുതൽ മൊഴിയെടുക്കും. കൈവശമുള്ള തെളിവുകൾ ഹജരാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകും. വെളിപ്പെടുത്തൽ നടത്തിയവർ ഇതേവരെ പരാതി നൽകിയിട്ടില്ല. നിലവിലെ പരാതിക്കാരുടെ മൊഴിപ്രകാരം വെളിപ്പെടുത്തൽ നടത്തിയവരെ നേരിൽ കണ്ട് മൊഴിയെടുക്കാണ് പൊലീസ് നീക്കം. സൈബർ തെളിവുകളും പരിശോധിക്കും. ഇതിനായി സൈബർ ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
08:14 AM (IST) Aug 30
വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. ഇന്ന് രാവിലെ പത്തിന് തിരുവനന്തപുരത്തെ ഓഫീസിൽ എത്താൻ ആയിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നോട്ടീസ് ലഭിച്ചില്ലെന്നും അതിനാൽ ഹാജരാകില്ലെന്നുമാണ് രാഹുൽ അവകാശപ്പെടുന്നത്. ഇന്ന് ഹാജരായില്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് വീണ്ടും നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിലെ പ്രതികളുടെ ഫോണിൽ നിന്ന് ലഭിച്ച ശബ്ദരേഖയിൽ രാഹുലിന്റെ പേര് പരാമർശിച്ചതോടെയാണ് വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ രാഹുലിന്റെ അടുത്ത സുഹൃത്തുക്കളായ നാലുപേരുടെ വീട്ടിൽ പരിശോധന നടത്തുകയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.